പുറത്തായിട്ടും ഡോക്ടറെ വിടാതെ പിടിച്ചിരിക്കുകയാണ് റിയാസ്.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിലെ ശക്തമായ മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ അപ്രതീക്ഷിതമായാണ് റോബിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. റോബിൻ പുറത്തായിട്ടും ഡോക്ടറുമായി ബന്ധപ്പെട്ട സംസാരം ഷോയിൽ തിർന്നിട്ടില്ല എന്നതാണ് വാസ്തവം. ഓരോ ദിവസവും ഷോയിൽ ഡോക്ടറെ പറ്റി സംസാരിക്കുന്ന കാര്യങ്ങൾ തന്നെ അതിന് ഉദാഹരണമാണ്. പുറത്തായിട്ടും ഡോക്ടറെ വിടാതെ പിടിച്ചിരിക്കുകയാണ് റിയാസ്.
ടിക്കറ്റ് ടു ഫിനാലെ എന്ന ഗെയിമിലെ വാട്ടർ ഫോൾസ് എന്ന ടാസ്ക്കിനിടയിലും ദിൽഷയോട് റോബിന്റെ കാര്യം പറഞ്ഞ് തർക്കിക്കുകയാണ് റിയാസ്. വലിയ വലിയ തിമിംഗലത്തിന്റെ അരിക് പിടിച്ച് പോകുന്ന കുഞ്ഞ് മീനാണ് ദിൽഷയെന്ന് റിയാസ് പറയുന്നു. ഇരുപത്തിനാല് മണിക്കൂറൂം തന്റെ പേര് വിളിച്ച് സ്ക്രീൻ സ്പെയ്സ് ഉണ്ടാക്കി തരികയാണെന്നാണ് ദിൽഷ പറയുന്നത്. തനിക്ക് സ്ക്രീൻ സ്പേയ്സിന് ആരുടെയും പേര് ആവശ്യമില്ലെന്നും പത്ത് പാട്ട് പാടിയാൽ മതിയെന്നും റിയാസ് പറയുന്നു. റോബിൻ പോയ ശേഷം ആരെ കയ്യിലെടുക്കട്ടെ എന്ന് നോക്കിയാണ് റിയാസ് നടക്കുന്നതെന്നും ഡോക്ടർ ഇവിടുത്തെ ഹീറോ ആയിരുന്നുവെന്ന് അവന് അറിയാമെന്നുമാണ് ദിൽഷ പറയുന്നു. ഇതിന് ഷെയിം തോന്നുന്നുവെന്നാണ് റിയാസ് പറയുന്നത്. റോബിൻ പറഞ്ഞ നല്ലൊരു കാര്യമോ പ്രവർത്തിയോ പറയാനുണ്ടോ എന്നും റിയാസ് ചോദിക്കുന്നുന്നു. ഹീറോ അല്ല കോമാളിയാണ് റോബിനെന്നും റിയാസ് പറയുന്നു.
ടിക്കറ്റ് ടു ഫിനാലെ
ബിഗ് ബോസ് ഷോ 12-ാം ആഴ്ച എത്തിനിൽക്കുകയാണ്. ഇനി മുന്നോട്ടുള്ള യാത്ര വളരെയധികം പ്രയാസമേറിയതും പ്രതിബന്ധങ്ങൾ നിറഞ്ഞതുമാണ്. അവ തരണം ചെയ്ത് ഫിനാലെ ആഴ്ചയിലേക്ക് നിങ്ങളിൽ ഒരാളെ നേരിട്ടെത്തിക്കുന്ന ടിക്കറ്റ് ടു ഫിനാലെ ഇപ്പോൾ ആരംഭിക്കുകയാണെന്നാണ് ബിഗ് ബോസ് പറഞ്ഞത്. വ്യക്തിഗത പോയിന്റുകൾ പല ടാസ്കുകളിലൂടെ സ്വന്തമാക്കി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒരാൾക്ക് പതിമൂന്നാം ആഴ്ചയിലെ നോമിനേഷൻ മറികടന്ന് ഫിനാലെ ആഴ്ചയിലേക്ക് എത്തുക എന്ന സ്വപ്ന സമാനമായ അവസരം നേടാൻ സാധിക്കും. നിങ്ങളുടെ സഹന ശക്തിയും ക്ഷമയും കായിക ശക്തിയും ഓർമ്മ ശക്തിയും ഏകാഗ്രതയും പരീക്ഷിക്കുന്ന നിരവധി ടാസ്ക്കുകളാണ് ഇനിയുള്ള ദിവസങ്ങളിൽ നേരിടേണ്ടി വരികയെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെയാണ് ആദ്യ ടാസ്ക് ബിഗ് ബോസ് നൽകിയത്.