Bigg Boss 4 : ബി​ഗ് ബോസ് ഇനി 'കുക്കുടാനന്ദ ​ഗ്രാമം'; ഒപ്പം കുറുക്കനും; രസകരമായ ടാസ്ക്കുമായി മോഹൻലാൽ

By Web Team  |  First Published Jun 12, 2022, 9:29 PM IST

കോഴികൾ മാത്രം പ്രജകളായ നാടാണ് കുക്കുടാനന്ദ ​ഗ്രാമം


ബി​ഗ് ബോസ് സീസൺ(Bigg Boss 4) നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ദിവസം കഴിയുന്തോറും വീട്ടിലെ അവസ്ഥകൾ മാറിമറിയുകയാണ്. മോഹൻലാൽ എത്തുന്ന വീക്കൻഡ് എപ്പിസോഡിലെ രണ്ടാമത്തെ ദിവസമായ ഇന്ന് ഏറെ രസകരമായൊരു ​ഗെയിമുമായാണ് മോഹൻലാൽ എത്തിയത്. 'കുക്കുടാനന്ദ ​ഗ്രാമം' എന്നാണ് ടാസ്ക്കിന്റെ പേര്. 

കോഴികൾ മാത്രം പ്രജകളായ നാടാണ് കുക്കുടാനന്ദ ​ഗ്രാമം. പോര് കോഴി, ഇറച്ചിക്കോഴി, കാട്ടുകോഴി, മുട്ടക്കോഴി, ​ഗിരിരാജൻ കോഴി തുടങ്ങിയ പലതരത്തിലുള്ള കോഴികൾ ആനന്ദത്തോടെ ചിക്കിയും കൊക്കിയും കഴിയുന്ന ഒരു കോഴി ​ഗ്രാമം. പെരുമാറ്റങ്ങളും ഉപയോ​ഗങ്ങളും സ്വഭാ​വ സവിശേഷതകളും വ്യത്യസ്തമാണെങ്കിലും കോഴികൾക്ക് പൊതുവിൽ ഒരു നാട്ടു കൂട്ടം ഉണ്ടായിരുന്നു. ആ നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഒരു നിശ്ചിത കാലം കൂടുമ്പോൾ കുക്കുടാനന്ദ ​ഗ്രാമത്തിൽ കുക്കുടു മന്ത്രം ചൊല്ലി ​ഗുണ ​ഹോമം നടത്തുകയും അതിന്റെ സന്തോഷത്തിൽ കോഴികൾ എല്ലാം ​ഗാനങ്ങൾ പാടുകയും നൃത്തമാടുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ളൊരു ആഘോഷ ദിവസമാണിന്ന്. ഈ തക്കം നോക്കി കോഴികളെ അക്രമിക്കാനായി ഒരു കുറുക്കൻ കണ്ണും നട്ടിരിപ്പുണ്ട്. കൂട്ടിൽ കയറാതെ കറങ്ങിനടക്കുന്ന കോഴികളാണ് കുറുക്കന്റെ ലക്ഷം. കുറുക്കന്റെ കെണിയിൽ പെടാതാരിക്കാൻ ഏത് വിധേനെയും രക്ഷപ്പെടാൻ അവസരം നൽകുകയാണ് ബി​ഗ് ബോസ് ഒരു ടാസ്കിലൂടെ എന്നായിരുന്നു ഇൻട്രോഡക്ഷനായി നൽകിയ നിർ‌ദ്ദേശം. 

Latest Videos

Bigg Boss 4 : ഒരാള്‍ സേഫ്! നോമിനേഷനില്‍ ഇനി ആറ് പേര്‍ മാത്രം

മത്സരാർത്ഥികൾക്കായി ​ഗാർഡൻ ഏരിയയിൽ പ്രത്യേകം മാർക്ക് ചെയ്ത് ചതുര കളവും കോഴിമുട്ടകളും സമീപത്തായി ഏഴ് കോഴിക്കൂടുകളും ഉണ്ട്. ഓരോരുത്തരും കോഴിത്തൊപ്പികൾ ധരിച്ച് കളത്തിൽ നിൽക്കുക. ​ഗാനം കേൾക്കുമ്പോൾ മുട്ടകൾ കയ്യിലെടുത്ത് നൃത്തം ചെയ്യുക. ​ഗാനം നിൽക്കുമ്പോൾ കൂടുകൾ ലക്ഷ്യമാക്കി ഓടി ഏതെങ്കിലും ഒരു കൂടിൽ മുട്ടയുമായി കയറുക. കോഴിക്കൂടിനുള്ളിൽ മുട്ടയുമായി കയറാൻ സാധിക്കാത്തയാൾ ആ ഘട്ടത്തിൽ പുറത്താകും. അവസാനം ആരാണോ ശേഷിക്കുന്നത് അവരാകും വിജയി എന്നതാണ് ടാസ്ക്. പിന്നാലെ ഏറെ രസകരമായ ടാസ്ക്കാണ് ബി​ഗ് ബോസിൽ അരങ്ങേറിയത്. ദില്‍ഷ വിജയിക്കുകയും ചെയ്തു. 

click me!