സോറി അച്ഛാ..; വർഷങ്ങളായി മിണ്ടാതിരുന്ന സായിയും അച്ഛനും വീണ്ടും മിണ്ടി, മനംനിറഞ്ഞ് ഭാര്യ

By Web Team  |  First Published May 17, 2024, 10:34 PM IST

സായിയുടെ ഏറ്റവും വലിയ വിഷമം അച്ഛനോട് മിണ്ടാത്തത് ആയിരുന്നു.


ബി​ഗ് ബോസ് സീസൺ ആറിലേക്ക് വൈൽഡ് കാർഡ് ആയി എത്തിയ ആളാണ് സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റ്. ഷോയ്ക്ക് മുൻപ് തന്നെ ഏറെ ശ്രദ്ധനേടിയ സായിയുടെ ഏറ്റവും വലിയ വിഷമം അച്ഛനോട് മിണ്ടാത്തത് ആയിരുന്നു. ഇക്കാര്യം പലപ്പോഴും സായ് തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇന്നിതാ ഫാമിലി എപ്പിസോഡിൽ അച്ഛനോട് സംസാരിച്ചിരിക്കുകയാണ് സായ്. വീഡിയോ കോൾ വഴി ആയിരുന്നു ഇരുവരും സംസാരിച്ചത്. 

"എന്താ സായ് ഇങ്ങോട്ട് നോക്കാത്തെ എന്നെ കാണുന്നില്ലേ. സുഖം തന്നെയല്ലേ. എന്തെങ്കിലും പ്രശ്നം ഉണ്ടോ. ക്ഷീണം മാത്രി തോന്നുന്നുണ്ടല്ലോ. നന്നായി, ശ്രദ്ധിച്ച് കളിക്കണം. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. കണ്ണനും നന്നായിട്ട് കളിക്കുന്നുണ്ട്. നീ എന്തിനാ വിഷമിച്ച് നിൽക്കുന്നത്. ഒരു പ്രശ്നങ്ങളും ഇല്ല. ഞാൻ വളരെ സന്തോഷവാനാണ്. സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. നമ്മൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. വീട്ടിലെ കാര്യങ്ങളൊന്നും ആലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. നീ വിഷമിക്കാതെ നിൽക്ക്. നീ വിഷമിച്ച് നിൽക്കുമ്പോഴല്ലേ നമുക്ക് വിഷമമുണ്ടാകുന്നത്. ഹാപ്പി ആയിട്ട് നിൽക്ക്. മറ്റുള്ളവരൊക്കെ സന്തോഷത്തോടെ അല്ലേ നിൽക്കുന്നത്. എന്തിനാ മനസിൽ ടെൻഷൻ വയ്ക്കുന്നത്", എന്നാണ് അച്ഛൻ പറഞ്ഞത്. 

Latest Videos

"ടെൻഷൻ അല്ല അച്ഛE..മറ്റുള്ളവർ അച്ഛനും അമ്മയുമായിട്ടൊക്കെ നടക്കുമ്പോൾ ഞാൻ ​ഗിൽറ്റി ഫീൽ ചെയ്തിരുന്നു. ദേഷ്യവും സങ്കടവുമൊക്കെ. കാരണം ഞാൻ അങ്ങനെ ആയിരുന്നില്ല അച്ഛനോടും അമ്മയോടും. അക്കാര്യം അച്ഛനും അറിയുന്ന കാര്യമാണ്. കുറച്ച് കാലമായിട്ട് ഞാൻ അങ്ങനെ ആയിരുന്നില്ല", എന്ന് സായിയും പറയുന്നുണ്ട്. 

"അതൊന്നും ഇപ്പോൾ ചിന്തിക്കേണ്ട ആവശ്യം ഇല്ല. രക്ഷിതാക്കൾ ആകുമ്പോൾ സ്നേഹിക്കും. വിഷമിക്കുന്നത് കാണുമ്പോൾ ഒപ്പം നിന്ന് വിഷമിക്കും. അതുകൊണ്ട് പ്രത്യേകമായൊരു രീതിയിൽ വിഷമമോ ദേഷ്യമോ ഒന്നും എനിക്കില്ല. ഞാൻ എന്റെ മക്കളും ഒക്കെ ഒരേപോലെയാണ്. അതുകൊണ്ട് ഞാൻ അന്നും ഇന്നും എല്ലാവരെയും സ്നേഹിച്ചു കൊണ്ടിരിക്കയാണ്", എന്നാണ് മറുപടിയായി അച്ഛൻ പറഞ്ഞത്. 

undefined

മക്കളേ..അമ്മ വന്നൂട്ടോ..; അഭിഷേകിനെ സ്നേഹ ചുംബനം കൊണ്ടുമൂടി അപ്സരയുടെ അമ്മ

"എന്റെ ലൈഫ് തിരിച്ചു കിട്ടാൻ വേണ്ടിയാണ് ഞാൻ ബി​ഗ് ബോസിൽ എത്തിയത്. അതുകൊണ്ടാണ് ഇവിടെ എത്തിയ സമയത്ത് ഞാൻ ചെയ്ത തെറ്റുകളും പറയേണ്ട കാര്യങ്ങളുമൊക്കെ കൃത്യമായിട്ട് പറഞ്ഞത്. കാരണം നാളെ പുറത്തിറങ്ങുമ്പോൾ എനിക്ക് അച്ഛനെ കാണണം. അമ്മയെ കാണണം. പഴയ സായ് ആയിട്ട് നടക്കണം എന്നൊക്കെ ഉള്ള അതിയായ ആ​ഗ്രഹം എനിക്ക് ഉണ്ട്. ആവശ്യങ്ങൾക്ക് മാത്രമായിട്ട് വിളിക്കുന്നൊരു വ്യക്തി ആയിട്ടാണ് ഞാൻ അച്ഛനെ കണ്ടത്. അതിന് ക്ഷമ പറയുകയാണ്", എന്നും സായ് കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!