ഒമര്‍ ഇത് പലപ്പോഴായി പറയുന്നുവെന്ന് മനീഷ
ബിഗ് ബോസ് മലയാളം സീസണ്‍ 5 അഞ്ചാം വാരത്തില്‍ എത്തിയിരിക്കുകയാണ്. വോട്ടിംഗിലൂടെയുള്ള എവിക്ഷനും ആരോഗ്യകാരണങ്ങളാലുള്ള മത്സരാര്‍ഥികളുടെ പുറത്താവലുകളും മികച്ച ടാസ്കുകളുമൊക്കെയായി മികച്ച രീതിയിലാണ് സീസണ്‍ മുന്നോട്ട് പോകുന്നത്. മുന്‍ സീസണുകളെ അപേക്ഷിച്ച് മത്സരാര്‍ഥികളുടെ വെറുതെയുള്ള ബഹളമുണ്ടാക്കലുകള്‍ ഇത്തവണ കുറവാണ്. എന്നാല്‍ അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നുമുണ്ട്. ഒമര്‍ ലുലുവും മനീഷയും തമ്മിലുള്ള ഒരു തര്‍ക്കം ഇന്നലത്തെ എപ്പിസോഡില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒന്നായിരുന്നു.
മനീഷയുടെ പാട്ടിനെക്കുറിച്ച് ഒമര്‍ ലുലു പറഞ്ഞ കമന്‍റില്‍ നിന്നാണ് ഇതിന്‍റെ തുടക്കം. കലാപ്രകടനങ്ങള്‍ ടാസ്കുകളാവുന്ന സമയത്ത് മത്സരാര്‍ഥികള്‍ പരസ്പരം വിലയിരുത്തുന്നതിനെക്കുറിച്ച് ജുനൈസിനോട് സംസാരിക്കവെ ഒരു ഉദാഹരണം എന്ന നിലയ്ക്കാണ് ഒമര്‍ ഇത് പറഞ്ഞത്. "മനീഷ പാട്ട് പാടുമ്പോള്‍ ആദ്യം നല്ല രസമുണ്ടാവും. പിന്നീട് പിന്നെ ബോറാവും", എന്നായിരുന്നു ഒമറിന്‍റെ വാക്കുകള്‍. ഇതിന് ഉടന്‍ തന്നെ മറുപടിയുമായി മനീഷ എത്തി. "അതിന് എനിക്കിവിടെ ഒരുത്തന്‍റെ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. ഞാന്‍ വളരെ നല്ല ഒരു ഗായികയാണെന്ന് എനിക്കറിയാം", എന്ന് പറഞ്ഞു മനീഷ.
undefined
എന്നാല്‍ താന്‍ തന്‍റെ കാര്യമാണ് പറഞ്ഞതെന്ന് ആവര്‍ത്തിച്ച ഒമറിനോട് സംഗീതത്തിന്‍റെ കാര്യത്തില്‍ ഒമര്‍ ലുലു തനിക്ക് ഒന്നുമല്ലെന്ന് മനീഷ പറഞ്ഞു. "ഇതിഹാസങ്ങളായ ആളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. 32 വര്‍ഷങ്ങളുടെ പരിചയം", മനീഷ പറഞ്ഞു. "നിങ്ങള്‍ക്ക് 32 വര്‍ഷത്തെ പരിചയം ഉണ്ടാവും. ഒമര്‍ ലുലു ഒന്നുമല്ല. പക്ഷേ യുട്യൂബില്‍ അതിന്‍റെ വ്യൂസ് വച്ചിട്ട് നിങ്ങള്‍ പറയ്", എന്നായിരുന്നു ഇതിനോടുള്ള ഒമറിന്‍റെ പ്രതികരണം.
"32 വര്‍ഷത്തെ അനുഭവ പരിചയമുള്ള ഒരു ഗായികയുടെ മുഖത്ത് നോക്കി നിങ്ങളുടെ പാട്ട് എനിക്ക് ബോറടിക്കുന്നു എന്ന് പറഞ്ഞാല്‍ അതേ വികാരത്തോടെ എന്‍റെ അഭിപ്രായം പറയാനുള്ള അവകാശം എനിക്കുണ്ട്. ഇത് ഒരു തവണയല്ല വന്ന അന്നുമുതല്‍ പല തവണ എന്‍റെ മുഖത്ത് നോക്കി നിങ്ങള്‍ അത് പറഞ്ഞിട്ടുണ്ട്, മനീഷ പറഞ്ഞു". എന്നാല്‍ മനീഷയുടെ ശബ്ദം കൊള്ളില്ലെന്നല്ല താന്‍ പറഞ്ഞതെന്ന് വിശദീകരിക്കാന്‍ നോക്കിയ ഒമറിനെ വീണ്ടും മനീഷ നിശബ്ദനാക്കി. "എന്‍റെ പാട്ട് ബോറടിക്കുന്നു എന്ന് പറഞ്ഞാല്‍ എല്ലാം ചേര്‍ന്നതാണ്. എന്‍റെ ശബ്ദം, പാടുന്ന രീതി എല്ലാം ചേര്‍ന്നതാണ് എന്‍റെ പാട്ട്", മനീഷ പറഞ്ഞു. മനീഷയെ തനിക്കറിയില്ലെന്ന് ജുനൈസിനോട് പറഞ്ഞ ഒമറിന് അതിനും മറുപടി ഉടന്‍ വന്നു- "നിനക്ക് അറിയില്ല എന്ന് പറയുന്നത് നിന്‍റെ മാത്രം തെറ്റാണ്. എന്നെ അറിയുന്ന ഒരുപാട് ആള്‍ക്കാരുണ്ട്", മനീഷ വ്യക്തമാക്കി.
ALSO READ : 'ഞാന്‍ ചിരിച്ചുകൊണ്ടാണ് പോവുന്നത്'; സഹമത്സരാര്‍ഥികളോട് യാത്ര ചോദിച്ച് ലച്ചു