'90 ദിവസങ്ങള്‍ക്കപ്പുറം ഈ ഷോയില്‍ നിങ്ങള്‍ ഉണ്ടാവില്ല'; അഖില്‍ മാരാരെ വെല്ലുവിളിച്ച് ജുനൈസ്

By Web Team  |  First Published May 22, 2023, 9:17 PM IST

മിക്ക വിഷയങ്ങളിലും അഖിലുമായി അഭിപ്രായവ്യത്യാസമുള്ള ആളാണ് ജുനൈസ്


ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ ഒന്‍പതാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. മത്സരാര്‍ഥികളുടെ എണ്ണം 12 ലേക്ക് ചുരുങ്ങിയ ഈ ഘട്ടത്തില്‍ മത്സരവും മുറുകിയിട്ടുണ്ട്. മത്സരാര്‍ഥികള്‍ക്കിടയിലെ വാക്പോരൊക്കെ ബി​ഗ് ബോസ് ഷോയില്‍ എപ്പോഴും സാധാരണമാണ്. ഷോ ഒന്‍പതാം വാരത്തിലേക്ക് എത്തിയതോടെ അതിന്‍റെ തീക്ഷ്ണത വര്‍ധിച്ചിട്ടുണ്ട്. ഷോയില്‍ അഖില്‍ മാരാരുടെ മുന്നോട്ടുപോക്കിനെക്കുറിച്ച് ജുനൈസിന്‍റെ ഒരു വിലയിരുത്തല്‍ ഇന്നത്തെ എപ്പിസോഡില്‍ ശ്രദ്ധേയമായിരുന്നു.

മിക്ക വിഷയങ്ങളിലും അഖിലുമായി അഭിപ്രായവ്യത്യാസമുള്ള ആളാണ് ജുനൈസ്. കഴിഞ്ഞ വാരം അഖില്‍ ജുനൈസിനെ തോള്‍ കൊണ്ട് ഉന്തിയത് ഹൗസില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. അവസാനം ബി​ഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് തര്‍ക്കം പരി​ഹരിച്ചത്. അഖിലിന് അന്തിമ മുന്നറിയിപ്പ് നല്‍കി ബി​ഗ് ബോസ് മടക്കി അയയ്ക്കുകയായിരുന്നു. എന്നാല്‍ തന്‍റെ ദയ കൊണ്ടാണ് അഖില്‍ ഇപ്പോഴും ഇവിടെ തുടരുന്നതെന്ന് ജുനൈസ് പലപ്പോഴായി പറയുന്നുണ്ട്. ഇന്നും അത് ആവര്‍ത്തിച്ചു.

Latest Videos

undefined

"ഇപ്പോഴും രായാവ് (അഖിലിനെ സൂചിപ്പിച്ചുകൊണ്ട്) ഇവിടെ നില്‍ക്കുന്നത് എന്‍റെ ദയ കൊണ്ടാണ്. എന്‍റെ ക്ഷമ കൊണ്ടാണ്. ഞാന്‍ ഇവിടെനിന്ന് പോവുകയാണെങ്കിലും ഞാന്‍ ക്ഷമിച്ചതുകൊണ്ടാണ് എന്‍റെ രായാവ് ഇവിടെ നില്‍ക്കുന്നത്. ഞാന്‍ വിജയിച്ച് കഴിഞ്ഞു. അത് മതി. നിങ്ങള്‍ രായാവുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല. 90 ദിവസങ്ങള്‍ക്കപ്പുറം ഈ ഷോയില്‍ നിങ്ങള്‍ ഉണ്ടാവില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തോ. ഞാന്‍ ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും 90 ദിവസങ്ങള്‍ക്കപ്പുറം നിങ്ങള്‍ ഈ ഷോയില്‍ ഉണ്ടാവില്ല", വിഷ്ണുവിന്‍റെ സാന്നിധ്യത്തില്‍ അഖിലിനോട് ജുനൈസ് പറഞ്ഞു. ജുനൈസിനെ പരിഹസിച്ചുകൊണ്ട് സ്വന്തം മുന്നോട്ട് പോക്കിനെക്കുറിച്ചും വിഷ്ണു ജുനൈസിനോട് ചോദിച്ചു. 90 ദിവസങ്ങള്‍ക്കപ്പുറം വിഷ്ണുവും ഇവിടെ ഉണ്ടാവില്ലെന്നായിരുന്നു ജുനൈസിന്‍റെ മറുപടി.

ALSO READ : ഇത് ചരിത്രം! മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി '2018', 'പുലിമുരുകനെ' മറികടന്നു

click me!