'ഞാനും ഞാനുമാണ് ടീം'; കണ്‍ഫെഷന്‍ റൂമില്‍ എത്താന്‍ മറന്ന് റിനോഷ്

By Web Team  |  First Published Apr 22, 2023, 11:15 PM IST

മാരത്തോണ്‍ ടാസ്‍കിന്‍റെ രണ്ടാം ദിവസവും ചലനാത്മകമായി ബിഗ് ബോസ് വീട്


ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് റാപ്പറും നടനുമൊക്കെയായ റിനോഷ് ജോര്‍ജ്. വഴക്കുകളിലോ സംഘര്‍ഷങ്ങളിലോ ഒന്നും കഴിവതും പെടാതെ പരമാവധി ഒഴിഞ്ഞുമാറി നടക്കുന്ന റിനോഷിന് മത്സരബുദ്ധി കുറവാണെന്ന് മത്സരാര്‍ഥികളിലും പ്രേക്ഷകരിലും ഒരു വിഭാഗം പറയുന്നുണ്ട്. പക്ഷേ പ്രതികരിക്കേണ്ടിടത്തു മാത്രം ശക്തമായി പ്രതികരിക്കുന്ന റിനോഷിന്‍റെ സ്ട്രാറ്റജി കൃത്യമാണെന്ന് അഭിപ്രായവും ഹൌസിന് അകത്തും പുറത്തും ഉയരുന്നുണ്ട്. ഇന്ന് ഏതായാലും റിനോഷിന്‍റെ ഒരു ഡയലോഗ് അദ്ദേഹത്തിന്‍റെ ആരാധകരെപ്പോലും പൊട്ടിച്ചിരിപ്പിച്ചേക്കാവുന്ന ഒന്നായി.

ബിഗ് ബോസിലെ മാരത്തോണ്‍ ടാസ്ക് ആയ മാണിക്യക്കല്ലിന്‍റെ രണ്ടാം ദിവസം മത്സരാര്‍ഥികള്‍ എന്നതിനു പകരം ടീമായി മത്സരിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഗെയിം ആരംഭിക്കുന്നതിന് മുന്‍പ് തങ്ങളുടെ ടീമില്‍ ആരൊക്കെയുണ്ടെന്ന് ടീം ക്യാപ്റ്റന്മാര്‍ കണ്‍ഫെഷന്‍ റൂമില്‍ വന്ന് പറയേണ്ടതുണ്ടെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. ഇതനുസരിച്ച് ക്യാപ്റ്റന്മാര്‍ എല്ലാവരും തങ്ങളുടെ ടീമംഗങ്ങള്‍ ആരൊക്കെയെന്ന് കണ്‍ഫെഷന്‍ റൂമില്‍ എത്തി പറഞ്ഞിരുന്നു. പക്ഷേ കളി മുന്നോട്ട് പോയപ്പോഴൊന്നും റിനോഷിനെ പ്രേക്ഷകര്‍ കണ്ടില്ല. ആരും റിനോഷിന്‍റെ പേരും പറഞ്ഞുകേട്ടില്ല. റിനോഷ് എവിടെയെന്ന് സംശയിച്ച് നില്‍ക്കുമ്പോള്‍ മത്സരാര്‍ഥി എത്തി.

Latest Videos

undefined

ഒരു ക്യാമറയിലേക്ക് നോക്കി റിനോഷ് അക്കാര്യം വെളിപ്പെടുത്തി. താന്‍ ഒറ്റയ്ക്ക് ഒരു ടീം ആണെന്നും അത് പറയാന്‍ കണ്‍ഫെഷന്‍ റൂമില്‍ വരാന്‍ മറന്നുപോയെന്നുമായിരുന്നു റിനോഷ് പറഞ്ഞത്. ഞാന്‍ മാത്രമേയുള്ളൂ എന്‍റെ ടീമില്‍. ഞാനിത് കണ്‍ഫെഷന്‍ റൂമില്‍ വന്ന് പറയാന്‍ മറന്നുപോയി. ബട്ട് ഞാനൊരു ടീം ആണ്. മി ആന്‍ഡ് മി. കെ ആന്‍ഡ് കെ ഓട്ടോമൊബൈല്‍സ് പോലെ ഞാനും ഞാനും. ഞാനാണ് ടീം. പറയാന്‍ മറന്നുപോയി. സോറി, റിനോഷ് പറഞ്ഞു. റിനോഷിന്‍റെ അടുത്ത സുഹൃത്തായ അനിയന്‍ മിഥുന്‍ മാത്രമാണ് ഈ സമയം റിനോഷിന് അടുത്ത് ഉണ്ടായിരുന്നത്. അതേസമയം മാണിക്യക്കല്ല് രണ്ടാം ദിവസം അതാത് ക്യാപ്റ്റന്മാര്‍ കണ്‍ഫെഷന്‍ റൂമില്‍ എത്തി പറഞ്ഞ ടീമുകള്‍ ഇപ്രകാരമാണ്.

അഖില്‍ (ടീം ക്യാപ്റ്റന്‍)- മിഥുന്‍, വിഷ്ണു, ഷിജു

അഖില്‍ ടീമിന്‍റെ സീക്രട്ട് ടീം- ശ്രുതി, മനീഷ, ലച്ചു, ദേവു (മൊത്തെ എട്ട് പേര്‍)

സെറീന (ക്യാപ്റ്റന്‍)- റെനീഷ, അഞ്ജൂസ്

ജുനൈസ് (ക്യാപ്റ്റന്‍)- സാഗര്‍, ദേവു, ഒമര്‍, ശ്രുതി

ശോഭ (ക്യാപ്റ്റന്‍)- നാദിറ

രണ്ട് ടീമുകളില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ ഉണ്ടെന്ന് കാണാം. ശ്രുതിയും ദേവുവുമാണ് അത്. കളി മുന്നോട്ട് പോകുമ്പോള്‍ ഏത് ടീമിനോടാണ് അവരുടെ കാറ് എന്നത് കാത്തിരുന്ന് കാണണം.

ALSO READ : ബജറ്റ് 8917 കോടി രൂപ! അവതാര്‍ 2 നിര്‍മ്മാതാക്കള്‍ക്ക് നേടിക്കൊടുത്ത ലാഭം എത്ര?

click me!