റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണോ ബിബി 5ലേക്ക് പോയത്? മറുപടിയുമായി രജിത്ത് കുമാര്‍

By Web Team  |  First Published May 22, 2023, 10:48 AM IST

മികച്ച പ്രകടനവുമായി രജിത്ത് കുമാര്‍ മത്സരാര്‍ഥികളെ കൈയിലെടുത്തപ്പോൾ, അച്ചടക്കലംഘനത്തെ തുടര്‍ന്ന് സമയം അവസാനിക്കും മുന്‍പ് റോബിന് പുറത്ത് പോകേണ്ടിവന്നു.


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറെ സംഭവബഹുലമായ വാരമായിരുന്നു കഴിഞ്ഞ് പോയത്.  മുന്‍ സീസണ്‍ മത്സരാര്‍ഥികളായ റോബിന്‍ രാധാകൃഷ്ണനും രജിത്ത് കുമാറും അതിഥികളായി എത്തിയത് തന്നെയാണ് അതിന് കാരണം. മികച്ച പ്രകടനവുമായി രജിത്ത് കുമാര്‍ മത്സരാര്‍ഥികളെ കൈയിലെടുത്തപ്പോൾ, അച്ചടക്കലംഘനത്തെ തുടര്‍ന്ന് സമയം അവസാനിക്കും മുന്‍പ് റോബിന് പുറത്ത് പോകേണ്ടിവന്നു. പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങളും ഉയർന്നു. റേറ്റിംഗ് കുറഞ്ഞത് കൊണ്ടാണ് ഇരുവരെയും ഷോയിൽ കൊണ്ടുവന്നതെന്നും പലരും പറഞ്ഞു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് തുറന്നുപറയുകയാണ് രജിത്ത് കുമാർ. 

രജിത്ത് കുമാറിന്റെ വാക്കുകൾ ഇങ്ങനെ

റേറ്റിംഗ് കൂട്ടാന്‍ ഞങ്ങള്‍ എന്താ മാന്ത്രികന്മാരാണോ? ഒരിക്കലും അല്ല. ഏഷ്യാനെറ്റിനെ എല്ലാവര്‍ക്കും അറിയാം. 
ഇതൊന്നും ഇല്ലെങ്കിലും ഹൈ റേറ്റിങ്ങില്‍ ആണ് പരിപാടികള്‍ നടന്ന് പോകുന്നത്. കേരളത്തിലെ നമ്പര്‍ വണ്‍ ചാനല്‍.
ഏഷ്യാനെറ്റിനെ സുഖിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല. നമ്പര്‍ വണ്‍ ചാനല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിലെ നമ്പര്‍ വണ്‍ ഷോയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ്. അതിന്‍റെ റേറ്റിംഗ് കൂട്ടാന്‍ ആരുടെയും ആവശ്യമില്ല. ഞങ്ങള്‍ അല്ലെങ്കില്‍ വേറെ ആള്‍ക്കാര്‍ അവര്‍ക്കുണ്ട്. നമ്മളെക്കാള്‍ കിടിലമായിട്ടുള്ള വേറെ ടീമുകൾ അവര്‍ക്കുണ്ട്.  എന്തുകൊണ്ട് എന്നെയും മറ്റേ മത്സരാര്‍ത്ഥിയേയും വിളിച്ചു എന്ന് ചോദിച്ചാല്‍, ഞങ്ങള്‍ രണ്ട് പേരും അസ്ഥാനത്ത് ഗെയിമിന്‍റെ പ്രശ്നത്തില്‍ പെട്ട് അവിചാരിതമായി പുറത്തു പോയതാണ്. അതുകൊണ്ടാണ് വീണ്ടും ഒരവസരം ലഭിച്ചത്. വേറെ ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ് എനിക്ക് കിട്ടിയത്. സീസണ്‍ അഞ്ചിൽ ഗസ്റ്റായി പോയി 13 പേരും സന്തോഷത്തോടെ തോളിലേറ്റി സെന്‍റ് ഓഫ് തന്നു. ഞാനവിടെ ഉജ്ജ്വലമായ പ്രകടനം നടത്തിയെന്ന് പ്രേക്ഷകരും സീസണ്‍ അഞ്ചിലെ മത്സരാർത്ഥികളും പറയുന്നു. അതെന്താണ് എന്ന് പിന്നീട് ഷോ കണ്ടപ്പോഴാണ് മനസിലായത്. 

Latest Videos

undefined

നമ്മുടെ വായില്‍ നിന്നും ഒരു വാക്ക് വീണ് പോയാല്‍ തീര്‍ന്നു. ഈ സീസണിലെ മത്സരാർത്ഥികൾ എല്ലാം ബ്രില്യന്‍റ് ആണ്. നാല് സീസണെ വച്ച് നോക്കുമ്പോള്‍ ഈ സീസണിലുള്ളവര്‍ നിസ്വാര്‍ത്ഥരാണ്. സെല്‍ഫിഷല്ല. സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അതാണ് നമുക്ക് ഡള്ളായി ഫീല്‍ ചെയ്യുന്നത്. മത്സരാര്‍ത്ഥികളുടെ ദേഹത്ത് ഡാമേജുകളുടെ ഘോഷയാത്രയാണ്. മറ്റ് സീസണുകളില്‍ നോക്കിയാൽ അത് കാണില്ല. എന്നാല്‍ ഇവരാരും തന്നെ ഫിസിക്കല്‍ അസോള്‍ട്ടിന് പരാതി കൊടുക്കുന്നില്ല എന്നാണ് സീസണ്‍ 5ന്‍റെ ഗ്രേറ്റ്നെസ്സ്.  ആക്രമണം നടത്തി അവര്‍ ഗെയിം കളിക്കുന്നു. അത് കഴിഞ്ഞാല്‍ സ്നേഹത്തോടെ സഹോദര്യത്തോടെ കഴിയുന്നു. 

'മനോഹര അനുഭവം'; ആദ്യ ഉംറ നിര്‍വ്വഹിച്ച് നടി സഞ്ജന ഗല്‍റാണി

സീസണ്‍ ഫൈവിലെ റേറ്റിങ്ങിന് ഒരു കുറവും ഇല്ല. ടിആര്‍പി ഗംഭീരമായി തന്നെ പോകും. ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി മരിച്ചാണ് ഞാന്‍ കളിച്ചത്. ആ എന്നെ തിരിച്ച് കയറ്റണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സപ്പോര്‍ട്ട് ചെയ്തു. ഒരുപക്ഷേ അതാകാം ഞാന്‍ വീണ്ടും വരാന്‍ കാരണമായത്. മുന്‍ സീസണുകളില്‍ ഒന്നും ഇങ്ങനെ ഒരു ഐഡിയ വന്നിട്ടുണ്ടാകില്ല. ആർക്കും ദോഷമുണ്ടാക്കാതെ ഷോയ്ക്ക് ദോഷമുണ്ടാക്കാതെ ഓരോ കാര്യങ്ങളിലും എങ്ങനെ മാറ്റം വരുത്താം എന്ന നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അല്ലാതെ ആ വീട് നിയന്ത്രിക്കാൻ അതിഥിയായി വന്ന ഞാന്‍ തന്നെ മുന്‍കൈ എടുക്കുക ആണെങ്കിൽ, വന്നവരെ ചവിട്ടി പുറത്താക്കില്ലേ ? ഞങ്ങള്‍ പോകുന്നതിന് മുന്‍പ് ടിആര്‍പിക്ക് ഒരു ദോഷവും വന്നിട്ടില്ല. 

click me!