'ആ 25,000 കോളെജില്‍ അടച്ചില്ല, ഉപയോഗിച്ചത് മ്യൂസിക് വീഡിയോ ബജറ്റിന്'; റിനോഷ് ജോര്‍ജ് പറയുന്നു

By Web Team  |  First Published Apr 1, 2023, 8:03 PM IST

"കോളെജില്‍ പഠിക്കുമ്പോള്‍ ക്ലാസിലൊന്നും കയറില്ലായിരുന്നു. പക്ഷേ അവിടെ പൈസ കൊടുത്താല്‍ അവര്‍ അറ്റന്‍ഡന്‍സ് തരും. എനിക്ക് 4 ശതമാനം അറ്റന്‍ഡന്‍സേ ഉണ്ടായിരുന്നുള്ളൂ"


ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് റിനോഷ് ജോര്‍ജ്. ഗായകനും ആര്‍ജെയും ഡിജെയും നടനുമൊക്കെയായ റിനോഷിന് ഏറ്റവും ചേരുന്ന വിശേഷണം ഒരു റാപ്പര്‍ എന്നതാണ്. വീക്കിലി ടാസ്കില്‍ ആക്റ്റീവ് അല്ലെന്ന് ബിഗ് ബോസ് തന്നെ പറഞ്ഞെങ്കിലും ഈ ദിവസങ്ങളില്‍ ബിഗ് ബോസ് ഹൗസില്‍ ഏറ്റവുമധികം വൈബ് സൃഷ്ടിക്കുന്നയാണ് റിനോഷ് ജോര്‍ജ് ആണ്. സ്വന്തം ജീവിതം പറയാനുള്ള ടാസ്കില്‍ റിനോഷ് പറഞ്ഞതും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ജീവിതം പറഞ്ഞ് റിനോഷ് ജോര്‍ജ്

Latest Videos

ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ബാംഗ്ലൂര്‍ ആണ്. എറണാകുളത്താണ് വേരുകള്‍. ഞാന്‍ പഠിക്കാനൊക്കെ ഭയങ്കര അലമ്പ് ആയിരുന്നു. എന്‍റെ താല്‍പര്യം എന്താണോ അതിനെ പിന്തുണയ്ക്കാനാണ് എന്‍റെ മാതാപിതാക്കള്‍ നോക്കിയിട്ടുള്ളത്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്ത് തന്നിട്ടുണ്ട്. എനിക്കെന്‍റെ പാട്ട് എഴുതണം, കംപോസ് ചെയ്യണം. അത് ഞാന്‍ വന്ന് പാടുമ്പോള്‍ അവര്‍ രസിക്കണം എന്നൊക്കെയായിരുന്നു എനിക്ക് പണ്ട് മുതലേ. അഞ്ചാം ക്ലാസ് മുതലോ മറ്റോ ഞാന്‍ അമ്മയോട് പറയുന്നുണ്ട്, എനിക്ക് ആല്‍ബം ചെയ്യണമെന്ന്. എന്‍റെ അമ്മയ്ക്ക് ഫോട്ടോ ആല്‍ബമല്ലാതെ ഒന്നും അറിയുകയുമില്ല. പ്ലസ് ടു കഴിഞ്ഞാണ് ആദ്യ മ്യൂസിക് വീഡിയോ ചെയ്യാനുള്ള സാഹചര്യം ഒത്തത്. അമ്മയുടെ വള പണയം വച്ചാണ് അതിനുള്ള പണം കണ്ടെത്തിയത്. സ്ക്രീനില്‍ ഞാന്‍ കിടിലമാണ്. ബെന്‍സിലൊക്കെയാണ് വരുന്നത്. പക്ഷേ വീഡിയോയ്ക്ക് പണം കണ്ടെത്തിയത് അങ്ങനെ ആയിരുന്നു. ആ വീഡിയോ പക്ഷേ ഒരു പട്ടിയും കണ്ടില്ല. അവിടെയാണ് എനിക്ക് ജീവിതത്തില്‍ ഫോക്കസ് ഉണ്ടായത്, ഒരു തോക്ക് പോലെ. 

കോളെജില്‍ പഠിക്കുമ്പോള്‍ ക്ലാസിലൊന്നും കയറില്ലായിരുന്നു. പക്ഷേ അവിടെ പൈസ കൊടുത്താല്‍ അവര്‍ അറ്റന്‍ഡന്‍സ് തരും. എനിക്ക് 4 ശതമാനം അറ്റന്‍ഡന്‍സേ ഉണ്ടായിരുന്നുള്ളൂ. 25,000 രൂപ വീട്ടില്‍ നിന്ന് വാങ്ങിച്ച് കൊടുക്കാന്‍ പോവുകയായിരുന്നു. ആ സമയത്ത് എന്‍റെ മനസില്‍ ഒരു പാട്ട് വര്‍ക്ക് ആയി വരുന്നുണ്ടായിരുന്നു. ദിസ് ഈസ് ബംഗളൂരു എന്നായിരുന്നു ആ പാട്ടിന്‍റെ പേര്. ഈ 25,000 രൂപ ഞാന്‍ ആ ആല്‍ബമുണ്ടാക്കുന്നതിലേക്കാണ് ഇട്ടത്. എന്‍റെ ക്ലാസില്‍ ഭരത് എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു. സിനിമയായിരുന്നു അവന്‍റെ പാഷന്‍. അവന്‍ സിനിമാറ്റോഗ്രാഫര്‍ ആണ്. ഇതാണ് എന്‍റേതായി ആദ്യം വൈറല്‍ ആയ ഒരു വീഡിയോ. ആ വീഡിയോ ഡയറക്റ്റ് ചെയ്ത എം സി ജിതിന്‍ ആ സമയത്ത് ഒരു സിനിമ ചെയ്യണം എന്നുണ്ടായിരുന്നു. പിന്നീടാണ് ഐ ആം എ മല്ലു എന്ന മ്യൂസിക് വീഡിയോ സംഭവിക്കുന്നത്. ഇപ്പോള്‍ എനിക്ക് ലക്ഷ്യബോധമുണ്ട്. തോക്ക് ഉന്നം പിടിക്കേണ്ടത് എവിടേക്കാണെന്ന് എനിക്കറിയാം. 

ALSO READ : 'ഇതില്‍ വീഡിയോ കട്ട് ചെയ്യാനൊക്കെ എങ്ങനെയാണ്'? ജിയോ ബേബിയുടെ മകനില്‍ നിന്ന് സംശയനിവാരണം നടത്തുന്ന മമ്മൂട്ടി

click me!