നമ്മൾ കരയുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതിന് ഇടവരുത്തരുതെന്നും ലക്ഷ്മി പ്രിയ റോബിനോട് പറയുന്നു.
മലയാളം ബിഗ് ബോസ്(Bigg Boss) സീസൺ നാലിലെ മികച്ച മത്സരാർത്ഥികളാണ് ലക്ഷ്മി പ്രിയയും ഡോ. റോബിനും. ഇന്ന് ഇരുവരും ജയിലിലേക്ക് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മത്സരത്തിൽ ലക്ഷ്മി പ്രിയ ജയിച്ചതിനാൽ റോബിൻ മാത്രമാണ് ജയിലിലേക്ക് പോയത്. ജയിൽ ടാസ്ക് കഴിഞ്ഞതിന് പിന്നാലെ വളരെയധികം ഇമോഷണലായി ലക്ഷ്മിയോട് സംസാരിക്കുകയാണ് ഡോ. റോബിൻ. തനിക്ക് നല്ലരീതിയിൽ ചെയ്യാൻ സാധിക്കാത്തതിനാലും മറ്റെന്തോക്കെയോ വിഷയം റോബിനെ അലട്ടുന്നതിനാലുമാണ് ഈ കരച്ചിലെന്നാണ് പ്രേക്ഷകർ പറയുന്നത്.
ടാസ്ക് കഴിഞ്ഞതിന് പിന്നാലെ ലക്ഷ്മി പ്രിയയും ദിൽഷയും ചേർന്ന് റോബിനെ സമാധാനപ്പെടുത്താൻ ശ്രമിക്കുന്നുമുണ്ട്. ഉറങ്ങുന്നതിന് വേണ്ടിയാണ് താൻ ടാസ്ക് നല്ല രീതിയിൽ ചെയ്യാതിരുന്നതെന്നും റോബിൻ പറയുന്നുണ്ട്. പിന്നീട് ജയിലിലേക്ക് പോകാൻ നിൽക്കുന്നതിനിടെയാണ് വളരെയധികം ഇമോഷണലായ റോബിനെ പ്രേക്ഷകർ കണ്ടത്. 'ചേച്ചി ഞാനൊരു കാര്യം ചോദിക്കട്ടെ എനിക്ക് മനുഷ്യത്വം ഉണ്ടോ', എന്ന് ചോദിച്ചു കൊണ്ട് റോബിൻ കരയുകയായിരുന്നു.
ഞാൻ അങ്ങനെ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. അങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ സോറി. ഡോക്ടർ ഞാൻ പറയുന്നതൊന്നും കാര്യമായിട്ട് എടുക്കല്ലെ എന്ന് പറഞ്ഞുകൊണ്ട് റോബിനെ ലക്ഷ്മിപ്രിയ കെട്ടിപിടിച്ച് സമാധാനിപ്പിക്കുകയും ചെയ്തു. താൻ ആദ്യമായിട്ടാണ് ഇങ്ങനെ കരയുന്നതെന്ന് റോബിൻ പറയുന്നു. നമ്മൾ കരയുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് അതിന് ഇടവരുത്തരുതെന്നും ലക്ഷ്മി പ്രിയ റോബിനോട് പറയുന്നു.
ബിഗ് ബോസിൽ 'നല്ല നടപ്പ്'; ഒടുവിൽ മൂന്നിൽ ഒരാൾ മാത്രം ജയിലിലേക്ക്
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന വീക്കിലി ടാസ്ക് സമാപിച്ചതോടെ ജയില്‍ നോമിനേഷനിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ്(Bigg Boss ). വീക്കിലി ടാസ്ക്കില്‍ മോശം പ്രകടനം കാഴ്ചവച്ച മൂന്ന് പേരെ മറ്റ് മത്സരാര്‍ത്ഥികള്‍ തീരുമാനിക്കുകയും ഇവര്‍ മൂവരും തമ്മില്‍ മത്സരിക്കുകയും ചെയ്യും. ഇതില്‍ ഒരാള്‍ വിജയിക്കുകയും മറ്റുള്ളവര്‍ ജയിലിലേക്ക് പോകുകയും ചെയ്യും. ഇന്ന് ബ്ലെസ്ലി, റോബിന്‍, ലക്ഷ്മി പ്രിയ എന്നിവരാണ് നോമിനേഷനില്‍ വന്നത്.
വീക്കിലി ടാസ്ക്കിന്റെ അടിസ്ഥാനത്തിൽ ഇന്ന് ബിഗ് ബോസ് വീട്ടിൽ നോമിനേഷൻ നടക്കുകയാണ്. ഈ ആഴ്ചയിലെ പൊതുവായ പ്രവർത്തനങ്ങളിലും വീട്ടു ജോലികളിലും വീക്കിലി ടാസ്ക്കിലും മോശം പ്രകടനം കാഴ്ചവച്ചുവെന്ന് തോന്നുന്ന മൂന്ന് പേരെ വീതം ഓരോ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യണമെന്നാണ് ബിഗ് ബോസ് നൽകിയ നിർദ്ദേശം. റോബിൻ- 12, ബ്ലെസ്ലി- 12, ലക്ഷ്മി പ്രിയ-7 എന്നിങ്ങനെയാണ് നോമിനേഷനിൽ ലഭിച്ച വോട്ടുകളുടെ എണ്ണം.
നല്ല നടപ്പ് എന്നാണ് ഇന്നത്തെ ജയിൽ നോമിനേഷൻ ടാസ്ക്. ആക്ടിവിറ്റി ഏരിയയിൽ പാലത്തിന്റെ മാതൃകയിൽ മൂന്ന് ഇടുങ്ങിയ നടപ്പാതകൾ ഉണ്ടായിരിക്കും. പാതകളുടെ ഒരുഭാഗത്ത് പെഡസ്റ്റലുകൾക്ക് മുകളിൽ അഞ്ച് ബോളുകളും കുറച്ച് ചതുരക്കട്ടങ്ങൾ അടങ്ങിയ ട്രേകളും ഉണ്ടായിരിക്കും. പാതകളുടെ മറുഭാഗത്ത് മൂന്ന് കാലി ബാസ്ക്കറ്റുകളും ഉണ്ടായിരിക്കും. ബസർ ശബ്ദം കേൾക്കുമ്പോൾ, പാതകളിൽ ചതുരക്കട്ടകൾ വയ്ക്കണം. ശേഷം സ്റ്റാർട്ടിംഗ് പോയിന്റിലെ ചതുരക്കട്ട മുതൽ അവസാന കട്ടവരെ തട്ടിതട്ടി മുന്നിലിരിക്കുന്ന ബോൾ ബാസ്ക്കറ്റിൽ വീഴ്ത്തുക എന്നതാണ് ടാസ്ക്. ബ്ലെസ്ലി, റോബിൻ, ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കേണ്ടത്. പിന്നീട് നടന്ന മത്സരത്തിനൊടുവിൽ ലക്ഷ്മി പ്രിയയും ബ്ലെസ്ലിയും വിജയിച്ചു. ടാസ്ക്കിൽ അലസമായി പങ്കെടുക്കുകയും പ്രയത്നം നടത്താതെയും ഇരുന്ന റോബിൻ മാത്രം ജയിലിലേക്ക് പോകുകയും ചെയ്തു.