ബിഗ് ബോസ് ഇത്തവണ കൊണ്ടുവന്ന പ്രത്യേകതയാണ് പവര്‍ റൂം
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നടന്ന ആദ്യ പവര്‍ റൂം നിയമലംഘനത്തില്‍ ശിക്ഷ വിധിച്ചു. ഒരു വീക്കിലി ടാസ്കിനിടെ പവര്‍ റൂം അംഗങ്ങളുടെ ശ്രദ്ധയില്‍ പെടാതിരുന്ന നിയമലംഘനം ബിഗ് ബോസ് തന്നെയാണ് എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തിയത്. നിയമം ലംഘിച്ചയാള്‍ക്കുള്ള ശിക്ഷ എന്താണെന്ന് പവര്‍ റൂം അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിക്കണമെന്നും പവര്‍ ബെല്‍ അടിച്ചതിന് ശേഷം അത് ബോര്‍ഡില്‍ എഴുതണമെന്നും ബിഗ് ബോസ് അറിയിച്ചു.
തനിക്ക് ലഭിച്ച ഐസ്ക്രീമില്‍ നിന്ന് ജാന്‍മോണിയും നിലവിലെ ക്യാപ്റ്റനായ അപ്സരയും തന്നോട് ചോദിക്കാതെ എടുത്തത് ശരിയായില്ലെന്ന് ഗബ്രി പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കഴിക്കാന്‍ എടുത്ത സമയത്ത് ഗബ്രി ഇത് പറഞ്ഞതില്‍ ബുദ്ധിമുട്ട് തോന്നിയ ഇരുവരും അത് കഴിക്കാതെ ഫ്രിഡ്ജില്‍ തിരികെ കൊണ്ടുവന്ന് വച്ചു. ജാന്‍മോണി തന്‍റെ രോഷം പ്രകടിപ്പിക്കുന്നതിനിടെ ഗബ്രിയുടെ ഭാഗം പറയാനായി അപ്സരയ്ക്ക് അരികിലേക്ക് ജാസ്മിന്‍ കൂടി എത്തിയതോടെ മറ്റ് മത്സരാര്‍ഥികളുടെയും ശ്രദ്ധ ഈ വിഷയത്തിലേക്ക് ആയി. ഗബ്രിയെ ആശ്വസിപ്പിക്കാന്‍ ജാസ്മിനൊപ്പം റസ്മിനും ഈ സമയം എത്തി. ഇതിനിടെ തന്നെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നുവെന്ന് പറഞ്ഞ് കരയാന്‍ തുടങ്ങിയ ഗബ്രി ബാത്ത്റൂമില്‍ കയറി വാതില്‍ അടച്ചു. അല്‍പസമയത്തിന് ശേഷം എല്ലാ മത്സരാര്‍ഥികളും ഹാളിലേക്ക് എത്തണമെന്ന് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.
undefined
പവര്‍ റൂം സംബന്ധിച്ച നിയമങ്ങളുടെ ലംഘനം നടന്നിരിക്കുന്നുവെന്നും ആര്‍ക്കെങ്കിലും അത് മനസിലായോ എന്നും ബിഗ് ബോസ് ചോദിച്ചു. നിഷാനയാണ് അതിന് മറുപടി പറഞ്ഞത്. പവര്‍ ടീമിന്‍റെ ഭാഗമല്ലാത്ത റസ്മിന്‍ പവര്‍ റൂമിലേക്ക് കയറി എന്നതായിരുന്നു അത്. പവര്‍ ടീം അംഗങ്ങളോട് താന്‍ അനുവാദം ചോദിച്ചിരുന്നുവെന്നും എന്നാല്‍ ആരും പ്രതികരിച്ചില്ലെന്നും റസ്മിന്‍ പറഞ്ഞു. ഒപ്പം തനിക്ക് തെറ്റ് പറ്റിയെന്നും റസ്മിന്‍ സമ്മതിച്ചു. നിയമം ലംഘിച്ചയാള്‍ക്കുള്ള ശിക്ഷ പവര്‍ റൂം അംഗങ്ങള്‍ ചേര്‍ന്ന് തീരുമാനിച്ച് അറിയിക്കാനായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം. ശിക്ഷ തീരുമാനിക്കാനായി പവര്‍ റൂമിലെത്തിയ പവര്‍ റൂം അംഗങ്ങളായ ശ്രീരേഖയും യമുനയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പവര്‍ ടീമിലേക്ക് നിഷാന പോയ ഒഴിവില്‍ വന്ന ആളാണ് ജാസ്മിന്‍. താന്‍ നിര്‍ദേശിച്ചത് പ്രകാരം സിജോ വന്നിരുന്നെങ്കില്‍ ഈ വിധം പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്ന് ശ്രീരേഖ ചോദിച്ചത് യമുനയെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ഈ ടീമില്‍ തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ് അവര്‍ പവര്‍ റൂമില്‍ നിന്ന് പോവുകയും ചെയ്തു.
അവശേഷിച്ച ജാസ്മിനും ഗബ്രിയും യമുനയും ചേര്‍ന്നാണ് റസ്മിനുള്ള ശിക്ഷ തീരുമാനിച്ചത്. രണ്ട് ദിവസത്തെ ഫ്ലോര്‍ ക്ലീനിംഗ് ഒറ്റയ്ക്ക് നടത്തണം എന്നതാണ് റസ്മിന് ഉള്ള ശിക്ഷ. ഇത് അവര്‍ ഹാളില്‍ എല്ലാവരുടെയും മുന്നില്‍ പ്രഖ്യാപിക്കുകയും ചെയ്തു.