നെസ്റ്റ് ടീമിനെയാണ് തങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ നിലവിലെ പവര്‍ ടീം അംഗങ്ങൾ തെരഞ്ഞെടുത്തത്.
കഴിഞ്ഞ സീസണുകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ബിഗ് ബോസിൽ പവർ ടീം ഉണ്ട്. ഇവർക്കാണ് ബിഗ് ബോസ് വീട്ടിലെ സർവ്വാധികാരം. ഏത് രീതിയിൽ വേണമെങ്കിൽ നിയമാവലിയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഇവർക്ക് തങ്ങളുടെ പവർ വിനിയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഓരോ ആഴ്ചയിലും പവർ ടീമിൽ കയറാനായി ഓരോ ടീമും നിലവിലെ പവർ ടീമുമായി മത്സരിക്കേണ്ടതുണ്ട്. അതിനായി ടാസ്കുകളും ഉണ്ടായിരിക്കും. അടുത്ത ആഴ്ചയിലെ ലാസ്റ്റ് ടാസ്ക് ആയിരുന്നു ഇന്ന് ഷോയിൽ നടന്നത്.
നെസ്റ്റ് ടീമിനെയാണ് തങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ നിലവിലെ പവര്‍ ടീം അംഗങ്ങൾ തെരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകൾ ഉണ്ടായിരുന്നു. ഇതിൽ കൂടുതൽ റൗണ്ടിൽ വിജയിച്ച് കയറുന്നവർ ആകും അടുത്ത പവർ ടീം അംഗങ്ങൾ. ഒന്നാം റൗണ്ടിലെ ടാസ്ക് ബ്രെഡ് കഴിക്കുക എന്നതായിരുന്നു. കാല് കൊണ്ട് കയര്‍ ബാലന്‍സ് ചെയ്ത് മറ്റൊരറ്റത്ത് കൊളുത്തി ഇട്ടിരിക്കുന്ന ബ്രെഡ് കഴിക്കുക എന്നതാണ് ടാസ്ക്. ഇതില്‍ നെസ്റ്റ് ടീമിലെ സായ് കൃഷ്ണയാണ് വിജയിച്ചത്. പവര്‍ ടീമില്‍ നിന്നും ഋഷി ആയിരുന്നു മത്സരിച്ചത്.
undefined
രണ്ടാം റൗണ്ട് ഞാണിന്‍ മേല്‍ കുടി എന്നതായിരുന്നു. കയറില്‍ കെട്ടിയ ജ്യൂസ് കുടിക്കുക എന്നതാണ് ടാസ്ക്. അതും കൗ ഉപയോഗിക്കാതെ കയറിന്റെ സഹായത്താൽ. ഇതിൽ ഏറ്റവും കൂടുതല്‍ കഴിക്കുന്നവർ ആണ് വിജയി ആകുക. ഒടുവിൽ പവര്‍ ടീമിലെ സിബിന്‍ വിജയിച്ചു. നോറ തോറ്റു.
പവര്‍ കിക്ക് എന്നതാണ് മൂന്നാം റൗണ്ട്. ഇതില്‍ മിനി ഫുട്ബോള്‍ കോര്‍ട്ടില്‍ ഇരുന്നു കൊണ്ട് ഇരു ടീമിലെയും ഒരോ അംഗങ്ങള്‍ മത്സരിക്കും. ഇതില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നവർ വിജയിക്കും. 11 ഗോളുകളുമായി ഋഷി വിജയിക്കുകയും സായ് തോല്‍ക്കുകയും ചെയ്തു. ഇതോടെ അടുത്ത ആഴ്ചയിലെ പവര്‍ ടീം അധികാരം നിലവിലെ ടീം തന്നെ നിലനിർത്തുകയും ചെയ്തു.
ഇതിനിടെ സിബിനെയും ഗ്യാങ്ങിനെയും കുറിച്ച് ജാസ്മിൻ പറഞ്ഞത് ശ്രദ്ധനേടിയിരുന്നു. "എനിക്ക് പവര്‍ റൂമില്‍ നിന്നും
അവർ ഇറങ്ങണം എന്നുണ്ടായിരുന്നു. അവരുടെ ഭരണം നല്ല ചൂപ്പറായിട്ട് തോന്നി. അതുകൊണ്ട് ഇറങ്ങണം എന്നുണ്ടായിരുന്നു", എന്നാണ് ജാസ്മിൻ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..