ഒറിജിനലായ വ്യക്തിയാണ് മാരാർ, വിജയ സാധ്യത കൂടുതൽ: രാഹുൽ ഈശ്വർ

By Web Team  |  First Published Jun 16, 2023, 6:42 PM IST

അഖിൽ ബിബി ഹൗസിൽ ഉപയോ​ഗിച്ച ചില പദങ്ങൾ തെറ്റായിപ്പോയെന്നും അത് അദ്ദേഹം തന്നെ തിരുത്തിയതാണെന്നും രാഹുൽ പറയുന്നു. 


ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരൊക്കെ ആകും ടോപ് ഫൈവിൽ എത്തുകയെന്നറിയാനായി കാത്തിരിക്കുകയാണ് ബിബി പ്രേക്ഷകർ. ഇതിനോടകം പലരുടെയും പേരുകൾ സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിൽ ഉയർന്ന് കേൾക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ പ്രധാനിയാണ് അഖിൽ മാരാർ. അഖിൽ ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ കിരീടം ചൂടുമെന്നാണ് ആരാധക പക്ഷം. ഈ അവസരത്തിൽ മാരാരെ കുറിച്ച് രാഹുൽ ഈശ്വർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

തന്റെ ഫേവറേറ്റ് അഖിൽ മാരാർ ആണെന്നും അദ്ദേഹം വിജയി ആകും എന്നാണ് കരുതുന്നതെന്നും രാഹുൽ ഈശ്വർ പറയുന്നു. ദി പ്രൈം വിറ്റ്നസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം. അഖിൽ ബിബി ഹൗസിൽ ഉപയോ​ഗിച്ച ചില പദങ്ങൾ തെറ്റായിപ്പോയെന്നും അത് അദ്ദേഹം തന്നെ തിരുത്തിയതാണെന്നും രാഹുൽ പറയുന്നു. 

Latest Videos

undefined

'എന്റെ പേഴ്സണൽ ഫോവറേറ്റ് അഖിൽ മാരാർ ആണ്. ഒപ്പം ശോഭയും ഉണ്ട്. അഖിലിന് ടൈറ്റിൽ കിട്ടാൻ സാധ്യതയുണ്ട്. അദ്ദേഹം വളരെ ജെനുവിൻ ആയിട്ടാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ ഒന്ന് രണ്ട് പദപ്രയോ​ഗങ്ങൾ ഒന്നും ശരിയല്ല. അത് തെറ്റായിപ്പോയി. പുള്ളി തന്നെ അത് മാറ്റിപ്പറയുകയും ചെയ്തു. ബാറ്റിൽ ഓഫ് ദി ഒറിജിനൽസ് എന്നാണ് ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ ടാ​ഗ് ലൈൻ. അങ്ങനെ ഒറിജിനലായ വ്യക്തിയാണ് മാരാർ. ബി​ഗ് ബോസ് കഴിഞ്ഞാലും പൊതു മണ്ഡലത്തിൽ ഇവർ സജീവമായി തന്നെ നിൽക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നമുക്ക് ഈ കിട്ടുന്ന ഫെയിം രണ്ടോ മൂന്നോ വർഷമൊക്കെ കിട്ടൂ. അതുകഴിഞ്ഞാൽ പിന്നെ താഴെ പോകും. അപ്പോൾ അത്രയും നാളെങ്കിലും സജീവമായി നിൽക്കണം', എന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. 

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

ബി​ഗ് ബോസ് ഷോയെ കുറിച്ചും രാഹുൽ പറയുന്നുണ്ട്. 'നമ്മുടെ ജീവിതത്തെ കുറിച്ച് നമുക്ക് കൂടുതൽ അറിയാനുള്ള വിൻഡോ ആണ് ബി​ഗ് ബോസ്. നല്ലൊരു സ്പെയ്സ് ആണത്. പൊതു ജനങ്ങൾ നമ്മളിലൂടെ അവരെ കണ്ടെത്തുകയാണ്. അഖിൽ മാരാർക്കാണ് വിജയ സാധ്യത കൂടുതൽ‌. വരുന്ന സീസണിൽ പറ്റുന്നത് പോലെ എല്ലാ ഏജ് ​ഗ്രൂപ്പിലുള്ളവരും വരുകയാണെങ്കിൽ കുറച്ചു കൂടെ രസകരമായിരിക്കും', എന്നും രാഹുൽ പറയുന്നു.

'രാവണന്റെ തല എന്താ ഇങ്ങനെ ?'; 'ആദിപുരുഷ്' വിഎഫ്എക്സിനെതിരെ വ്യാപക ട്രോൾ 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

click me!