എനിക്ക് ജയിക്കണം, ​ഗ്രാൻഡ് ഫിനാലെയ്ക്ക് ഉടുക്കുന്നത് കല്യാണസാരി; പൊട്ടിക്കരഞ്ഞ് ശോഭ

By Web Team  |  First Published Jun 15, 2023, 10:22 PM IST

ഫിനാലെയിൽ ശോഭ ധരിക്കുന്ന സാരിയുടെ നിറം ഏതാണെന്ന് ചോദിച്ചാണ് സെറീന തുടങ്ങുന്നത്.


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ഫൈനൽ ആണ് ബിബി ഹൗസിലേയും പുറത്തെയും സംസാര വിഷയം. ആരൊക്കെയാകും ടോപ് ഫൈവിൽ എത്തുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. നിലവിൽ ടിക്കറ്റ് ടു ഫിനാലെ ആണ് ഹൗസിൽ നടക്കുന്നത്. ഇതിനിടയിൽ ​ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ട് ശോഭയും സെറീനയും തമ്മിലുള്ള സംസാരമാണ് ശ്രദ്ധനേടുന്നത്. 

ഫിനാലെയിൽ ശോഭ ധരിക്കുന്ന സാരിയുടെ നിറം ഏതാണെന്ന് ചോദിച്ചാണ് സെറീന തുടങ്ങുന്നത്. റെഡ് ആണെന്ന് ശോഭ പറഞ്ഞു. അത് തന്റെ സ്പെഷ്യൽ സാരി ആണെന്നും ശോഭ പറഞ്ഞു. അമ്മയോ മറ്റോ വാങ്ങി തന്നതാണോ എന്ന് സെറീന ചോദിക്കുന്നുണ്ടെങ്കിലും അതിന് ശോഭ ഒഴിഞ്ഞു മാറി. ഒടുവിൽ അത് തന്റെ കല്യാണ സാരി ആണെന്ന് പറയുകയാണ് ചെയ്തത്. 

Latest Videos

undefined

വിവാഹ ശേഷം ആ സാരി പിന്നെ ഞാൻ ഉടുത്തിട്ടില്ല. ബാഡ് മെമ്മറി മാത്രമെ അതെനിക്ക് തന്നിട്ടുള്ളൂ. എനിക്ക് ഇവിടെ വിജയിക്കണം. ഇതെനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നും ശോഭ പറയുന്നുണ്ട്. ഇത് പറയുമ്പോഴെല്ലാം ശോഭയുടെ കണ്ണ് നിറഞ്ഞൊഴുകുന്നതാണ് പ്രേക്ഷകർ കണ്ടത്. 

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

അതേസമയം, ടിക്കറ്റ് ടു ഫിനാലെയില്‍ ഇതുവരെ അഞ്ച് ടാസ്കുകള്‍ ആണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റുമായി നാദിറയാണ് മുന്നിട്ടു നില്‍ക്കുന്നത്. 43 പോയിന്‍റാണ് അഞ്ച് ടാസ്കിലാണ് നാദിറ നേടിയത്. 30 പോയിന്‍റ് നേടി സെറീന രണ്ടാം സ്ഥാനത്തും 27 പോയിന്‍റുമായി റിനോഷ് മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. വിഷ്ണു(24 പോയിന്‍റ്), ശോഭ(22 പോയിന്‍റ്), ജുനൈസ്(19 പോയിന്‍റ്), മിഥുന്‍, റെനീഷ (18 പോയിന്‍റ്), ഷിജു, അഖില്‍ മാരാര്‍(17 പോയിന്‍റ്) എന്നിങ്ങനെയാണ് നിലവിലെ പോയ്ന്‍റ് നില. 

ഞാൻ പണിയെടുക്കാറില്ലേ ? നിന്റെ നാക്ക് പുഴുത്ത് പോകും; മാരാരെ 'പ്രാകി' ശോഭ !

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!