എല്ലാവരും ശക്തരായ മത്സരാർത്ഥികളാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകുന്നു. അത് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കും. ഇനിയെങ്കിലും നല്ല രീതിയിൽ കളിക്കണമെന്നും മോഹൻലാൽ നിർദ്ദേശിക്കുന്നു.
ബിഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ മത്സരങ്ങൾ കടുക്കുകയാണ്. ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും ആരാകും ടൈറ്റിൽ വിന്നറാകുകയെന്നുമുള്ള കാത്തിരിപ്പിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രെഡിക്ഷൻസും നിറഞ്ഞു കഴിഞ്ഞു. ഇന്നിതാ ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞുള്ള വീക്കൻഡ് എപ്പിസോഡാണ് നടക്കുന്നത്. മോഹൻലാൽ എത്തുന്നത് സീസൺ നാലിലെ പ്രമോ കാണിച്ചു കൊണ്ടാണ്. കഴിഞ്ഞ ആഴ്ചയിൽ റിയാസും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങളുമായാണ് മോഹൻലാൽ ഷോ തുടങ്ങിയത്.
നമ്മൾ എല്ലാവരും വ്യത്യസ്തരാണെന്നും എല്ലാവർക്കും അവരുടേതായ വ്യക്തിപ്രഭാവങ്ങൾ ഉണ്ടെന്നും പറഞ്ഞാണ് ലക്ഷ്മി പ്രിയയോട് മോഹൻലാൽ സംസാരിച്ചത്. "ഓരോരുത്തരുടെയും രീതി അംഗീകരിക്കാൻ രണ്ട് പേർക്കും സാധിക്കണം. അങ്ങനെ അല്ലാതെ ആകുമ്പോഴാണ് വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. തിരിച്ച് അവരെ മനസ്സിലാക്കിക്കാനായിട്ട് അവരുടെ ശൈലി തന്നെ നമുക്ക് ഉപയോഗിക്കേണ്ടി വരുന്നതും. അത് മനസ് കൊണ്ടായിരിക്കില്ല. മനപൂർവ്വമായി നമുക്കത് ചെയ്യേണ്ടിവരും", എന്നാണ് മോഹൻലാൽ പറഞ്ഞത്.
"നമുക്ക് എല്ലാവർക്കും വ്യത്യസ്തരായ ശൈലികളും രീതികളും ഉണ്ടായിരിക്കും. അതിനെ കുറവായി കാണിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലെങ്കിൽ നമ്മൾ എല്ലാവരും അതിനെ മിമിക്രി എന്ന് വിളിക്കും. ആവശ്യമില്ലാതെ വീട്ടുകാരെ വലിച്ചിഴക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്", എന്നാണ് റിയാസ് പറയുന്നത്. പിന്നാലെ തമാശകൾ ആകാം പ്രശ്നങ്ങളാകാം. അവയൊക്കെ ഒരു പരിധി കഴിയുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. രണ്ട് പേർക്കും അവിടെ ഉള്ളവർക്കും പ്രശ്നങ്ങളുണ്ടാകുമെന്ന് പറഞ്ഞ മോഹൻലാൽ ഓരോരുത്തരോടും അഭിപ്രായങ്ങൾ ആരായുകയും ചെയ്തു. റിയാസ് ലക്ഷ്മി പ്രിയയെ ചില സമയങ്ങളിൽ വിളിക്കുന്ന കാര്യങ്ങൾ ലക്ഷ്മിയെ പ്രകോപിപ്പിക്കുന്നതാണെന്നും മോഹൻലാൽ പറയുന്നു.
എല്ലാവരും ശക്തരായ മത്സരാർത്ഥികളാണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകുന്നു. അത് നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കും. ഇനിയെങ്കിലും നല്ല രീതിയിൽ കളിക്കണമെന്നും മോഹൻലാൽ നിർദ്ദേശിക്കുന്നു. ഇതിനിടയിൽ ഏറെ ഇമോഷണലായുള്ള ലക്ഷ്മിയെയും കാണാനായി. വാക്കുകൾ നിയന്ത്രിക്കണം എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ അങ്ങനെ ചെയ്യാമെന്നും തനിക്കും അക്കാര്യത്തിൽ വിഷമമുണ്ടെന്നും ലക്ഷ്മി പറയുന്നു. "നമ്മളെയും ഇങ്ങനെ പറയുമ്പോൾ, നമുക്കും ഭയങ്കരമായിട്ട് പൊള്ളുന്നുണ്ട്. ഞാനൊരു നന്മമരമാണെന്ന് എപ്പോഴെങ്കിലും ലാലേട്ടനോട് പറഞ്ഞിട്ടുണ്ടോ. ഞാൻ പറയുന്ന വാക്കുകളെ വളച്ചൊടിക്കുമ്പോൾ വിഷമം ഉണ്ടാകും. ഞാനും ഒരു മനുഷ്യ സ്ത്രീയാണ്. എനിക്കും വേദനിക്കുന്നുണ്ട് മുറിവേൽക്കുന്നുണ്ട്", എന്ന് ലക്ഷ്മി പ്രിയ പറയുന്നു. പിന്നാലെ താൻ പറഞ്ഞത് തെറ്റാണെന്നും മാപ്പ് പറയുന്നെന്നും മോഹൻലാൽ പറയുന്നു.