ഫാമിലി വീക്കില്‍ അടുത്ത എന്‍ട്രി! സര്‍പ്രൈസുമായി ബിഗ് ബോസ്

By Web Team  |  First Published Jun 21, 2023, 12:00 PM IST

സീസണ്‍ 5 പതിമൂന്നാം വാരത്തില്‍


ബിഗ് ബോസ് മലയാളം സീസണ്‍ 5 അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ. 13-ാം വാരത്തില്‍ മത്സരാര്‍ഥികള്‍ക്കുള്ള വീക്കിലി ടാസ്കിനു പകരം ഫാമിലി വീക്ക് ആയി ആഘോഷിക്കുകയാണ് ബിഗ് ബോസ്. 12 ആഴ്ചകളായി തങ്ങളെ വിട്ടുനില്‍ക്കുന്ന മത്സരാര്‍ഥികളായ പ്രിയപ്പെട്ടവരെ കാണാന്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒക്കെ ഹൌസിലേക്ക് എത്തുന്ന പരിപാടിയാണ് ഇത്. ഷിജു, നാദിറ എന്നിവരുടെ കുടുംബാംഗങ്ങളാണ് ഇന്നലെ എത്തിയതെങ്കില്‍ ഇന്ന് എത്തുന്നത് സെറീനയുടെയും റെനീഷയുടെയും പ്രിയപ്പെട്ടവരാണ്. ഇതില്‍ ആദ്യം എത്തിയത് സെറീനയുചെ അമ്മയാണ്.

സെറീനയുടെ അമ്മയാവും എത്തുകയെന്ന് പ്രതീക്ഷിച്ചുകൊണ്ട് മത്സരാര്‍ഥികള്‍ ഹൌസിന്‍റെ മുറ്റത്ത് കാത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ ബിഗ് ബോസ് മറ്റൊരു സര്‍പ്രൈസ് സൃഷ്ടിക്കുമോ എന്ന് അവരില്‍ ചിലര്‍ സംശയം പറയുകയും ചെയ്തു. എന്നാല്‍ ഏറെ വൈകാതെ ബിഗ് ബോസ് പ്ലേ ചെയ്ത പാട്ട് കേട്ടതോടെ വരുന്നത് സെറീനയുടെ അമ്മ തന്നെയാണെന്ന് എല്ലാവരും ഉറപ്പിച്ചു. അച്ചുവിന്‍റെ അമ്മ എന്ന സിനിമയിലെ എന്ത് പറഞ്ഞാലും എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്.

Latest Videos

undefined

തുറന്ന മുന്‍വാതിലിലൂടെ അമ്മയെ കണ്ട സെറീന ഒരു നിമിഷം നിന്നു. പിന്നെ ഓടിവന്ന് കെട്ടിപ്പിടിച്ചു. തുടര്‍ന്ന് എല്ലാ മത്സരാര്‍ഥികളെയും ഹഗ് ചെയ്ത്, കുശലം ചോദിച്ചുകൊണ്ടാണ് അവര്‍ വീടിനകത്തേയ്ക്ക് പ്രവേശിച്ചത്. അമ്മ അധികം സംസാരിക്കാത്ത ആളാണെന്നും ചിരിച്ചുകൊണ്ട് നില്‍ക്കുകയേ ഉള്ളൂവെന്നും അവര്‍ വരുന്നതിന് മുന്‍പ് സെറീന സഹമത്സരാര്‍ഥികളോട് പറഞ്ഞിരുന്നു. പിന്നീട് അമ്മയും മകളും മാത്രമായി ബെഡ് റൂം ഏരിയയില്‍ കുറച്ചുസമയം സംസാരിച്ചുകൊണ്ട് ഇരുന്നു. ആഴ്ചകളായി പ്രിയപ്പെട്ടവരില്‍ നിന്നൊക്കെ വിട്ടുനില്‍ക്കുന്ന മത്സരാര്‍ഥികളെ സംബന്ധിച്ച് കുടുംബാംഗങ്ങളുടെ കടന്നുവരവ് വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. മത്സരം അവസാനിക്കാന്‍ ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ എന്നതും അവരില്‍ സമാധാനം സൃഷ്ടിക്കുന്നുണ്ട്.

ALSO READ : 'മൺഡേ ടെസ്റ്റി'ല്‍ പരാജയം രുചിച്ച് ആദിപുരുഷ്; നാല് ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

WATCH : 'ബിഗ് ബോസിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങള്‍'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

click me!