സാഗര്‍ സൂര്യയുടെ പെരുമാറ്റത്തെക്കുറിച്ച് സെറീനയ്ക്ക് മുന്നറിയിപ്പ് നല്‍കി റെനീഷ
ബിഗ് ബോസ് മലയാളം സീസണ്‍ 1 നടക്കുന്ന സമയത്ത് മറ്റു മത്സരാര്‍ഥികള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും സജീവ ചര്‍ച്ചയായ ഒന്നായിരുന്നു പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനുമിടയില്‍ ഉണ്ടായിവന്ന ബന്ധം. ഇത് മത്സരത്തില്‍ തുടരാനുള്ള പേളിയുടെ സ്ട്രാറ്റജിയാണെന്ന് ആ സമയത്ത് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും ബിഗ് ബോസിന് പിന്നാലെ ഇരുവരും വിവാഹിതരായതോടെ ആ ആരോപണങ്ങളുടെ മുനയൊടിഞ്ഞു. പിന്നീടുള്ള പല സീസണുകളിലും മത്സരാര്‍ഥികള്‍ക്കിടയില്‍ അടുപ്പം ഉണ്ടായപ്പോഴൊക്കെ അത് സ്ട്രാറ്റജിയായാണ് മത്സരാര്‍ഥികളിലും പ്രേക്ഷകരിലും ഒരു വിഭാഗം വിലയിരുത്തിയത്. ഈ സീസണിലും അത്തരം ചില അടുപ്പങ്ങള്‍ ഉണ്ടായിവന്നെങ്കിലും അവയൊന്നും വളര്‍ച്ച പ്രാപിച്ചില്ല. ഇപ്പോഴിതാ ഒരു സഹമത്സരാര്‍ഥി അത്തരത്തില്‍ ഒരു സ്ട്രാറ്റജി പുറത്തെടുക്കുകയാണോ എന്ന സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് സീസണ്‍ 5 ലെ മറ്റു രണ്ട് മത്സരാര്‍ഥികള്‍.
ഈ സീസണിലെ അടുത്ത സുഹൃത്തുക്കളായ സെറീനയും റെനീഷയും തമ്മിലാണ് ഇന്ന് ഇതേക്കുറിച്ച് സംസാരിച്ചത്. സാഗര്‍ സൂര്യയുടെ പെരുമാറ്റത്തെക്കുറിച്ച് സെറീനയ്ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു റെനീഷ. അടുത്ത ദിവസങ്ങളില്‍ സാഗറിനെ കാണുമ്പോള്‍ സെറീനയോട് ഒരു അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്ന് താന്‍ സംശയിക്കുന്നുവെന്ന് റെനീഷ പറയുന്നു. സാഗര്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയ വ്യക്തി ആണെന്ന് സെറീന മുന്‍പ് പറഞ്ഞ കാര്യവും റെനീഷ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ കൂട്ടുകാരിയുടെ ചോദ്യത്തിന് ഉത്തരമായി തനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സെറീന പറയുന്നത്. അങ്ങനെ തോന്നാത്തതിനാല്‍ പ്രശ്നമില്ലെന്നും അങ്ങനെ തോന്നുന്നത് വരെ ഇപ്പോഴത്തേതുപോലെ പെരുമാറിയാല്‍ കുഴപ്പമില്ലെന്നും റെനീഷ നിരീക്ഷിക്കുന്നു.
പുരുഷ സുഹൃത്തുക്കളോടൊക്കെ താന്‍ ഇതേ രീതിയിലാണ് പെരുമാറാറെന്നും സെറീന പറയുന്നു. ഇനി സാഗര്‍ ഇത്തരത്തില്‍ പ്രൊപ്പോസലുമായി വരികയാണെങ്കില്‍ എന്തായിരിക്കും പ്രതികരണമെന്ന ചോദ്യത്തിന് നോ പറയുമെന്ന് സെറീന പറയുന്നു. സാഗര്‍ ഒരു പ്രണയ സ്ട്രാറ്റജി ആവിഷ്കരിക്കുകയാണെന്ന് ഉറപ്പാവുന്നപക്ഷം അയാളില്‍ നിന്ന് അകലം പാലിക്കില്ലേ എന്ന ചോദ്യത്തിന് തീര്‍ച്ഛയായും അങ്ങനെ ചെയ്യുമെന്നാണ് സെറീനയുടെ മറുപടി. എന്നാല്‍ സാഗറിനെ പൂര്‍ണ്ണമായും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നില്ല ഇരുവരും. സാഗര്‍ പൊതുവെ എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ ശ്രമിക്കുന്ന ആളായിരിക്കാമെന്നും അതല്ലെങ്കില്‍ ഏതെങ്കിലും ഒരാളുമായി ഒരു സ്ട്രാറ്റജി എന്ന നിലയില്‍ പ്രണയം സ്ഥാപിക്കാനുള്ള ശ്രമമായിരിക്കാമെന്നുമാണ് ഇരുവരുടെയും അന്തിമ വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ മറ്റൊരു മത്സരാര്‍ഥിയായ ലച്ചുവിനോടും സാഗര്‍ വളരെ അടുത്ത് പെരുമാറുന്നുണ്ടെന്നും റെനീഷ നിരീക്ഷിക്കുന്നുണ്ട്.
ALSO READ : സ്ക്രീനില്‍ തീ പാറിക്കാന്‍ മമ്മൂട്ടി, അഖില്‍ അക്കിനേനി; 'ഏജന്‍റ്' ട്രെയ്‍ലര്‍