ഇപ്പോഴത്തെ കിച്ചണ്‍ ക്യാപ്റ്റനായ ഗോപിക ഒരു മീറ്റിംഗ് വിളിച്ചത് മറ്റ് മത്സരാര്‍ഥികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സീസണിലെ ആദ്യ എവിക്ഷന്‍ ഇന്നലെ ആയിരുന്നു. ഈ സീസണില്‍ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളായ ഏയ്ഞ്ചലിന്‍ ആണ് ഇന്നലെ പുറത്തായത്. പ്രേക്ഷകരില്‍ പലരെയും ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. എന്നാല്‍ ഏയ്ഞ്ചലിന്‍ പോയത് ഷോ നല്‍കുന്ന എന്‍റര്‍ടെയ്ന്‍മെന്‍റിന് ഒട്ടും കുറവ് ഉണ്ടാക്കില്ല എന്നതിന് തെളിവായിരുന്നു ഇന്നത്തെ എപ്പിസോഡില്‍ ബിഗ് ബോസ് ആദ്യം കാണിച്ചുതന്ന ഒരു തര്‍ക്കം.
ഇപ്പോഴത്തെ കിച്ചണ്‍ ക്യാപ്റ്റനായ ഗോപിക ഒരു മീറ്റിംഗ് വിളിച്ചത് മറ്റ് മത്സരാര്‍ഥികളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയായിരുന്നു. കിച്ചണില്‍ വച്ച് വഴക്ക് കൂടരുതെന്നായിരുന്നു ഗോപിക പറഞ്ഞതിന്റെ രത്നച്ചുരുക്കം. എന്നാല്‍ ഗോപികയെ മറ്റു മത്സരാര്‍ഥികള്‍ തിരുത്തി. ബിഗ് ബോസ് അടുക്കളയിലും ക്യാമറ വച്ചിട്ടുണ്ടെന്നും അതിനര്‍ഥം അവിടെവച്ചും സംസാരിക്കാമെന്നതാണെന്നും മറ്റുള്ളവര്‍ പറഞ്ഞു. ഗോപിക സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഷിജുവും അഖില്‍ മാരാരും അവിടെനിന്ന് എണീറ്റു പോയിരുന്നു.
സ്മോക്കിംഗ് റൂമില്‍ എത്തിയ ഷിജു ഗോപിക ആവിഷ്കരിക്കുന്ന ഒരു തന്ത്രത്തെക്കുറിച്ചുള്ള തന്‍റെ നിരീക്ഷണവും പങ്കുവച്ചു. കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയായ റോബിന്‍ രാധാകൃഷ്ണന്‍റെ ശൈലി ആവിഷ്കരിക്കാന്‍ ഗോപിക ശ്രമിക്കുന്നു എന്നതായിരുന്നു അത്. റോബിന്‍റെ പേര് പരാമര്‍ശിക്കാതെയാണ് ഷിജു ഇക്കാര്യം സംവദിച്ചത്. ഇതെന്താന്നറിയാമോ? ഇവള്‍ ഗെയിം പഠിച്ചിട്ട് വന്നേക്കുന്നതാണ്. ഒരു മീറ്റിംഗ് വിളിച്ചു കഴിഞ്ഞാല്‍ ക്യാമറ സ്വാഭാവികമായും അവളിലേക്ക് വരും. മറ്റവന്‍ യൂസ് ചെയ്തതാണ്. കഴിഞ്ഞ പ്രാവശ്യത്തെ.. അറിയാമല്ലോ? അവന്‍ യൂസ് ചെയ്ത ഒരു ആയുധം ഇതാണ്. എല്ലാരും വരൂ, എല്ലാരും ഇരിക്കൂ എന്നും പറഞ്ഞ്. കുറേ നേരത്തേക്ക് പ്രേക്ഷകര്‍ക്ക് ഒരു ആകാംക്ഷ ആയില്ലേ, ഇയാള്‍ എന്താണ് പറയാന്‍ പോകുന്നത് എന്ന്. പട്ടി വാല് പൊക്കുമ്പോള്‍ അറിയാം, എന്തിനാണ് പൊക്കുന്നത് എന്ന്, ഷിജു പറഞ്ഞു.
ALSO READ : പ്രൊമോഷനില്‍ പുതുമയുമായി 'വാലിബന്‍' ടീം; മെറ്റല്‍ പോസ്റ്ററുകള്‍ ലേലത്തിന്