'ബിഗ് ബോസ് വീട് ഈയാഴ്ച ഒരു മഹാസമുദ്രമാകും'; പുതിയ വീക്കിലി ടാസ്‍ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

By Web Team  |  First Published Apr 11, 2023, 2:51 PM IST

സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇന്നലെ ഹൗസിലേക്ക് എത്തിയിരുന്നു


ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ പുതിയ വീക്കിലി ടാസ്കിന് ഇന്ന് തുടക്കം. മത്സരാര്‍ഥികളിലും പ്രേക്ഷകരിലും എപ്പോഴും ആവേശം സൃഷ്ടിക്കാറുണ്ട് വീക്കിലി ടാസ്കുകള്‍. പുതിയ വീക്കിലി ടാസ്ക് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മോഹന്‍ലാല്‍ സംസാരിക്കുന്ന പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. ബിഗ് ബോസ് വീട് ഈയാഴ്ച ഒരു മഹാസമുദ്രമാകും. ആഴങ്ങളില്‍ മുങ്ങിത്തപ്പിയാല്‍ മുത്തും പവിഴവും പെറുക്കിയെടുക്കാം. നിധി തേടുന്നവരും കടല്‍ക്കൊള്ളക്കാരും ഉണ്ടാവും. ബിഗ് ബോസ് വീടിനെ സംഭവബഹുലമാക്കുന്ന പുതിയ വീക്കിലി ടാസ്കിനായി കാത്തിരിക്കുക, എന്നാണ് ടാസ്കിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്.

ഈസ്റ്റര്‍ സ്പെഷല്‍ എപ്പിസോഡില്‍ മത്സരാര്‍ഥികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് മോഹന്‍ലാല്‍സ എപ്പിസോഡ് പൂര്‍ത്തിയാക്കാതെ പോയിരുന്നു. "വളരെ സന്തോഷകരമായി ഒരു ഈസ്റ്റര്‍ ദിവസം ഒരുപാട് കാര്യങ്ങളാണ് പ്ലാന്‍ ചെയ്തിരുന്നത്. ഇതു കഴിഞ്ഞിട്ട് നിങ്ങള്‍ക്ക് ഒരുപാട് ആഘോഷങ്ങളും കാര്യങ്ങളും ഒക്കെയായിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ വളരെ ദൂരെ നിന്നാണ് വരുന്നത്.  ജയ്സല്‍മീറില്‍ നിന്നാണ് വരുന്നത്. എത്രയോ മൈലുകള്‍ സഞ്ചരിച്ച്, നാലഞ്ച് മണിക്കൂര്‍ യാത്ര ചെയ്ത് ബോംബെയില്‍ എത്തി നിങ്ങളെ കാണാനായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെയധികം സങ്കടകരമായ കാര്യങ്ങള്‍ ആയിട്ട് മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്. ഗുഡ്നൈറ്റ്", മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഈസ്റ്റര്‍ ദിന എപ്പിസോഡ് രസകരമാക്കാനായി ബിഗ് ബോസ് നല്‍കിയ ഒരു ടാസ്ക് ആണ് മത്സരാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. മത്സരാര്‍ഥിയായ അഖില്‍ മാരാരുടെ മോശം ഭാഷാപ്രയോഗങ്ങളില്‍ നിന്നായിരുന്നു എല്ലാത്തിന്‍റെയും തുടക്കം.

Latest Videos

undefined

അതേസമയം സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഹൗസിലേക്ക് എത്തിയത് മുന്നോട്ടുള്ള മത്സരങ്ങളെ കൂടുതല്‍ ചലനാത്മകമാക്കും. വാര്‍ത്തകളില്‍ പലപ്പോഴും നിറഞ്ഞിട്ടുള്ള ഹനാന്‍ ആണ് ഈ സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരിക്കുന്നത്.

ALSO READ : 430 പ്രദര്‍ശനങ്ങള്‍, 58000 ടിക്കറ്റുകള്‍; 'രോമാഞ്ചം' ഏരീസ് പ്ലെക്സില്‍ നിന്ന് നേടിയ കളക്ഷന്‍

click me!