'അത് തമാശയാണ്, ഞാൻ നിന്റെ മരിച്ചുപോയ അമ്മേനെ ഒരിക്കലും പറയില്ല'; സാ​ഗറിന് മുന്നിൽ കണ്ണുനിറഞ്ഞ് ശോഭ

By Web Team  |  First Published Apr 6, 2023, 11:02 AM IST

ദേവുവാണ് താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചതെന്നും ശോഭ പറയുന്നു.


സംഭവ ബഹുലമായ സംഭവ വികാസങ്ങളുമായി ബി​ഗ് ബോസ് സീസൺ 5 മുന്നോട്ട് പോകുകയാണ്. ശോഭയുടെ 'കുപ്പിപ്പാൽ പരാമർശം' ആണ് ഇന്നലെ ബി​ഗ് ബോസിൽ വലിയ തർക്കങ്ങൾക്ക് വഴിവച്ചത്. 'നീ അമ്മയുടെ(മനീഷ) അടുത്ത് പോയിരിക്ക്. ഒരു കുപ്പിപ്പാലും കൂടി വച്ചോ', എന്ന് ശോഭ പറഞ്ഞത് പ്രശ്നങ്ങൾക്ക് തുടക്കമിടുക ആയിരുന്നു. എന്നാൽ സാ​ഗറിന്റെ സ്വന്തം അമ്മയെ ആണ് ശോഭ പറഞ്ഞതെന്ന തരത്തിലായിരുന്നു ഇന്നലത്തെ ചർച്ച മുഴുവനും. എന്നാൽ താൻ തമാശയ്ക്കാണ് അത് പറഞ്ഞതെന്നും സാ​ഗറിന്റെ മരിച്ചു പോയ അമ്മയെ താൻ ഒരിക്കലും പറയില്ലെന്നും പറയുകയാണ് ശോഭ. 

സാ​ഗറുമായുള്ള കോംമ്പ്രമൈസ് സംസാരത്തിനിടെ ആണ് ശോഭ ഇക്കാര്യം പറയുന്നത്. കുപ്പിപ്പാൽ പരാമർശം പ്രേക്ഷകർക്ക് ഇടയിൽ വെറൊരു രീതയിൽ പോകുമെന്ന് സാ​ഗർ പറയുമ്പോൾ, 'ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. കളിക്കാണ് പറഞ്ഞത്. നിങ്ങൾ ഇവിടെ വന്ന സമയം മുതൽ അങ്ങോട്ടും ഇങ്ങോട്ടും അമ്മയും മോനും എന്ന് വിളിച്ച് ആ ഒരിതിലാണ് നമ്മൾ കണ്ടത്. ആ ഒരിതിലാണ് പറഞ്ഞത്. അല്ലാതെ മരിച്ചു പോയ നിന്റെ അമ്മയെ ഞാൻ ഒരിക്കലും പറയില്ല. എന്റെ അമ്മയാണേ പറയില്ല. വ്യക്തിപരമായി ആരെയും വേദനിപ്പിക്കാൻ ആ​ഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെ ഒരിക്കലും ഞാൻ ചെയ്യില്ല', എന്നാണ് ശോഭ മറുപടി നൽകിയത്. 

Latest Videos

ദേവുവാണ് താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ചതെന്നും ശോഭ പറയുന്നു. 'ഗെയിം ആണെങ്കിൽ ​ഗെയിമിന്റെ രീതിയിൽ കളിക്കുന്ന ആളാണ് ഞാൻ. ദേവു പറഞ്ഞത് തെറ്റാണ്. ഞാൻ ചിന്തിക്കാത്ത കാര്യമാണ് പറഞ്ഞത്. ദേവു എരിയുന്ന തീയിൽ എണ്ണ ഒഴി‍ച്ചതാണ്. അവളത് മനഃപൂർവ്വം ചെയ്തതാണ്. രണ്ട് ദിവസമായി അവളെ ഞാൻ വീക്ഷിക്കുന്നുണ്ട്', എന്നാണ് ശോഭ പറയുന്നത്. 

'ശോഭേ കുപ്പിപ്പാൽ എവിടെ' എന്ന് സാ​ഗർ; 'നിന്റെ അമ്മയോട് ചോദിക്കെന്ന്' മറുപടി, പോർക്കളമായി ബിബി ഹൗസ്

ശോഭ വിശ്വനാഥും അഖിൽ മാരാരും തമ്മിലുള്ള വീക്കിലി ടാസ്ക് പെർഫോമൻസിൽ മനീഷ ബസർ അടിച്ചതോടെ ആണ് ബി​ഗ് ബോസ് വീട്ടിൽ ഇന്നലെ കലഹം തുടങ്ങിയത്. കുപ്പിപ്പാൽ പരാമർശം കേട്ട മനീഷ, 'ഞാൻ ഇവിടെ ആൺ പിള്ളാർക്ക് കുപ്പിപ്പാല് കൊടുത്തോണ്ടിരിക്കുവാണോ? സംസാരിക്കുമ്പോ മാന്യതയോടെ സംസാരിക്കണം. ഇത്രയും നാളും ഞാൻ മാന്യതയോടെ സംസാരിച്ചിട്ടുള്ളൂ. കുത്തി കൊടുക്കാനും കുത്തിത്തിരിപ്പ് ഉണ്ടാക്കാനും ഒരുപാട് ആൾക്കാർ ഉണ്ടാകും. ഇതൊക്കെ സ്വന്തം കുടുംബത്തിലെ സം​ഗതികളാണ് പുറത്ത് വരുന്നത്', എന്നാണ് മത്സരാർത്ഥികളോടായി പറഞ്ഞത്. പിന്നാലെ വലിയ വാക്കേറ്റവും തർക്കവും നടക്കുക ആയിരുന്നു. 

​'ഗെയിം ഓൺ ചേച്ചി, നിങ്ങൾ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം'; ടാസ്ക്കിനിടെ കലിപ്പായി ശോഭ

click me!