ദിൽഷ, റിയാസ്, ധന്യ എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കേണ്ടത്.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിലെ അവസാന ക്യാപ്റ്റനെ തെരഞ്ഞെടുത്തു. പോംവഴി എന്ന പ്രയാസമേറിയ ടാസ്ക്കിനെ മറികടന്ന് റിയാസാണ് ഈ അസുലഭ നേട്ടം സ്വന്തമാക്കിയത്. ദിൽഷ, റിയാസ്, ധന്യ എന്നിവരാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കേണ്ടത്.
ഗാർഡൻ ഏരിയയിൽ മൂന്ന് മത്സരാർത്ഥികൾക്കുമായി സങ്കീർണമായ വിടവുകൾ വഴികളായുള്ള മൂന്ന് ബോർഡുകളും കൊളുത്തുകളുള്ള സ്റ്റിക്കുകളും വിവിധ നിറത്തിലുള്ള അഞ്ച് ക്യൂബുകളും ഉണ്ടായിരിക്കും. ബസർ കേൾക്കുമ്പോൾ വെള്ളമാർക്കിന് പിന്നിൽ നിന്നുകൊണ്ട് സ്റ്റിക് പിടിച്ച് ക്യൂബ് വച്ച് ഈ സങ്കീർണ വഴികളിലൂടെ കടത്തി മുകളിലെ കൊളുത്തിൽ ഇടുക എന്നതാണ് ടാസ്ക്.
Bigg Boss 4 Episode 90 live : അവസാന ആഴ്ചയിലെ ക്യാപ്റ്റൻ ആര് ? പോരടിച്ച് ബ്ലെസ്ലിയും റിയാസും
പിന്നാലെ വാശിയേറിയ മത്സരമായിരുന്നു മൂന്ന് പേരും കാഴ്ചവച്ചത്. നാല് ക്യൂബുകൾ വച്ച് റിയാസ് ബിഗ് ബോസിലെ അവസാന ക്യാപ്റ്റനാകുകയും ചെയ്തു. ശേഷം കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റനായ ധന്യ റിയാസിന് സ്ഥാനം കൈമാറുകയും ചെയ്തു. സങ്കീർണമായ പാതകളിലൂടെ അനായാസമായി സഞ്ചരിച്ച്, വെല്ലുവിളികൾ അതിജീവിച്ച് യാത്ര ചെയ്യേണ്ട ഈ ബിഗ് ബോസ് വീട്ടിൽ അത് നിഷ്പ്രയാസം ചെയ്യുന്ന വ്യക്തിയെ കാത്തിരിക്കുന്നതാണ് ബിഗ് ബോസ് വിജയി എന്ന നേട്ടമെന്നാണ് നിർദ്ദേശത്തിൽ പറഞ്ഞിരുന്നത്.
'ഫഹദിന്റെയും കീർത്തിയുടെയും ഡേറ്റ് കിട്ടിയാൽ ബാക്കി'; 'മാമന്നൻ' വിശേഷം പങ്കുവച്ച് ഉദയനിധി
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നൻ'(Maamannan). കമല്‍ഹാസൻ നായകനായ 'വിക്രം' എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ(Fahadh Faasil) എത്തുന്ന സിനിമ കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം അറിയിക്കുകയാണ് നടൻ ഉദയനിധി സ്റ്റാലിൻ. സെറ്റിലെ ആഘോഷത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
'രണ്ടാം ഷെഡ്യൂൾ അവസാനിച്ചു. കീർത്തി സുരേഷും ഫഹദും ഡേറ്റ് തന്നാൽ മാത്രമേ അവസാന ഷെഡ്യൂൾ നടക്കുകയുള്ളൂ. എല്ലാ ടോർച്ചറിനും മാരി സെൽവരാജിനോട് ക്ഷമ ചോദിക്കുന്നു', എന്നാണ് ഉദയനിധി ട്വീറ്റ് ചെയ്തത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. എ.ആർ. റഹ്മാൻ ആണ് സംഗീതം. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.