'ബിഗ് ബോസില്‍ ഞാനിനി മൂന്ന് ദിവസം കൂടിയേ ഉള്ളൂ'; വിലയിരുത്തലുമായി സാഗര്‍

By Web Team  |  First Published May 26, 2023, 9:02 PM IST

ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റ് ആണ് ഇത്തവണ


ബിഗ് ബോസ് മലയാളം സീസണ്‍ 5 പത്താം വാരത്തിലേക്ക് അടുക്കുകയാണ്. വിധി നിര്‍ണ്ണയിക്കുന്ന വരുന്ന അഞ്ച് വാരങ്ങളില്‍ കളി മാറിമറിയുമോ എന്നാണ് ഷോയുടെ ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം അന്തിമവാരങ്ങളില്‍ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിക്കുന്ന മത്സരാര്‍ഥികള്‍ നേരിടുന്ന ഒരു സമ്മര്‍ദ്ദമുണ്ട്. ഈ സീസണിലേക്കും ഏറ്റവും കടുപ്പമേറിയ നോമിനേഷന്‍ ലിസ്റ്റാണ് ഇത്തവണ എന്നതും കൗതുകകരമാണ്. ജുനൈസ്, വിഷ്ണു, അഖില്‍, റിനോഷ്, ശോഭ, സാ​ഗര്‍ എന്നിവരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ വാരത്തിലെ എവിക്ഷനില്‍ തനിക്കുള്ള താല്‍പര്യമില്ലായ്മ തമാശ മട്ടിലാണെങ്കിലും ഇന്നത്തെ എപ്പിസോഡില്‍ സാ​ഗര്‍ സുഹൃത്തുക്കളോട് പങ്കുവച്ചു.

സെറീനയുമായുണ്ടായ ഒരു അഭിപ്രായ വ്യത്യാസം പരി​ഹരിക്കാന്‍ ബാത്ത്റൂം ഏരിയയില്‍ എത്തിയപ്പോഴാണ് സാ​ഗര്‍ മറ്റ് ചില സുഹൃത്തുക്കളോട് ഇക്കാര്യം തമാശ മട്ടില്‍ പറഞ്ഞത്. റെനീഷ, അനു, ജുനൈസ് എന്നിവരാണ് സെറീനയെ കൂടാതെ ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്. സെറീനയോട് സംസാരിക്കാനായി പോയ സാ​ഗറിനെ ജുനൈസ് 'ഷു​ഗറേ' എന്ന് വിളിച്ചു. ഇതിന് സാ​ഗര്‍ പ്രതികരിച്ചത് ഇങ്ങനെ- "ഞാന്‍ മൂന്ന് ദിവസം കൂടിയേ ഉള്ളൂ മച്ചാനേ, അപ്പൊ എല്ലാവരെയും സ്നേഹിച്ചിട്ട് പോകാമെന്ന് വിചാരിച്ചു", സാ​ഗര്‍ പറഞ്ഞു. "അപ്പോള്‍ എവിക്റ്റഡ് ആയില്ലെങ്കില്‍ ചേട്ടന്‍ സ്വയം ഇറങ്ങി പോകുമോ"?, ഇത് കേട്ട റെനീഷ തിരിച്ച് ചോദിച്ചു. പറയാന്‍ പറ്റില്ലെന്നും ബിഗ് ബോസ് എന്നത് പ്രവചനാതീതമാണെന്നുമായിരുന്നു സാ​ഗറിന്‍റെ മറുപടി. എന്നാല്‍ സാ​ഗര്‍ പോവില്ല എന്ന അവസാന വിലയിരുത്തലും ജുനൈസ് നടത്തി. 

Latest Videos

undefined

ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഏറ്റവും വോട്ട് കുറവ് ലഭിക്കാന്‍ സാധ്യതയുള്ള മത്സരാര്‍ഥികളായി പൊതുവായി വിലയിരുത്തപ്പെടുന്നത് ശോഭയും സാ​ഗറുമാണ്. എന്നാല്‍ വാരാന്ത്യ എപ്പിസോഡുകളിലെ ഔ​ഗ്യോ​ഗിക പ്രഖ്യാപനം വരുന്നത് വരേക്കും അത് ഊഹാപോഹം മാത്രമായി നിലനില്‍ക്കും.

ALSO READ : 'വിവാഹം' പയ്യന്നൂര്‍ കോളെജില്‍ വച്ച്; ക്ഷണക്കത്തുമായി 'സുരേഷേട്ടനും' 'സുമലത ടീച്ചറും'

click me!