മിഷന്‍ എക്സ് എന്ന് പേരിട്ടിരിക്കുന്ന ടാസ്കില്‍ ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ ആവുകയാണ് മത്സരാര്‍ഥികള്‍
നല്‍കുന്നത് ഫിസിക്കല്‍ ടാസ്കുകള്‍ അല്ലെങ്കില്‍ക്കൂടി വീക്കിലി ടാസ്കുകള്‍ മത്സരാര്‍ഥികള്‍ പലപ്പോഴും ഫിസിക്കല്‍ ടാസ്കുകളാക്കി മാറ്റാറുണ്ട്. മത്സരാവേശത്തിനിടെ ഉന്തും തള്ളുമൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ ഏറ്റവും പുതിയ വീക്കിലി ടാസ്ക് ഒരു ഫിസിക്കല്‍ ടാസ്ക് ആകുമെന്ന് ഉറപ്പ് നല്‍കുന്നതായിരുന്നു ബിഗ് ബോസിന്‍റെ വിവരണം തന്നെ.
മിഷന്‍ എക്സ് എന്ന് പേരിട്ടിരിക്കുന്ന ടാസ്കില്‍ ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിക്ഷേപിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞര്‍ ആവുകയാണ് മത്സരാര്‍ഥികള്‍. ആല്‍ഫ, ബീറ്റ എന്നീ രണ്ട് ടീമുകളായി തിരിയാനുള്ള ബിഗ് ബോസിന്‍റെ നിര്‍ദേശമനുസരിച്ചുള്ള ടീം വിഭജനം ഇങ്ങനെ ആയിരുന്നു. ടീം ആല്‍ഫ- റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന. ടീം ബീറ്റ- ബീറ്റ- വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു. റോക്കറ്റ് ബഹിരാകാശത്തേക്ക് വിജയകരമായി വിക്ഷേപിക്കാന്‍ ഇന്ന് ശ്രമിക്കേണ്ടത് ടീം ബീറ്റ ആയിരുന്നു. ഇതിനായി ബിഗ് ബോസ് തയ്യാറാക്കിയിരിക്കുന്ന പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണമായിരുന്നു. ഇതിനെ എന്ത് വിധേനയും ടീം ആല്‍ഫ തടയണമായിരുന്നു. ഓരോ ബസറുകള്‍ക്കിടെ ഓരോ ഫ്യൂസുകളാണ് കുത്തേണ്ടിയിരുന്നത്. ഇതില്‍ ആദ്യ അവസരത്തില്‍ ടീം ബീറ്റ ഒരു ഫ്യൂസ് കുത്തിയതിനു പിന്നാലെ വലിയ സംഘര്‍ഷത്തിലേക്ക് ഹൗസ് നീങ്ങി.
ടീം ബീറ്റയ്ക്ക് ഫ്യൂസ് കുത്താനുള്ള ആദ്യ അവസരത്തിന്‍റെ സ്റ്റോപ്പിംഗ് ബസര്‍ മുഴങ്ങുംമുന്‍പ് എതിര്‍ ടീമംഗത്തില്‍ നിന്നും ഒരു ഫ്യൂസ് തട്ടിപ്പറിച്ച് ടീം ആല്‍ഫ അംഗമായ അഞ്ജൂസ് ബാത്ത്റൂമിലേക്ക് നീങ്ങുകയായിരുന്നു. അഞ്ജൂസിന്‍റെ പക്കല്‍ ഫ്യൂസ് ഉണ്ടെന്ന് മനസിലാക്കിയ ബീറ്റ ടീം അംഗങ്ങള്‍ കൂട്ടമായി ബാത്ത്റൂം ഏരിയയില്‍ നിലയുറപ്പിച്ചു. എന്നാല്‍ ബസര്‍ മുഴങ്ങാതെ പുറത്തേക്ക് ഇല്ല എന്ന നിലപാടിലായിരുന്നു അഞ്ജൂസ്. ഇതിനിടെ ടീം ബീറ്റ അംഗമായ ഒമര്‍ ലുലു ബാത്ത്റൂം ഡോര്‍ ചവുട്ടി തുറക്കാന്‍ ശ്രമിച്ചു. രണ്ടാമത്തെ ശ്രമത്തില്‍ അത് സാധിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ജൂസില്‍ നിന്നും ടീം ബീറ്റ ഫ്യൂസ് കൈക്കലാക്കുകയും ചെയ്തു.
എന്നാല്‍ ബാത്ത്റൂം ഡോര്‍ ചവുട്ടിത്തുറന്നത് മാന്യതയ്ക്കും സഭ്യതയ്ക്കും നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി മിഥുന്‍റെ നേതൃത്വത്തില്‍ ടീം ആല്‍ഫ രംഗത്തെത്തി. ഫ്യൂസ് ഒളിപ്പിക്കാന്‍ കയറിയതല്ലെന്നും താന്‍ ബാത്ത്റൂം ഉപയോഗിക്കാന്‍ തന്നെ പോയതാണെന്നുമായിരുന്നു അഞ്ജൂസിന്‍റെ വാദം. എന്നാല്‍ താന്‍ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നുവെന്നും എന്നാല്‍ താന്‍ മാത്രമല്ല തെറ്റുകാരനെന്നും അഞ്ജൂസ് ചെയ്ത തെറ്റിനുള്ള പ്രതികരണമായാണ് തന്‍റെ ഭാഗത്തുനിന്ന് അത് ഉണ്ടായതെന്നും ഒമര്‍ പറഞ്ഞു. ഷിജു, അഖില്‍ അടക്കമുള്ള ബീറ്റ ടീം അംഗങ്ങള്‍ക്കും ഇതേ അഭിപ്രായം ആയിരുന്നു.
ALSO READ : 'കൈവിട്ട ആയുധം, വാ വിട്ട വാക്ക്'; നാദിറ അരുതാത്തത് പറഞ്ഞെന്ന് അനു, ബിഗ് ബോസില്‍ സംഘര്‍ഷം