അഖില്‍ മാരാര്‍ വിഷപ്പാമ്പ് ആണെന്ന് റിനോഷ് പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും ജനപ്രീതി ഉള്ള മത്സരാർത്ഥികളാണ് റിനോഷ് ജോർജും അഖിൽ മാരാരും. അടുത്തിടെയായി ഇരുവരും തമ്മിൽ ചെറിയ അസ്വാരസ്യങ്ങൾ നടക്കുന്നുണ്ട്. ഇന്ന് ശോഭയെ സ്പോട് എവിക്ഷനിലൂടെ പുറത്താക്കണമെന്ന രീതിയിൽ പ്രാങ്ക് ചെയ്യണമെന്ന ടാസ്ക് ബിഗ് ബോസ് നൽകിയിരുന്നു. ഇത് പക്ഷേ പലരും സീരിയസ് ആയി തന്നെ എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് റിനോഷ് അഖിലിന്റെ പേര് പറയാനും കാരണം.
'ഫേയ്ക്ക് വ്യക്തിത്വമാണ് അഖിൽ മാരാർ. നേരത്തെ ഞാൻ പറഞ്ഞത് പോലെ ഹിപ്പോക്രാറ്റ് ആണ്( കപടനാട്യക്കാരൻ). ഒരു കാര്യം നേരെ വന്ന് സംസാരിക്കാൻ പറ്റാത്ത ധൈര്യം ഇല്ലാത്തൊരു വ്യക്തി. ഒരിക്കൽ നോമിനേഷൻ ഫ്രീയായപ്പോൾ കെട്ടിപ്പിടിച്ച് ഞാന് ടോപ് ഫൈവ് എന്ന് പറഞ്ഞു. പിറ്റേദിവസം ബിബി ഹൗസിൽ നിന്നും പോകാൻ അർഹൻ ഞാൻ ആണെന്ന് പറഞ്ഞു. ഏതെങ്കിലും ഒരു സ്റ്റാർഡിൽ ഉറച്ച് നിൽക്കൂ മിസ്റ്റർ അഖിൽ മാരാർ. നീ ആരാണെന്ന് നേരെ വന്ന് കാണിക്ക്. വളരെ വിഷമുള്ള പാമ്പാണ് നിങ്ങൾ', എന്നാണ് റിനോഷ് അഖിലിനെ കുറിച്ച് പറയുന്നത്. ടാസ്ക് ആയത് കൊണ്ട് തന്നെ മാരാർ മറുപടി ഒന്നും പറഞ്ഞില്ല.
undefined
'മാരാർ ഇവിടെയുള്ളതിന് കാരണം ഞാൻ തന്ന പിച്ച, കളിച്ച് ജയിക്കടോ'; അഖിലിനോട് ശോഭ
പ്രാങ്ക് കത്തില്‍ എഴുതിയിരുന്നത്
"ഈ ബിഗ് ബോസ് യാത്ര 11-ാം ആഴ്ചയില്‍ എത്തിനില്‍ക്കുമ്പോള്‍ നിങ്ങള്‍ 10 പേരാണ് ഇവിടെയുള്ളത്. ഈ അവസരത്തില്‍ എന്തും ഇവിടെ സംഭവിച്ചേക്കാം. കാരണം ബിഗ് ബോസ് എല്ലായ്പ്പോഴും പ്രവചനാതീതമാണ്. അത്തരത്തില്‍ പ്രവചിക്കാന്‍ പറ്റാത്ത ഒരു നിമിഷത്തിനാണ് നിങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിങ്ങളില്‍ നിന്ന് ഒരാള്‍ ഇന്ന് ഇപ്പോള്‍ ഈ വീടിനോട് വിട പറയും. എന്നാല്‍ ആ വ്യക്തിയെ തെരഞ്ഞെടുക്കുന്നത് പ്രേക്ഷകരുടെ വോട്ടിംഗിന്‍റെയോ നോമിനേഷന്‍റെയോ അടിസ്ഥാനത്തില്‍ അല്ല. പുറത്ത് പോകാനുള്ള ഒരാളെ നിങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ഈ കത്ത് വായിച്ചതിന് ശേഷം ബസര്‍ കേള്‍ക്കുമ്പോള്‍ മാത്രം എല്ലാവരും ലിവിംഗ് റൂമില്‍ ഇരുന്ന് വോട്ടിംഗിലൂടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം ഒരു വ്യക്തിയെ പുറത്ത് പോകാനായി തെരഞ്ഞെടുക്കേണ്ടതാണ്".
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..