കഴിഞ്ഞ സീസണിലാണ് ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായി ഒരാള്‍ മണി ബോക്സ് എടുത്ത് പുറത്ത് പോകുന്നത്
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മണി ബോക്സ് ടാസ്ക് ഇന്ന്. ഒപു പണപ്പെട്ടി മുന്നില്‍ വച്ച് മത്സരാര്‍ഥികളെ പ്രലോഭിപ്പിക്കുന്ന ടാസ്ക് ആണ് ഇത്. ബിഗ് ബോസ് മുന്നോട്ടുവെക്കുന്ന പണപ്പെട്ടി ഏത് മത്സരാര്‍ഥിക്കും സ്വന്തമാക്കാം. എന്നാല്‍ പണപ്പെട്ടി എടുത്താല്‍ ബിഗ് ബോസിലെ മത്സരം അവസാനിപ്പിച്ച് പുറത്ത് പോകേണ്ടിവരും.
അതിനാല്‍ത്തന്നെ പൊതുവെ മത്സരാര്‍ഥികള്‍ ഈ ഓഫര്‍ സ്വീകരിക്കാറില്ല. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി സീസണ്‍ 5 ലാണ് ഒരു മത്സരാര്‍ഥി പണപ്പെട്ടി എടുത്ത് പുറത്ത് പോകുന്നത്. നാദിറ ആയിരുന്നു അത്. ഈ സീസണില്‍ പണപ്പെട്ടി ടാസ്ക് വരുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. പണപ്പെട്ടി എടുക്കാനുള്ള താല്‍പര്യം പുറത്തായ സ്ഥാനാര്‍ഥി നന്ദന സുഹൃത്തുക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ടാസ്ക് വരുന്നതിന് മുന്‍പ് നന്ദന എവിക്റ്റ് ആയി.
undefined
പണപ്പെട്ടി ടാസ്ക് സംബന്ധിച്ച് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ കഥാപാത്രം സിഐഡി രാംദാസ് ആണ് ഇതേക്കുറിച്ച് മത്സരാര്‍ഥികളോട് വിവരിക്കുന്നത്. ഈ മണി ബോക്സ് തൊട്ടാല്‍ എടുക്കണം. എടുത്താല്‍ പോകണം. സമയമുണ്ട് ചിന്തിക്കാന്‍. ആലോചിച്ച് മാത്രം ചെയ്യുക, എന്നാണ് മോഹന്‍ലാലിന്‍റെ വാക്കുകള്‍. തുടര്‍ന്ന് 5 ലക്ഷത്തിന്‍റെ ഒരു പെട്ടി വരുന്നതും സായ്, ജിന്‍റോ, അഭിഷേക് അടക്കമുള്ള മത്സരാര്‍ഥികള്‍ അതിനടുത്ത് നില്‍ക്കുന്നതും കാണാം. അതേസമയം അടുത്ത ആഴ്ചയാണ് ബിഗ് ബോസ് മലയാളത്തിന്‍റെ ഫൈനല്‍. ഒന്‍പത് മത്സരാര്‍ഥികളാണ് ഷോയില്‍ നിലവില്‍ അവശേഷിക്കുന്നത്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതത്വങ്ങളുടേതാണ് വരാനുള്ള ദിവസങ്ങള്‍.
ALSO READ : 'പ്രേമലു' എഫക്റ്റ്; ചെന്നൈയിലെ മാളില്‍ മമിത ബൈജുവിനെ പൊതിഞ്ഞ് ജനക്കൂട്ടം: വീഡിയോ