ടോപ്പ് 4 ലേക്ക് ചുരുങ്ങി ഫൈനലിസ്റ്റുകള്‍
ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെയിലെ ആദ്യ എക്സിറ്റ് പ്രഖ്യാപിച്ചു. ഇത്തവണത്തെ ഫൈനൽ 5 ൽ ഇടം പിടിച്ചിരുന്നത് അഖിൽ മാരാർ, ശോഭ വിശ്വനാഥ്, റെനീഷ റെഹ്‍മാൻ, ജുനൈസ് വി പി, ഷിജു എന്നിവർ ആയിരുന്നു. ഹാളിലെ സോഫയില്‍ എല്ലാവരും ഇരിക്കവെ ഷിജുവിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെയെത്തിയിരിക്കുന്ന ഷിജുവിനോട് ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്തായിരിക്കുകയാണെന്നും മുന്‍പില്‍ വച്ചിരിക്കുന്ന ബ്ലൈന്‍ഡ്ഫോള്‍ഡ് ധരിക്കാനും ആവശ്യപ്പെട്ടു. കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ഷിജുവിനെ നേരിട്ട് ഫിനാലെ വേദിയിലേക്ക് എത്തിക്കുകയായിരുന്നു.
മലയാളം, തെലുങ്ക് ഭാഷകളിലായി 160 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഷിജു സീസൺ 5 മത്സരാർഥികളിൽ ഏറ്റവും പരിചിതമായ മുഖങ്ങളിൽ ഒന്നായിരുന്നു. സീസൺ ഓഫ് ഒറിജിനൽസ് എന്ന പുതിയ സീസണിൻറെ വിശേഷണത്തോട് ആദ്യാവസാനം ചേർന്നുനിന്ന മത്സരാർഥിയായാണ് ഷിജു വിലയിരുത്തപ്പെട്ടത്. ഈ സീസണിലെ ഏറ്റവും ദൃഢമായ സൌഹൃദങ്ങളിലൊന്ന് അഖിൽ മാരാർക്കും ഷിജുവിനും ഇടയിൽ ഉള്ളതായിരുന്നു. ബിഗ് ബോസ് ടൈറ്റിലിനേക്കാൾ വിലമതിക്കുന്നത് അഖിലുമായുള്ള സൌഹൃദമാണെന്ന് ഷിജുവിനെതിരെ വിമർശനവുമുണ്ടായിരുന്നു. എന്നാൽ അത്തരം ഘട്ടങ്ങളിലും ആ സൌഹൃദത്തെ തള്ളിപ്പറഞ്ഞില്ല എന്നത് ഷിജുവിന് ആത്യന്തികമായി പോസിറ്റീവ് ആയി ഭവിച്ചു.
undefined
ഇരുപതുകളിലും മുപ്പതുകളിലും പ്രായമുള്ളവരാണ് എല്ലാ സീസണുകളിലും ബിഗ് ബോസ് മത്സരാർഥികളിൽ ഭൂരിഭാഗവും. എന്നാൽ പ്രായത്തിൽ മുകളിൽ നിൽക്കുന്ന സീനിയേഴ്സ് എല്ലാത്തവണയും ഉണ്ടാവും. അവരെയൊക്കെ എടുത്താലും ടാസ്കുകളിലും ഗെയിമുകളിലുമൊക്കെ ഷിജുവിനോളം പ്രയത്നിച്ചവരും മികവ് കാട്ടിയവരും കുറവായിരിക്കും. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും തൻറെ പേര് പലർക്കും അറിയില്ലെന്നാണ് ബിഗ് ബോസ് ഉദ്ഘാടന വേദിയിൽ ഷിജു പറഞ്ഞത്. ഇനിയാർക്കും ആ പേര് തെറ്റില്ല എന്നത് തന്നെയാണ് ബിഗ് ബോസിൽ ഷിജു നേടിയ വിജയം.
ALSO READ : ആഗ്രഹം നിറവേറ്റി ശോഭ; വിവാഹസാരിയും ഉടുത്ത് ബിഗ് ബോസ് ഫിനാലെയ്ക്ക്
WATCH VIDEO : 'ബ്യൂട്ടി ക്വീൻ, സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?