ആരതി പൊടി സീസൺ 5ൽ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകളോടും ഇരുവരും പ്രതികരിച്ചു.
മലയാളം ബിഗ് ബോസ് സീസൺ നാലിലെ പ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹ മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്താകേണ്ടി വന്നെങ്കിലും മലയാളം ബിഗ് ബോസ് ചരിത്രത്തിൽ ഇത്രയേറെ ഫാൻ ബേസ് സ്വന്തമാക്കിയ മറ്റൊരു താരമില്ല. അടുത്തിടെ ആയിരുന്നു മോഡലും നടിയുമായ ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹ നിശ്ചയം. ഇപ്പോഴിതാ തനിക്ക് ഹിന്ദി ബിഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നുവെന്ന് പറയുകയാണ് റോബിൻ.
'ഹിന്ദി ബിഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. ആരതി പോകാൻ പറഞ്ഞു. പക്ഷേ എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാത്തതുകൊണ്ട് കോൺഫിഡൻസില്ല. സംസാരിക്കാൻ അറിയാതെ പോയി ഞാൻ എന്ത് ചെയ്യാനാ', എന്ന് റോബിൻ ചോദിക്കുന്നു. ചിലരൊക്കെ പറയുന്നുണ്ട് ബിഗ് ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ഒരാഴ്ച കൂടിപ്പോയാൽ രണ്ടാഴ്ച മാത്രമെ അതിന്റെ അലയൊലികൾ ഉണ്ടാകൂ എന്ന്. അവർക്കുള്ള ഉത്തരമാണ് ബിഗി ബോസ് മലയാളം സീസൺ 5ന്റെ പ്രമോയിൽ ചെറുതായിട്ട് എന്റെ പേര് വന്നതെന്നും റോബിൻ കൂട്ടിച്ചേർത്തു.
ആരതി പൊടി സീസൺ 5ൽ ഉണ്ടാകുമെന്ന തരത്തിലുള്ള വാർത്തകളോടും ഇരുവരും പ്രതികരിച്ചു. കോൾ വന്നിരുന്നു. പക്ഷേ ഒട്ടും താല്പര്യം ഇല്ലാ എന്നാണ് ആരതി പറഞ്ഞത്. റോബിന് താല്പര്യം ഉണ്ടെങ്കിൽ പൊയ്ക്കോട്ടെ എന്നും ആരതി വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
'മമ്മൂക്ക വേണ്ടന്ന് പറഞ്ഞാലും ചിലപ്പോൾ ഞാൻ കൂടെ പോകും' : കാരണം പറഞ്ഞ് രമേഷ് പിഷാരടി
വിവാഹ നിശ്ചയത്തിന് പിന്നാലെ വന്ന വിമർശനങ്ങളോടും റോബിൻ പ്രതികരിച്ചു. 'ഹെൽത്തിയായിട്ട് വിമർശിച്ചാൽ പോരെ. അത് ഞങ്ങൾ സ്വീകരിക്കും. ഞാൻ വിചാരിച്ചതിനും അപ്പുറമായി മനോഹരമായി എൻഗേജ്മെന്റ് നടന്നു. ഞാൻ 32 വയസുവരെ വെയ്റ്റ് ചെയ്തതിന് അർഥമുണ്ടായി. ദൈവം എനിക്ക് നല്ലത് കരുതിവെച്ചിരുന്നത് കൊണ്ടാണ് വിവാഹം വൈകിയത്. എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാൻ പ്രതികരിക്കും. എന്റെ പെണ്ണിനെയാണ് പറഞ്ഞത്. എന്നെപോലെ പറയാൻ എത്ര സെലിബ്രിറ്റികൾക്ക് ചങ്കൂറ്റമുണ്ട്?. എല്ലാവരും ഡിപ്ലോമാറ്റിക്കായിട്ടല്ലേ സംസാരിക്കുന്നത്. എന്റെ എൻഗേജ്മെന്റിന് ഞാൻ അലറിയത് എന്റെ ഫങ്ഷനായതുകൊണ്ടാണ്. അത് എന്റെ വ്യക്തിപരമായ കാര്യം. പലരും എന്നോട് മാറാൻ ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ഞാൻ മാറില്ല. കല്യാണത്തിനും ഞാൻ അലറും', എന്നും റോബിൻ പറയുന്നു.