"100 ദിവസം നില്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു. 100 ദിവസം വിജയകരമായി നിന്നു."
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ വേദിയിലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ശോഭയുടെ പുറത്താവല്‍. സീസണ്‍ റണ്ണര്‍ അപ്പ് ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭ പ്രേക്ഷകരുടെ വോട്ടിംഗില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിഗ് ബോസ് നാടകീയമായി പ്രഖ്യാപിച്ച എവിക്ഷന്‍ സംഗീതകാരന്‍ സ്റ്റീഫന്‍ ദേവസ്സിയിലൂടെയാണ് നടപ്പാക്കിയത്. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നതിന്‍റെ സങ്കടം ഒതുക്കിക്കൊണ്ടാണ് ശോഭ മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയില്‍ ശോഭ സംസാരിച്ചത്.
"100 ദിവസം നില്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു. 100 ദിവസം വിജയകരമായി നിന്നു. ഇതെന്‍റെ കല്യാണ സാരിയാണ്. ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്. ഈ സാരി എന്‍റെ വിജയഗാഥയുടെ ഒരു തുടക്കമാണ്. ഈ സാരി ഇനി ഞാന്‍ ഉടുക്കും", മോഹന്‍ലാലിനോട് ശോഭ പറഞ്ഞു. ഈ പുറത്താവല്‍ അപ്രതീക്ഷിതമായിരുന്നോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാര്യം ശോഭ തുറന്ന് പറഞ്ഞു- "ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഈ അഞ്ച് പേരും, ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ടോപ്പ് 5 ല്‍ വരാന്‍ പറ്റി. ഭയങ്കര ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. മൂന്നര കോടി ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും കൂടെ ഉണ്ടാവുമെന്ന് എനിക്കറിയാം. ഒരു സന്ദേശം കൊടുക്കാനാണ് ഇവിടെ വന്നത്. ജീവിതത്തില്‍ തോറ്റുപോയി, വീണുപോയി എന്ന് വിചാരിക്കുന്ന സ്ഥലത്ത് നമ്മള്‍ വീണിട്ടില്ല, അവിടെനിന്ന് തുടങ്ങണം. ഇത് എന്‍റെയൊരു പുതിയ തുടക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു", ശോഭ പറഞ്ഞു.
undefined
എന്താണ് പ്രേക്ഷകരോട് പറയാനുള്ളതെന്ന ചോദ്യത്തിന് ശോഭയുടെ മറുപടി ഇങ്ങനെ- "നിങ്ങളുടെ സ്വപ്നങ്ങളില്‍ വിശ്വസിക്കുക. നിങ്ങളുടെ 100 ശതമാനം നല്‍കുക. ഒരിക്കലും പിന്മാറരുത്. ഞാന്‍ ഇവിടെ നില്‍ക്കുന്നതും സ്വപ്നത്തിന്‍റെ പുറത്താണ്. ഞാനൊരു ഇരയല്ല, സ്വപ്നം കാണുന്നയാളാണ്. ഉറങ്ങുന്നതിന് മുന്‍പ് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. വോട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി, വോട്ട് ചെയ്യാത്തവരോടും. നെയ്ത്തുകാരോടും ഗുരുക്കന്മാരോടും അച്ഛനമ്മമാരോടും നന്ദി", ശോഭ പറഞ്ഞ് അവസാനിപ്പിച്ചു.
ALSO READ : മിഥുന്‍ പറഞ്ഞ കഥ റിനോഷിന്‍റെ ഐഡിയയെന്ന് അഖില്‍; പ്രതികരണവുമായി മിഥുന്‍
WATCH VIDEO : മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ: ശോഭ വിശ്വനാഥിന്‍റെ ബിഗ് ബോസ് പോരാട്ടങ്ങള്‍