Bigg Boss 4 : അഭ്യൂഹങ്ങൾ വേണ്ട, 'ബിബി'യിൽ നിന്നും ജാസ്മിൻ പോയത് തന്നെ; വീഡിയോയുമായി നിമിഷ

By Web Team  |  First Published Jun 4, 2022, 10:14 AM IST

ബി​ഗ് ബോസ് സീസൺ നാലിന്റെ അറുപത്തി ഒൻപതാമത്തെ എപ്പിസോഡിലാണ് ജാസ്മിൻ സ്വയം പുറത്തേക്ക് പോയത്.


ബി​ഗ് ബോസ് സീസൺ(Bigg Boss ) നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ഷോ ഫൈനലിലേക്ക് അടുക്കുംന്തോറും വൻ സംഭവങ്ങളാണ് വീട്ടിൽ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും വാക്ക് ഔട്ട് ചെയ്തത് മത്സരാർത്ഥികളിലും ആരാധകരിലും ഞെട്ടൽ ഉളവാക്കിയിരുന്നു. എന്നാൽ ജാസ്മിൻ പോയി കാണില്ല സീക്രട്ട് റൂമിൽ കാണുമെന്ന താരത്തിലുള്ള പ്രചാരണങ്ങൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ അവസരത്തിൽ ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും നിന്നും പുറത്തേക്ക് പോയി എന്നതിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്. 

ബി​ഗ് ബോസിലെ മുൻ മത്സരാർത്ഥിയായിരുന്ന നിമിഷക്കൊപ്പമുള്ള ജാസ്മിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 'ചെറിയ കാത്തിരിപ്പിന് ശേഷം നമ്മൾ കണ്ടുമുട്ടി' എന്നാണ് വീഡിയോയിൽ ജാസ്മിൻ പറയുന്നത്. 'നല്ല കാര്യങ്ങൾ ചെയ്യാം' എന്ന കുറിപ്പോടെയാണ് ജാസ്മിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളും നിമിഷ പങ്കുവച്ചിരിക്കുന്നത്. 

Latest Videos

Bigg Boss 4 : സിനിമാ സ്റ്റൈലിൽ നെഞ്ചും വരിച്ച്, സി​ഗരറ്റും വലിച്ച് ജാസ്മിന്റെ ഇറങ്ങിപ്പോക്ക്

ബി​ഗ് ബോസ് സീസൺ നാലിന്റെ അറുപത്തി ഒൻപതാമത്തെ എപ്പിസോഡിലാണ് ജാസ്മിൻ സ്വയം പുറത്തേക്ക് പോയത്. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയതോടെയാണ് ബി​ഗ് ബോസിന്റെ ഈ ആഴ്ചയിലെ നിറം മാറിതുടങ്ങിയത്. റോബിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രണ്ട് ചേരികളായി തിരിഞ്ഞു. ഈ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് എന്താണ് അന്ന് നടന്നതെന്ന് ബി​ഗ് ബോസ് മത്സരാർത്ഥികളോട് ആരാഞ്ഞത്. ഓരോരുത്തരും അവരവർ കണ്ട കാര്യങ്ങൾ പറഞ്ഞു. എന്നാൽ ബി​ഗ് ബോസ് റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ജാസ്മിൻ സ്വയം പുറത്തേക്ക് പോയിരിക്കുകയാണ്. റോബിനെ തിരികെ വീട്ടിൽ എത്തിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇതിനിടെയാണ് ജാസ്മിൻ സ്വയം വാക്ക് ഔട്ട് നടത്തിയത്. 

ബി​ഗ് ബോസിനോട് ജാസ്മിൻ പറഞ്ഞത്

"എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. അവനെ ഇവിടെ വിശുദ്ധനായ റോബിൻ ആക്കാൻ ശ്രമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല. ഞാൻ ശാരീരികമായി തളർന്നു, മാനസികമായി തളർന്നിരിക്കുന്നു, വൈകാരികമായി ക്ഷീണിതയാണ്", എന്ന് അലറുന്ന ജാസ്മിനെയാണ് ഷോയിൽ പിന്നീട് കാണാൻ സാധിച്ചത്. 

സ്വന്തമായിട്ട് ഒരു വ്യക്തിത്വവും ഇല്ലാതെ ഒരാൾക്ക് എങ്ങനെ വൃത്തികെട്ട രീതിയിൽ ​ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി തളർത്താം എന്ത് വേണമെങ്കിലും ഷോയിൽ ചെയ്യാം. ഫിസിക്കലി എന്തും ചെയ്യാം ചോദ്യങ്ങൾ ഉയരില്ല. ജീവിതത്തിൽ ഇതുവരെ ഒരാളെയും ഫിസിക്കലി ഞാൻ ഉപദ്രവിച്ചിട്ടില്ല. ഇത് കഴിഞ്ഞിട്ട് എനിക്കൊരു ജീവിതം ഉണ്ട്. ഞാൻ കണ്ട ജീവിതമാണ് അതെന്നും തനിക്ക് പോകണമെന്നും ജാസ്മിൻ പറയുന്നു. പിന്നാലെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാ​ഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരാമെന്ന് ബി​ഗ് ബോസ് അറിയിക്കുക ആയിരുന്നു. ഇത് അനുസരിച്ച് ജാസ്മിൻ ബി​ഗ് ബോസിൽ നിന്നും പോകാൻ തീരുമാനിക്കുകയായിരുന്നു. 

Bigg Boss 4 : റോബിൻ വരും മുമ്പ് അവൾ പോയത് നന്നായി: 'ബി​ബി 4'ലെ യഥാർത്ഥ വിജയി ജാസ്മിനെന്ന് അഖിൽ

ശേഷം എല്ലാവരും വന്ന് സംസാരിക്കുന്നുണ്ടെങ്കിലും അത് അനുസരിക്കാനോ കേൾക്കാനോ ജാസ്മിൻ തയ്യാറായില്ല. ഇവിടെ ഉള്ള ആരോടും സംസാരിക്കാൻ‌ താല്പര്യം ഇല്ലെന്നാണ് ജാസ്മിൻ പറഞ്ഞത്. ഇതവളുടെ എടുത്ത് ചാട്ടം എന്നാണ് ധന്യ പറയുന്നത്. ദിൽഷ വിവരം അറിഞ്ഞ് ഓടിവന്നെങ്കിലും സംസാരിക്കാൻ ജാസ്മിൻ തയ്യാറായില്ല. അഭിമാനത്തോടെയാണ് താൻ പുറത്തുപോകുന്നതെന്നും ജാസ്മിൻ പറയുന്നു. "എനിക്ക് സെൽഫ് റെസ്പെക്ട് എന്നത് കുറച്ച് കൂടുതലാണ്. ഇവിടെ വിജയി ആകണമെന്നൊന്നും എനിക്കില്ലായിരുന്നു. ഞാൻ എന്താണ് എന്നറിഞ്ഞ് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. അതുകൊണ്ട് ഞാൻ പോകുകയാണ്. ഈ ഷോയിൽ മുന്നോട്ട് പോകാൻ ഞാൻ ഒരിക്കലും ആ​ഗ്രഹിക്കുന്നില്ല. ഇങ്ങനെ ഇവിടെ നിന്ന് 75 ലക്ഷത്തിന്റെ വീട് കിട്ടിയിട്ട് എനിക്ക് ഒന്നും നേടാനില്ല. എനിക്ക് തണ്ടും തടിയും ഉണ്ട്. സ്വയം അധ്വാനിച്ച് വീട് വയ്ക്കും", എന്നും ജാസ്മിൻ പറയുന്നു. 

click me!