മാരാർ ആശുപത്രിയിലേക്ക്, ആ വഴി വീട്ടിലേക്ക് വിട്ടേക്കാൻ ശോഭ, മനുഷ്യത്വം വേണമെന്ന് പ്രേക്ഷകർ

By Web Team  |  First Published May 26, 2023, 7:35 AM IST

അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയ അഖിൽ ഇനി തിരിച്ച് വരാതിരിക്കട്ടെയെന്നും അഖിലിനെ വീട്ടിലേക്ക് പറഞ്ഞുവിടൂവെന്നുമാണ് ശോഭ പറയുന്നത്. 


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് എപ്പിസോഡുകൾ പൂർത്തിയാക്കി ഫൈനലിലേക്ക് അടുക്കുകയാണ്. ആരാകും ഫൈനൽ ഫൈവിൽ എത്തുകയെന്നും ആരാകും ബി​ഗ് ബോസ് കിരീടം സ്വന്തമാക്കുകയെന്നും ഉള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഹൗസിലെ ടോം ആന്റ് ജെറി കോമ്പോ ആണ് ശോഭ വിശ്വനാഥും അഖിൽ മാരാരും. ഇരുവരും തമ്മിലുള്ള ഫൈറ്റുകളും രസകരമായ തർക്കങ്ങളുമെല്ലാം പ്രേക്ഷകർക്ക് വളരെ താല്പര്യമാണ്. ഒരുപക്ഷേ അഖിൽ ഉള്ളത് കൊണ്ടാണ് പലപ്പോഴും ശോഭയ്ക്ക് സ്ക്രീൻ സ്പെയ്സ് ലഭിക്കുന്നതും. കഴിഞ്ഞ ദിവസം അഖിലിനെ കുറിച്ച് ശോഭ നടത്തിയ പരാമർശം ആണ് ബി​ഗ് ബോസ് പ്രേക്ഷകരെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം രാവിലെ മുതൽ അഖിൽ മാരാർ മെഡിക്കൽ റൂമിലാണ്. ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. അസുഖം കൂടി ലെച്ചുവിനെപ്പോലെ അഖിൽ മാരാരും ഹൗസിലേക്ക് തിരിച്ച് വരാതെയാകുമോയെന്ന ആശങ്ക പ്രേക്ഷകർക്കുണ്ട്. എന്നാൽ അഖിലിന് വേറൊരു പ്രശ്നവും ഇല്ലെന്ന് മാരാരുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ അറിയിച്ചിട്ടുമുണ്ട്. 

Latest Videos

undefined

ഇതിനിടെ അസുഖം മൂലം ആശുപത്രിയിലേക്ക് മാറ്റിയ അഖിൽ ഇനി തിരിച്ച് വരാതിരിക്കട്ടെ എന്നാണ്  ശോഭ ബി​ഗ് ബോസിനോടായി പറഞ്ഞത്. അഖില്‍ എവിടെ പോയെന്ന് നാദിറ ചോദിക്കുമ്പോള്‍, 'അഖിൽ ചെക്കപ്പിന് വേണ്ടി പോയതാണ്. ആ വഴി അവനെ വീട്ടിലോട്ട് വിട്ടാൽ മതിയായിരുന്നു. ബി​ഗ് ബോസ്... ആ വഴി അവനെ കൊല്ലത്തേക്ക് ഒന്ന് പാക്ക് ചെയ്താൽ നല്ലതായിരുന്നു. എന്തൊരു സമാധാനമാണ് ഈ വീട്ടിൽ. ഇപ്പോഴാണ് സന്മനസുള്ളവർക്ക് സമാധാനമായത്. അഖിൽ മാരാർ പുറത്തേക്ക് കാലുവെച്ചു... ഇവിടം ഭയങ്കര ശാന്തമായി', എന്നാണ് ശോഭ പറയുന്നത്.

ആര് ആരെ പൂട്ടും ? മാരാർ- വിഷ്ണു കൂട്ടുകെട്ടിൽ വിള്ളൽ വീഴുമ്പോൾ...

ഇക്കാര്യത്തിൽ ശോഭയ്ക്ക് എതിരെ വൻ വിമർശനമാണ് ഉയരുന്നത്. ഒരാൾ അസുഖ ബാധിതനായി പോയിട്ടും വൈരാ​ഗ്യം വിട്ടുമാറിയിട്ടില്ലെന്നും മനുഷ്യത്വം വേണമെന്നും പ്രേക്ഷകർ പറയുന്നു. ജുനൈസ്, നാദിറ ഉൾപ്പടെയുള്ളവർ അഖിൽ വീട്ടിൽ ഇല്ലാത്തത് എന്തോ പോലെ ആണെന്നും വീട് സൈലന്റ് ആയെന്നും പറയുന്ന വീഡിയോകളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ശോഭയ്ക്ക് എതിരെ വിമർശനം ഉന്നയിക്കുന്നത്. 

click me!