​'ഗെയിം ഓൺ ചേച്ചി, നിങ്ങൾ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം'; ടാസ്ക്കിനിടെ കലിപ്പായി ശോഭ

By Web Team  |  First Published Apr 5, 2023, 9:55 PM IST

വരും ദിവസങ്ങളിൽ ശോഭ കളിമാറ്റുമോ ഇല്ലയോ എന്ന് കണ്ടറിയണം. 


ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഏറെ പ്രധാനപ്പെട്ട കടമ്പയാണ് വീക്കിലി ടാസ്ക്കുകൾ. ഇവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോ ആഴ്ചയിലെയും ക്യാപ്റ്റനെയും ലക്ഷ്വറി പോയിന്റും ജയിലിൽ പോകേണ്ടവരെയുമൊക്കെ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് ഓരോ മത്സരാർത്ഥികളും ടാസ്ക്കിൽ കാഴ്ചവയ്ക്കാറുള്ളത്. ഇത്തവത്തെ സീസണിലും ഇതിൽ മാറ്റമൊന്നും ഇല്ല. ബിഗ് ബോസ് സീസണ്‍ 5ലെ രണ്ടാം വീക്കിലി ടാസ്ക് കലാപ്രാവീണ്യം അടയാളപ്പെടുത്തുന്നതായിരുന്നു. ടാസ്കിന്റെ രണ്ടാം ദിവസമായ ഇന്ന് ​ഗ്രൂപ്പ് പെർഫോമൻസാണ്. ഇവ ഇഷ്ടപ്പെട്ടില്ലെങ്കിൽ മത്സരാർത്ഥികൾക്ക് ബസർ അടിക്കാനുള്ള അധികാരം ഇന്ന് ഉണ്ടായിരുന്നു.

'മഞ്ഞണി കൊമ്പിൽ..' എന്ന ​ഗാനത്തിന് ശോഭ വിശ്വനാഥും അഖിൽ മാരാരും ആയിരുന്നു പെർഫോം ചെയ്തത്. ശോഭ മികച്ച രീതിയിൽ അഭിനയിച്ച ടാസ്കിനിടെ മനീഷ ബസർ അടിച്ചതോടെ കളിമാറി. കഴിഞ്ഞ ദിവസം ടാസ്ക്കിൽ ഒരു പോയിന്റ് പോലും തനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്നും ഇഷ്ടമായില്ലെങ്കിൽ പാട്ട് തീർന്ന ശേഷം പറയാമായിരുന്നു എന്നും ശേഭ പറഞ്ഞു. ഇതോടെയാണ് ബി​ഗ് ബോസ് വീട്ടിൽ തർക്കം ആരംഭിക്കുന്നത്. ഇന്നും കൂടിയെ തനിക്ക് സ്കോർ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നുള്ളു എന്നും ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്നും മനീഷയോട് ശോഭ പറയുന്നു. ഇതുവരെ ഒരു പോയിന്റ് പോലും നേടാനാകാത്ത ആളാണ് താനെന്നും മനീഷ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ ശോഭ കൂട്ടാക്കുന്നില്ല. വ്യക്തിപരമായി ഇതിനെ എടുക്കുക ആണെങ്കിൽ തനിക്ക് ഒരു വിരോധവും ഇല്ലെന്നും മനീഷ പറഞ്ഞു. 

Latest Videos

"ചേച്ചി ചെയ്തത് വളരെ മോശമായ കാര്യമാണ്. ഗെയിം ഓൺ ചേച്ചി ​ഗെയിം ഓൺ. എനിക്ക് വേറെ ഒന്നും പറയാനില്ല ​ഗെയിം ഓൺ. നിങ്ങൾ എന്താണോ വേണ്ടത് അതനുസരിച്ച് തന്നെ ഞാൻ കളിക്കും", എന്നാണ് ശോഭ പറയുന്നത്. ക്യാപ്റ്റനായ അഖിലും മറ്റുള്ളവരും സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുക ആയിരുന്നു. ശോഭയെ കൂളാക്കാൻ സാ​ഗർ ശ്രമിച്ചുവെങ്കിലും "നിന്റെ അമ്മയാണെന്ന് പറഞ്ഞ് കൊണ്ട് ഇനിയുള്ള ​ഗെയിമിൽ എന്റെയടുത്ത് വരരുത്"എന്നാണ് ശോഭ പറഞ്ഞത്. 

'മനുഷ്യര്‍ എപ്പോഴും ചുറ്റുപാടുകള്‍ക്ക് അടിമകള്‍'; 'കൊറോണ പേപ്പേഴ്‌സ്' പുതിയ ട്രെയിലർ

"നിനക്ക് അറിയാം എനിക്ക് ഇന്നലെ ഒരു പോയ്ന്റ് പോലും കിട്ടിയില്ല എന്ന്. ഇന്നത്തെ ​ഗെയിം വളരെ പ്രധാനപ്പെട്ടതാണെന്നും. ഇവിടുത്തെ നിലനിൽപ്പിന് ഈ ​ഗെയിം പ്രധാനമാണ്. ​ഗ്രൂപ്പിസം കാണിച്ച് ടാർ​ഗറ്റ് ചെയ്ത് കളിക്കാനാണ് തീരുമാനമെങ്കിൽ, എന്ത് വൃത്തികെട്ട വൃത്തികെട്ട രാഷ്ട്രീയം നിങ്ങൾ കളിച്ചാലും അതൊന്നും ഇവിടെ ചെലവാകാൻ പോകുന്നില്ല", എന്നും അഖിലിനോട് ശോഭ പറയുന്നു. എന്റെ പോയിന്റും കളഞ്ഞിട്ട്, ഇപ്പോൾ ഗ്രൂപ്പ് കളിച്ചെന്നായോ എന്നാണ് അഖിൽ ചോദിക്കുന്നത്. പോസിറ്റീവ് ആയാണ് ഇക്കാര്യങ്ങൾ എടുക്കേണ്ടതെന്നും അഖിൽ പറഞ്ഞു. എന്തായാലും വരും ദിവസങ്ങളിൽ ശോഭ കളിമാറ്റുമോ ഇല്ലയോ എന്ന് കണ്ടറിയണം. 

click me!