പുരുഷ അടുക്കള, സർവൈവൽ ടാസ്ക്; ചോദ്യവുമായി മോഹൻലാൽ, എങ്ങനെയും ജീവിക്കുമെന്ന് മത്സരാർത്ഥികൾ

By Web Team  |  First Published May 21, 2022, 10:21 PM IST

ബെസ്റ്റ് ഷെഫിനുള്ള അവാർഡ് റോൺസണും മോഹൻലാൽ നൽകി.


ബി​ഗ് ബോസ് മലയാളം(Bigg Boss) സീസൺ നാലിൽ ഇന്ന് വീക്കൻഡ് എപ്പിസോഡാണ് നടന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്ക്കിനെ പറ്റിയാണ് മോഹൻലാൽ ആദ്യം സംസാരിച്ചത്. മികച്ച രീതിയിലാണ് സർവൈവൽ ടാസ്ക് മത്സരാർത്ഥികൾ ചെയ്തതെന്ന് മോഹൻലാൽ പറയുന്നു. പിന്നാലെ ഓരോരുത്തരും അവരവരുടെ എക്സ്പീരിയന്‍സുകള്‍ ഷെയര്‍ ചെയ്തു. 

സർവൈവൽ‌ ടാസ്കിൽ ​ഗംഭീര പ്രകടനം കാഴ്ചവച്ച റോൺസണോടാണ് മോഹൻലാൽ ആദ്യം സംസാരിച്ചത്. ഇങ്ങനെ ഒരു ​ഗെയിം നടക്കാൻ പോകുന്നുവെന്ന് എങ്ങനെ അറിഞ്ഞുവെന്ന് മോഹൻലാൽ ചോദിക്കുന്നു. രാവിലത്തെ വേക്കപ്പ് സോം​ഗ് കേട്ടപ്പോൾ എന്തോ പന്തികേട് തോന്നിയെന്നായിരുന്നു റോൺസൺന്റെ മറുപടി. രാവിലെ എഴുന്നേറ്റത് കൊണ്ടാണ് താൻ അറിഞ്ഞതെന്നും റോൺസൺ വ്യക്തമാക്കുന്നു. പെട്ടെന്നൊരു ദിവസം ഇല്ലാതായപ്പോൾ എന്ത് തോന്നിയെന്ന് ചോദിച്ചപ്പോൾ ഭയങ്കര രസവും എക്സൈറ്റഡും ആയെന്നും സന്തോഷം കൊണ്ടാണ് നിലത്ത് കിടന്ന് ഉരുണ്ടതെന്നും റോൺസൺ പറയുന്നു. 

Latest Videos

നമ്മൾ ഉപയോ​ഗിക്കുന്ന സൗകര്യങ്ങൾ എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കാനുള്ള ടാസ്ക്കായിരുന്നു ഇതെന്നാണ് ബ്ലെസ്ലി പറഞ്ഞത്. ക്ഷമയും പഠിപ്പിച്ചുവെന്നും ബ്ലെസ്ലി പറയുന്നു. എന്തോ കാര്യമായി സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലായി. വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലെങ്കിലും നമുക്ക് ജീവിക്കാൻ പറ്റുവെന്ന് മനസ്സിലായെന്നാണ് ലക്ഷ്ഷ്മി പ്രിയ പറയുന്നത്. വീടിനകത്തുള്ള ആരോ തെറ്റ് ചെയ്തത് കൊണ്ട് ബി​ഗ് ബോസ് എല്ലാം മാറ്റിയതാണെന്നാണ് താൻ കരുതിയതെന്ന് പറയുകയാണ് അഖിൽ. ടാസ്ക് ആണെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി. കാരണം ഞാൻ രണ്ടാമത് ക്യാപ്റ്റനായത് ദൈവത്തിന് പോലും ഇഷ്ടപ്പെട്ടില്ലല്ലോ എന്ന് തോന്നിയെന്നും ആദ്യമായിട്ടായിരിക്കും ഒരു വീക്കിലി ടാസ്ക്കിൽ എല്ലാവരും ഒരുമിച്ച് നിന്നതെന്നും അഖിൽ പറയുന്നു. 

Bigg Boss 4 : മോഹൻലാലിന് പിറന്നാൾ മധുരം; പാട്ടും ഡാൻസുമായി ബി​ഗ് ബോസ് വീട്, ആശംസയുമായി താരങ്ങളും

ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവച്ചവരായിരുന്നു സുചിത്രയും ധന്യയും ഇതിന്റെ പേരിൽ ഇരുവരും ജയിലിലേക്ക് പോകുകയും ചെയ്തിരുന്നു. ഞങ്ങൾക്ക് വിദ്യാഭ്യാസം ഇല്ലെന്ന് മനസ്സിലായി എന്നാണ് ഇതേപറ്റി മോഹൻലാലിനോട് ഇരുവരും പറഞ്ഞത്. 

ഈ ആഴ്ച പുരുഷ അടുക്കള ആയിരിക്കുമെന്ന് ക്യാപ്റ്റനായ അഖിൽ പറഞ്ഞിരുന്നു. ഇതേപറ്റിയായിരുന്നു മോഹൻലാലിന്റെ അടുത്ത ചോദ്യം. വളരെ നല്ല ഭക്ഷണം ആയിരുന്നുവെന്നും ഞങ്ങൾ സ്വസ്ഥമായിരുന്ന് ആസ്വ​ദിച്ച് കഴിച്ചുവെന്നുമാണ് ലക്ഷ്മി പ്രിയ പറഞ്ഞത്. ഒരാളുടെ വയറുനിറച്ചാൽ മനസ്സും നിറയുമെന്നാണ് വിനയുടെ പ്രതികരണം. സ്ത്രീകളെക്കാളും നന്നായി പുരുഷന്മാർ അടുക്കള മാനേജ് ചെയ്തുവെന്ന് മോഹൻലാലും പറയുന്നു. നമുക്കൊപ്പം റോൺസണെ പോലൊരാൾ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഭക്ഷണം ഉണ്ടാക്കാൻ സാധിച്ചതെന്ന് വിനയ് പറഞ്ഞു. ബെസ്റ്റ് ഷെഫിനുള്ള അവാർഡ് റോൺസണും മോഹൻലാൽ നൽകി. പുരുഷ അടുക്കള എല്ലാ വീടുകളിലും പരീക്ഷിക്കാമെന്നും മോഹൻലാൽ പറഞ്ഞു. 

click me!