"പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പല മത്സരാര്‍ഥികളെയും കണ്ടു"
ബിഗ് ബോസ് മലയാളം സീസണ്‍ 6 നെക്കുറിച്ച് തന്‍റെ വിലയിരുത്തലുമായി സീസണ്‍ 2 മത്സരാര്‍ഥി രജിത് കുമാര്‍. സീസണിന്‍റെ തുടക്കത്തില്‍ ചില നല്ല മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ പല ഘട്ടങ്ങളിലായി എവിക്റ്റ് ആയി പോയെന്നും രജിത് കുമാര്‍ പറയുന്നു. ഈ സീസണില്‍ ടൈറ്റിലിന് ഏറ്റവും അര്‍ഹത ആര്‍ക്കാണെന്നും രജിത് കുമാര്‍ പറയുന്നു. സീസണ്‍ 6 ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രജിത് കുമാറിന്‍റെ വിലയിരുത്തല്‍.
"പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പല മത്സരാര്‍ഥികളെയും പിന്നെ കണ്ടു. ഈ ഷോയില്‍ കുറച്ചെങ്കിലും നീതിയോടെ നിന്നുവെന്ന് പറയാവുന്ന ആള്‍ ജിന്‍റോ ആണ്. ഇടയ്ക്ക് ചില ചെറിയ കള്ളത്തരങ്ങളൊക്കെ ജിന്‍റോയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അത് ഷോയുടെ ഭാഗമാണെന്ന് കരുതി വിടാം. ജിന്‍റോയാണ് മത്സരാര്‍ഥികളില്‍ ജനപ്രീതി നേടിയത്. പക്ഷേ ജിന്‍റോയെ അയാളുടെ രീതിയില്‍ കളിക്കാന്‍ പലപ്പോഴും സഹമത്സരാര്‍ഥികള്‍ അനുവദിച്ചിട്ടില്ല. ശാരീരികമായി കരുത്തനായ ഈ മത്സരാര്‍ഥിയെ സഹമത്സരാര്‍ഥികള്‍ ഒതുക്കിവെക്കുകയാണ് ചെയ്തത്. ജിന്‍റോ ഒരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ലെന്ന് പലരും പറഞ്ഞത് പ്ലാന്‍ഡ് ആയി ആയിരുന്നു. അതിന്‍റെ മാനസിക സമ്മര്‍ദ്ദവും ജിന്‍റോയ്ക്ക് ഉണ്ട്", രജിത് കുമാര്‍ പറയുന്നു
undefined
"വൈല്‍ഡ് കാര്‍ഡ് ആയി വന്ന അഭിഷേക് ശ്രീകുമാര്‍ ആണ് പിന്നെയുള്ളതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അദ്ദേഹം ഗെയിമര്‍ തന്നെയാണ്. ഋഷിക്ക് മത്സരാര്‍ഥിയെന്ന നിലയില്‍ സ്ഥിരതയില്ല. ആര് വിജയിക്കുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍. ജിന്‍റോ, അല്ലെങ്കില്‍ അഭിഷേക് വിജയിച്ചാല്‍ ബിഗ് ബോസ് ടൈറ്റിലിന് ക്രെഡിബിലിറ്റി ഉണ്ടാവും. ജിന്‍റോ, അഭിഷേക് ഇവരാണ് എന്‍റെ അഭിപ്രായത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കേണ്ടത്. മൂന്നാം സ്ഥാനം ഋഷിക്കും നാലാം സ്ഥാനം അര്‍ജുനും അഞ്ചാം സ്ഥാനം ജാസ്മിനും കൊടുക്കാം", രജിത് കുമാര്‍ പറയുന്നു.
ALSO READ : പ്രഭാസിന്‍റെ 'കല്‍ക്കി 2989 എഡി' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍