ബിഗ്ബോസ് വീട്ടില്‍ 'മധുവിനെ' അധിക്ഷേപിച്ചു: അഖില്‍ മരാര്‍ക്കെതിരെ പൊലീസില്‍ പരാതി

By Web Team  |  First Published Apr 8, 2023, 3:13 PM IST

തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.
 


തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ബിഗ് ബോസില്‍ ഈ വാരത്തിലെ വീക്കിലി ടാസ്കിനിടെയാണ് അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. 

മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.

Latest Videos

"നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്‍റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്‍റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ", മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു.

ഇപ്പോള്‍ അഖിലിന്‍റെ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി എത്തിയിരിക്കുകയാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് പൊലീസിനും, പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷനും, ഐബിഎഫിനും പരാതി നല്‍കിയെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. 

ദിനു വെയിലിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം 

ഏഷ്യാനെറ്റ് സംപ്രേഷണം ചെയുന്ന ബിഗ് ബോസ് എന്ന പരിപാടിയിൽ  അഖിൽ മാരാർ എന്നയാൾ പട്ടിക വർഗ്ഗ  വിഭാഗത്തിൽ ഉൾപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും ഒരു പൊതു ഇടത്തിൽ വെച്ച് അപകീർത്തിപെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി  സാഗർ സൂര്യ എന്ന വ്യക്തിയോട്

"നിന്നോട് അരി ആഹാരങ്ങൾ മോഷ്ടിക്കാൻ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങൾ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാൽ ഒടുക്കം മധുവിന്റെ അവസ്ഥ വരും " എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു . പ്രസ്തുത അധിക്ഷേപം നടത്തിയതിനു ശേഷം അഖിൽ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു .

ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖിൽ മാരാറിനെതിരെ കൃത്യമായ നടപടികൾ ആവശ്യമുണ്ട്.

അത് കേട്ടപ്പോള്‍ ദേവുവിന് പാനിക്ക് അറ്റാക്ക്; ബിഗ്ബോസ് വീട്ടില്‍ നാടകീയ രംഗങ്ങള്‍

13മത്തെ വയസ് മുതല്‍ ആറ് കൊല്ലം എന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി ലച്ചു

click me!