'അഖില്‍ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നോ'? സഹമത്സരാര്‍ഥികളില്‍ നിന്ന് വേറിട്ട അഭിപ്രായവുമായി ഷിജു

By Web Team  |  First Published May 31, 2023, 6:08 PM IST

ആവേശകരമായി കോടതി ടാസ്‍ക്


പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടില്‍ ക്യാമറകള്‍ക്ക് മുന്നില്‍ അപരിചിതരായ ഒരു കൂട്ടം മനുഷ്യര്‍ക്കൊപ്പം കഴിയുക. ബിഗ് ബോസ് എന്ന ഷോ മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ വെക്കുന്ന പ്രധാന വെല്ലുവിളി ഇതാണ്. സ്വാഭാവികമായും ദിവസങ്ങള്‍ ചെല്ലുമ്പോള്‍ അവര്‍ക്കിടയില്‍ സൌഹൃദവും ശത്രുതയും ഒക്കെ ഉണ്ടായിവരും. എല്ലാ ബിഗ് ബോസ് സീസണുകളിലും അത് ഉണ്ടായിട്ടുമുണ്ട്. അഞ്ചാം സീസണ്‍ ആയ ഇത്തവണ ഏറ്റവും ശ്രദ്ധേയ സൌഹൃദങ്ങളില്‍ ഒന്ന് ഷിജുവും അഖില്‍ മാരാരും തമ്മിലുള്ളതാണ്.

അടുത്ത സുഹൃത്തുക്കള്‍ ആണെങ്കില്‍ത്തന്നെ ബിഗ് ബോസ് നല്‍കുന്ന ഗെയിമുകളിലും ടാസ്കുകളിലുമൊര്രെ പങ്കെടുക്കുന്ന സമയത്ത് സൌഹൃദം പരിഗണിക്കാതെ കളിക്കുന്നതാണ് ബിഗ് ബോസ് ഹൌസിലെ പൊതുരീതി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തനാണ് ഷിജു. ബിഗ് ബോസ് ടൈറ്റിലിനേക്കാള്‍ താന്‍ വിലമതിക്കുന്നത് അഖിലിന്‍റെ സൌഹൃദമാണെന്ന് ഷിജു ഒരിക്കല്‍ പറഞ്ഞിരുന്നു. സ്വയം സ്ഥാനം നിര്‍ണ്ണയിക്കാനുള്ള ടാസ്കിനിടെ ജുനൈസ് ഇക്കാര്യം എടുത്തിട്ടപ്പോള്‍ വികാരഭരിതനായ ഷിജു താന്‍ സൌഹൃദത്തെ തള്ളിപ്പറയില്ലെന്ന് പറഞ്ഞുകൊണ്ട് 12-ാം സ്ഥാനത്ത് പോയി നിന്നതും പ്രേക്ഷകര്‍ കണ്ടതാണ്. ഇന്നത്തെ കോടതി ടാസ്കിലും മറ്റെല്ലാ മത്സരാര്‍ഥികളും അഖിലിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ ഷിജു ഇവിടെയും വേറിട്ട നിലപാടാണ് സ്വീകരിച്ചത്.

Latest Videos

undefined

അഖില്‍ സഹമത്സരാര്‍ഥികളുടെ മധ്യത്തില്‍ നിന്നുകൊണ്ട് ഉടുവസ്ത്രം ഉയര്‍ത്തിക്കാണിച്ചതായ സെറീനയുടെ പരാതിയുടെ വാദം ബിഗ് ബോസ് കോടതിയില്‍ നടക്കവെയാണ് ഷിജു സഹമത്സരാര്‍ഥികളില്‍ നിന്ന് വേറിട്ട നിലപാട് സ്വീകരിച്ചത്. വാദം പൂര്‍ത്തിയായതിനു ശേഷം അഖില്‍ തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നവര്‍ കൈ ഉയര്‍ത്തണമെന്ന് ന്യായാധിപനായ ഫിറോസ് ഖാന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ ഉണ്ടായിരുന്ന വിഷ്ണു ഉള്‍പ്പെടെ മറ്റെല്ലാ മത്സരാര്‍ഥികളും കൈ ഉയര്‍ത്തിയപ്പോഴും ഷിജു മാത്രം കൈ ഉയര്‍ത്തിയില്ല. പിന്നീട് ന്യായാധിപന്‍ ഇക്കാര്യം ഷിജുവിനെ വിളിച്ച് ചോദിച്ചു. കാണാത്ത കാര്യത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്നായിരുന്നു ഷിജുവിന്‍റെ പ്രതികരണം. അഖിലിനെതിരായ സെറീനയുടെ പരാതി കോടതിയില്‍ ഇതിനകം തെളിഞ്ഞെന്നും അഖില്‍ തന്നെ അത് സമ്മതിച്ചെന്നും കോടതിയെ വിശ്വാസമില്ലേയെന്നുമായിരുന്നു ന്യായാധിപനായ ഫിറോസിന്‍റെ ചോദ്യം. കോടതിയെ വിശ്വാസമുണ്ടെന്നും അഖില്‍ പറഞ്ഞതുപോലെ അത് ഒരു ആക്റ്റ് മാത്രമാണെന്നും അദ്ദേഹത്തിന്‍റെ ഉദ്ദേശ്യം മോശമായിരുന്നില്ലെന്നും ഷിജു പ്രതികരിച്ചു. 

ALSO READ : അഖില്‍ മാരാരുടെ സഭ്യേതര പ്രവര്‍ത്തി; ശിക്ഷ പ്രഖ്യാപിച്ച് ബിഗ് ബോസ് കോടതി

WATCH VIDEO : മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി അഭിമുഖം

click me!