ക്യാപ്റ്റൻസിയിൽ അഖിലിന് അതൃപ്തി, ചിത്ര സംയോജനത്തിൽ ജയിച്ചു കയറി പുതിയ ക്യാപ്റ്റൻ

By Web Team  |  First Published May 5, 2023, 10:09 PM IST

മിഷൻ എക്സ് എന്നായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിന്റെ പേര്. 


ബി​ഗ് ബോസ് വീട്ടിൽ എല്ലാ മത്സരാർത്ഥികളും ആ​ഗ്രഹിക്കുന്ന കാര്യമാണ് ക്യാപ്റ്റൻ എന്ന സ്ഥാനം. ഇതിനായി മത്സരിക്കാറുമുണ്ട് ഇവർ. ഇന്നിതാ ബി​ഗ് ബോസ് സീസൺ അഞ്ചിലെ പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കുകയാണ് ബിഗ് ബോസ്. കഴിഞ്ഞ വീക്കിലി ടാസ്കിന്റെയും പൊതുവിലെ വീട്ടിലെ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് ക്യാപ്റ്റൻസിക്ക് വേണ്ടിയുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. മിഷൻ എക്സ് എന്നായിരുന്നു കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിന്റെ പേര്. 

വോട്ടിം​ഗ് പട്ടിക ഇങ്ങനെ

Latest Videos

അനു ജോസഫ്- ഷിജു, വിഷ്ണു
ഷിജു- വിഷ്ണു, ശ്രുതി ലക്ഷ്മി
ജുനൈസ്- റിനോഷ്, അനു ജോസഫ്
ശോഭ- ഷിജു, അനു ജോസഫ്
അഞ്ജൂസ്- അനു ജോസഫ്, ഷിജു
റിനോഷ്- ഷിജു, അനു ജോസഫ്
സെറീന- വിഷ്ണു, അനു ജോസഫ്
അഖിൽ മാരാർ- ഷിജു, വിഷ്ണു
ശ്രുതി ലക്ഷ്മി- അഖിൽ മാരാർ, ഷിജു
മിഥുൻ- റിനോഷ്, വിഷ്ണു
നാദിറ- അനു ജോസഫ്, വിഷ്ണു
സാ​ഗർ- വിഷ്ണു, റിനോഷ്
റെനീഷ- വിഷ്ണു, അനു ജോസഫ്
വിഷ്ണു- ഒമർ ലുലു, റിനോഷ് 

ഒൻപത് വോട്ടുകളോടെ വിഷ്ണു, ഏഴ് വോട്ടുകളോടെ അനു ജോസഫ്, ആറ് വോട്ടുകളോടെ ഷിജു എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കാൻ തെരഞ്ഞെടുത്തത്. ഇനി ടാസ്കിലൂടെ ആണ് ക്യാപ്റ്റനെ തെരഞ്ഞെടുക്കുക. പനിയായിട്ടാണ് താൻ ടാസ്ക് ചെയ്തതെന്നും ക്യാപ്റ്റൻസിയിൽ മത്സരിക്കാൻ താൻ യോ​ഗ്യനാണെന്നും പറഞ്ഞ് അഖിൽ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ക്യാപ്റ്റൻ ആകാത്തവരെയാണ് ഇത്തവണ തെരഞ്ഞെടുത്തതെന്നാണ് നാദിറ ഉൾപ്പടെയുള്ളവർ പറയുന്നത്. 

ചിത്ര സംയോജനം എന്നാണ് ക്യാപ്റ്റൻസി ടാസികിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ മൂന്ന് മത്സരാർത്ഥികളുടെയും ഫോട്ടോകൾ പസിലുകളായി കൊടുത്തിരിക്കും. ഇത് സംയോജിപ്പിച്ച് വയ്ക്കാനുള്ള പെഡസ്റ്റലുകളും ഉണ്ടാകും. ബസർ കേൾക്കുമ്പോൾ ഓരോരുത്തരും പസിലുകൾ ബന്ധിപ്പിക്കുക. ഏറ്റവും ആദ്യം പൂർത്തിയാക്കുന്നത് ആരാണോ അവരാകും ഈ ആഴ്ചയിലെ ക്യാപ്റ്റൻ. പിന്നാലെ നടന്നത് വാശിയേറിയ മത്സരമാണ്. ഒടുവിൽ ഏറ്റവും കൂടുതൽ പസിലുകൾ വച്ച് ഷിജു ക്യാപ്റ്റനായി.

ബിബി ഹൗസിൽ അടുക്കളപ്പോര്; പരസ്പരം കലഹിച്ച് അഖിലും റെനീഷയും, ഒടുവിൽ മാപ്പ് പറച്ചിൽ

click me!