ശോഭയെ പ്രാങ്ക് ചെയ്യിക്കുക എന്നൊരു ടാസ്ക് ഇന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് കൊടുത്തിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും മത്സരങ്ങൾ കടുക്കുകയാണ്. ഇതിനോടകം ഫൈനൽ ഫൈവിൽ എത്തുന്നവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ അഞ്ചിലെ ടോം ആൻഡ് ജെറി കോമ്പോയാണ് ശോഭയും മാരാരും. ഇരുവരുടെയും സംഭാഷണങ്ങളും തർക്കങ്ങളും കാണാൻ പ്രേക്ഷകർ ഏറെയാണ്. ഇന്നിതാ ശോഭ കൊടുത്ത പിച്ചയാണ് അഖിലിന്റെ നിലവിലെ ബിഗ് ബോസ് ജീവിതം എന്ന് പറയുകയാണ് ശോഭ.
ശോഭയെ പ്രാങ്ക് ചെയ്യിക്കുക എന്നൊരു ടാസ്ക് ഇന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് കൊടുത്തിരുന്നു. ശോഭ ഒഴിച്ച് എല്ലാവർക്കും ഇക്കാര്യം അറിയുകയും ചെയ്യാം. സ്പോട്ട് എവിക്ഷന്റെ പേരിൽ ശോഭയെ പുറത്താക്കുക എന്നതായിരുന്നു ടാസ്ക്. ഭൂരിഭാഗം പേരും ശോഭയുടെ പേര് തന്നെയാണ് പറഞ്ഞത്. ഒടുവിൽ ശോഭ നോമിനേറ്റ് ചെയ്യാൻ എഴുന്നേറ്റപ്പോഴാണ് അഖിലിനെതിരെ തിരിഞ്ഞത്.
undefined
"എനിക്ക് വേണമെങ്കിൽ മാരാരുടെ പേര് പറയാം. രണ്ട് പ്രാവശ്യം എനിക്ക് കിട്ടിയതാണ് ചാൻസ്. ഇയാളിവിടെ ഉണ്ടാവില്ല ഇന്ന്. മനസിലായോ. ഞാൻ തന്ന പിച്ചയാണിത്. ഇയാള് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ ഞാൻ തന്ന വെറും പിച്ചയാണ്. നാണമില്ലല്ലോ ഇയാൾക്ക്. കളിച്ച് ജയിക്കടോ. എനിക്ക് കളിച്ച് തോൽപ്പിക്കണം എന്നുള്ളത് കൊണ്ട് മാത്രമാണ് ഇയാളിവിടെ ഇരിക്കുന്നത്", എന്നാണ് ശോഭ പറഞ്ഞത്. ടാസ്ക് ആയതു കൊണ്ട് തന്നെ അഖിൽ ഒന്നും പ്രതികരിക്കാതെ ഇരിക്കുകയും ചെയതിരുന്നു. ശേഷം വിഷ്ണുവിനെ ശോഭ നോമിനേറ്റും ചെയ്തു.
'കെ. വിദ്യ മഹാരാജസിന് അപമാനമാണ്, കുറ്റക്കാരിയെങ്കിൽ കടുത്ത ശിക്ഷ ഉണ്ടാവണം'; ബെന്യാമിൻ
മുൻപ് ശോഭയോടുള്ള അഖിലിന്റെ 'സുഖിപ്പിക്കൻ പരാമർശം' ഏറെ ചർച്ചയായിരുന്നു. ശോഭ റെനീഷയോട് അഖിലിനെ സുഖിപ്പിച്ചല്ലേ നില്‍ക്കുന്നത് എന്ന് ചോദിച്ചതും ചർച്ചയായതാണ്. പിന്നാലെ മോഹൻലാൽ കഴിഞ്ഞ വീക്കെൻഡിൽ ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതില്‍ ആത്മാര്‍ത്ഥമായി ആ സമൂഹത്തോട് മാപ്പ് പറയണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ശോഭ മാപ്പ് കൊടുക്കാന്‍ തയ്യാറാണോ എന്നും മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ താന്‍ പറഞ്ഞ ഒരു കാര്യം എങ്ങനെ സാമൂഹിക പ്രശ്നമായെന്ന് മനസിലായില്ലെന്നാണ് അഖില്‍ പറഞ്ഞത്. എന്നാല്‍ ഇതൊരു ഷോയല്ലെ എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.
അതിനിടെ അഖിലിനോട് ശോഭ അഖിലിനെ എപ്പോഴെങ്കിലും ഞാന്‍ സുഖിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അഖില്‍ ഉപയോഗിച്ച അതേ വാക്ക് ഉപയോഗിച്ച കാര്യവും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അതിന്‍റെ ടോണ്‍ വ്യത്യാസമാണ് എന്ന് ശോഭ പറഞ്ഞപ്പോള്‍. മോഹന്‍ലാല്‍ ശോഭ ഇതിലും മോശമായ ടോണില്‍ സംസാരിച്ചില്ലെ എന്ന് ചോദിച്ചിരുന്നു. രണ്ടുപേരും കുറ്റക്കാരായ വിഷയമാണ് പ്രേക്ഷകർക്ക് അറിയാം. അതാണ് താൻ കാരണം ആണ് മാരാർ ഷോയിൽ നിൽക്കുന്നതെന്ന രീതിയിൽ ശോഭ വളച്ചൊടിക്കുന്നതെന്ന് പ്രേക്ഷകർക്ക് ഉറപ്പുള്ള കാര്യവുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..