നിലവില്‍ അക്കൗണ്ടിംഗ് പഠിക്കുകയാണ് നന്ദന
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരുന്ന ദിവസമാണ് ഇന്ന്. ഒരു മാസം പിന്നിട്ട ഷോയില്‍ കാര്യമായി ഒന്നും സംഭവിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ക്ക് മുന്നിലേക്ക് ഒറ്റയടിക്ക് ആറ് വൈല്‍ഡ് കാര്‍ഡുകളെ അവതരിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്. സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമാണ് ഇത്. അഭിഷേക് ജയദീപ്, സിബിന്‍ എന്നിവര്‍ക്ക് പിന്നാലെ മൂന്നാമതായി മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിച്ചത് തൃശൂര്‍ സ്വദേശി നന്ദനയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലെ ആദ്യ വനിതയും ഇവര്‍ തന്നെ.
വളരെ വേഗത്തിലും ചടുലമായും സംസാരിക്കുന്ന നന്ദന നിലവില്‍ അക്കൗണ്ടിംഗ് പഠിക്കുകയാണ്. ഒപ്പം പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വീട്ടില്‍ അമ്മയും ചേച്ചിയുമാണ് ഉള്ളത്. അച്ഛന്‍ മരിച്ചിട്ട് 14 വര്‍ഷങ്ങളായി. ബിഗ് ബോസ് ഹൗസിലേക്ക് വരും എന്നത് താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് പറയുന്നു നന്ദന, ഒപ്പം ഇതൊരു സ്വപ്നമാണോ എന്നാണ് ഇപ്പോഴും ചിന്തയെന്നും. ബിഗ് ബോസിലേക്ക് കയറുന്നതിന് മുന്‍പ് തന്‍റെ കാഴ്ചപ്പാടും നന്ദന പങ്കുവെക്കുന്നു- "ബിഗ് ബോസ് ഹൗസില്‍ നിലവില്‍ എപ്പോഴും അടിയും ബഹളവുമാണ്. പക്ഷേ കുറച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ് ഒക്കെ വേണ്ടേ"? എന്നാല്‍ തന്നെ ഇങ്ങോട്ട് അറ്റാക്ക് ചെയ്താല്‍ തിരിച്ചും അതുണ്ടാവുമെന്ന് നന്ദന പറയുന്നു.
എരിതീയില്‍ എണ്ണയൊഴിക്കല്‍ തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണെന്ന് പറയുന്നു നന്ദന. ശുചിത്വം എന്നത് തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും. സീസണ്‍ 6 ല്‍ ഇനി തന്‍റെ വിളയാട്ടമാണെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞുകൊണ്ടാണ് ഈ പുതിയ മത്സരാര്‍ഥി ഹൗസിലേക്ക് കയറുന്നത്. അത് എത്രത്തോളം യാഥാര്‍ഥ്യമാക്കാന്‍ അവര്‍ക്ക് ആവുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകരും.