ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിരുന്നു ഒമര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ അടക്കം ആകെ 20 മത്സരാര്‍ഥികള്‍ ഇതുവരെ എത്തിയ സീസണ്‍ 5 ല്‍ അഞ്ച് പേരാണ് ഇതിനകം പുറത്തായത്. അവശേഷിക്കുന്നത് 15 പേര്‍. ടൈറ്റില്‍ വിജയം കഴിഞ്ഞാല്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ ലക്ഷ്യമാക്കുന്നത് ടോപ്പ് 5 എന്ന് വിളിക്കപ്പെടുന്ന ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്താനാണ്. ടോപ്പ് 5 ല്‍ എത്തുന്ന മത്സരാര്‍ഥികളെ വോട്ടിംഗിന് ഇട്ട് ഗ്രാന്‍ഡ് ഫിനാലെ വേദിയിലാണ് ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കുക. ഇപ്പോഴിതാ തന്‍റെ ടോപ്പ് 5 പ്രവചനം അവതരിപ്പിച്ചിരിക്കുകയാണ് ഏറ്റവുമൊടുവില്‍ ഷോയില്‍ നിന്ന് പുറത്തായ ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്‍റെ ടോപ്പ് 5 പ്രവചനം ഇങ്ങനെ- വിഷ്‍ണു ജോഷി, ജുനൈസ്, അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, സെറീന അല്ലെങ്കില്‍ റെനീഷ. ഷോയില്‍ നിന്ന് എലിമിനേറ്റ് ആയതിനു ശേഷം ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലുവിന്‍റെ പ്രതികരണം. പുറത്താകലിനു ശേഷമുള്ള പ്രതികരണത്തിലും മറ്റ് മത്സരാര്‍ഥികളില്‍ നിന്നൊക്കെ വ്യത്യസ്തനായിരുന്നു ഒമര്‍ ലുലു. സാധാരണ ഏറെ സങ്കടത്തോടെയാണ് എലിമിനേറ്റ് ആകുന്നവര്‍ ഹൗസ് വിട്ട് പുറത്തിറങ്ങാറെങ്കില്‍ ആഹ്ലാദവാനായിട്ടാണ് ഒമര്‍ ഹൗസിന് പുറത്തെത്തിയത്. ബിഗ് ബോസില്‍ വച്ച് താന്‍ പലതും മിസ് ചെയ്തിരുന്നുവെന്നും ഓടിപ്പോയാലോ എന്നുപോലും ഇടയ്ക്ക് ആലോചിച്ചിരുന്നുവെന്നും മോഹന്‍ലാലിനോട് ഒമര്‍ പറഞ്ഞിരുന്നു. തനിക്ക് പുറത്തെത്താന്‍ സാഹചര്യം ഒരുക്കിയ പ്രേക്ഷകരോട് നന്ദി പറയുന്നുവെന്നും.
undefined
ഹനാന്‍ ആയിരുന്നു ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്കകം ഹനാന് പോകേണ്ടിവന്നു. ഈ സീസണില്‍ ഇനിയും വൈല്‍ഡ് കാര്‍ഡിനുള്ള സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്.