'പബ്ലിക്കായി നിന്നെ ഞാൻ ഉമ്മ വയ്ക്കും..'; സെറീനയോട് സാ​ഗർ, ചലഞ്ച് ചെയ്ത് റെനീഷ

By Web Team  |  First Published May 11, 2023, 9:31 PM IST

ജയിൽ നോമിനേഷന് പിന്നാലെ ആണ് സാ​ഗർ സെറീനയോട് ഉമ്മയുടെ കാര്യം പറഞ്ഞത്.


ബി​ഗ് ബോസ് സീസൺ അഞ്ചിലെ പ്രണയിതാക്കൾ എന്ന് പൊതുവിൽ വിശേഷിപ്പിക്കുന്നവരാണ് സാ​ഗറും റെനീഷയും. ഇരുവരെയും സാ​ഗറീന എന്നാണ് ബി​ഗ് ബോസ് ആരാധകർ വിളിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ലവ് ട്രാക്ക് മറ്റുള്ള മത്സരാര്‍ത്ഥികള്‍ മനസിലാക്കിയിട്ടില്ല താനും. ഇന്നിതാ സെറീനയെ പബ്ലിക്കായി ഉമ്മവയ്ക്കും എന്ന് പറയുകയുകാണ് സാ​ഗർ. 

ജയിൽ നോമിനേഷന് പിന്നാലെ ആണ് സാ​ഗർ സെറീനയോട് ഉമ്മയുടെ കാര്യം പറഞ്ഞത്. സെറീന പറഞ്ഞതു പോലെ സാ​ഗർ വസ്ത്രം മാറ്റുന്നുണ്ട്. ഇത് റെനീഷയും വിഷ്ണുവും ചേർന്ന് തമാശയാക്കി. ഇതിൽ നിന്നും എന്ത് മനസിലായി എന്ന് റെനീഷ ചോദിക്കുമ്പോൾ, സ്വന്തമായി നിലപാടില്ലാത്ത സാ​ഗർ സൂര്യ എന്നാണ് സെറീന പറയുന്നത്. ഇതിന് 'ഇനി നീ ഇങ്ങനെ പറഞ്ഞാൽ പബ്ലിക് ആയിട്ട് ഞാൻ നിന്നെ ഉമ്മവയ്ക്കും', എന്നാണ് സാ​ഗർ സെറീനയോട് പറഞ്ഞത്. 

Latest Videos

undefined

'അത്രയ്ക്ക് സാമർത്ഥ്യം ആണോ എങ്കിൽ ചലഞ്ച്. പറയെടി' എന്ന് റെനീഷ ഇടപെടുന്നുണ്ടെങ്കിലും അത് ചെയ്യാനുള്ള ധൈര്യം സെറീനയ്ക്ക് ഇല്ല. അപ്പോൾ സെറീനയ്ക്ക് സാ​ഗറിനെ പേടി ആണെന്നാണ് റെനീഷ പറയുന്നത്. ഇതിനിടയിൽ അഞ്ജൂസ് വന്നതോടെ വിഷയം വേറെ വഴിക്ക് പോയി. ഇടയിൽ സാ​ഗറിന് പേടിയാണെന്ന് റെനീഷ കളിയാക്കിയതോടെ സെറീനയ്ക്ക് സാ​ഗർ ഉമ്മ കൊടുക്കുകയും ചെയ്തു. ഇപ്പോൾ തനിക്ക് നിലപാട് ഉണ്ടോ എന്നും സാ​ഗർ ചോദിച്ചു. ഇത് റെനീഷയ്ക്ക് തിരെ പിടിച്ചിട്ടില്ല എന്നത് മുഖഭാവത്തിൽ നിന്നും വ്യക്തമാണ്. 

'എനിക്കിവിടെ നിക്കണ്ട, ഞാൻ പോവാ..'; കണ്ണീരണിഞ്ഞ് ജുനൈസ്, ആശ്വസിപ്പിച്ച് ശോഭ

സാ​ഗർ- സെറീന കോമ്പോ വീട്ടിൽ നടക്കുന്നെന്ന കാര്യം റെനീഷയ്ക്ക് അറിയാം. കാരണം സാ​ഗറിന് സെറീനയോട് താല്പര്യമുള്ള കാര്യം ആദ്യം പ്രകടിപ്പിച്ചത് റെനീഷയാണ്. ഇതിന് മുൻപും സാ​ഗർ സെറീനയെ ഉമ്മ വച്ചിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പായി സെറീനയുടെ അടുത്ത് വന്നിരുന്ന് സംസാരിച്ച സാ​ഗറിനോട് ​ഗുഡ് നൈറ്റ് പറഞ്ഞപ്പോൾ ഉമ്മ വേണോയെന്ന് സെറീന ചോദിക്കുകയായിരുന്നു. ഉടൻ സാ​ഗർ കവിൾ കാണിച്ചുകൊടുത്തു. ശേഷം സെറീനയ്ക്ക് തിരിച്ചും കവിളിൽ ചുംബനം നൽകിയ ശേഷം സാ​ഗർ ഉറങ്ങാനായിപ്പോകുക ആയിരുന്നു. 

click me!