സംസാരിക്കുന്നതിനിടെ ശ്രദ്ധ ക്ഷണിച്ച് സാഗര്‍; അതൃപ്‍തി അറിയിച്ച് മോഹന്‍ലാല്‍

By Web Team  |  First Published May 20, 2023, 9:55 PM IST

ഏറ്റവും നാടകീയത നിറഞ്ഞ വാരമാണ് കടന്നുപോകുന്നത്


ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒന്‍പതാം വാരത്തിലേക്ക് കടക്കുകയാണ്. സീസണ്‍ 5 ല്‍ ഏറ്റവും നാടകീയത നിറഞ്ഞ ആഴ്ചയാണ് കടന്നുപോയത്. വീക്കിലി ടാസ്ക് ആയിരുന്ന ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികള്‍ രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനും എത്തിയതും ടാസ്കിനിടയിലെ അസ്വാരസ്യങ്ങളും അച്ചടക്കലംഘനത്തെ തുടര്‍ന്നുള്ള റോബിന്‍റെ പുറത്താവലുമൊക്കെ അതില്‍ പെടുന്നു. ഇന്നത്തെ എപ്പിസോഡില്‍ വീക്കിലി ടാസ്ക് നന്നായി കളിക്കാതിരുന്ന മത്സരാര്‍ഥികളെ മോഹന്‍ലാല്‍ വിമര്‍ശിച്ചു.

ടാസ്കിനെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചും ഓരോ മത്സരാര്‍ഥികളോടായി ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരംഭിച്ചത്. കൂട്ടത്തില്‍ വിഷ്ണുവിനും അഖില്‍ മാരാര്‍ക്കുമാണ് ഏറ്റവും വിമര്‍ശനം ലഭിച്ചത്. മാനേജര്‍ ആയിരുന്ന ജുനൈസിലെ വിഷ്ണു ഉള്‍പ്പെടെയുള്ള പല മത്സരാര്‍ഥികളും അംഗീകരിക്കാതിരുന്ന വിഷയവും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ഏറെ സാധ്യതകള്‍ ഉണ്ടായിരുന്ന ഒരു കഥാപാത്രത്തെ തെറ്റായി ഉള്‍ക്കൊണ്ട് അവതരിപ്പിച്ചതിനൊപ്പം ഹൗസ് ക്യാപ്റ്റന്‍ എന്ന റോളിലും വിഷ്ണുവിന് ശോഭിക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ചും മോഹന്‍ലാല്‍ എടുത്ത് പറഞ്ഞു. അക്കൂട്ടത്തില്‍ സാഗറിന്‍റെ ഒരു പെരുമാറ്റത്തോടുള്ള അതൃപ്തിയും മോഹന്‍ലാല്‍ അറിയിച്ചു.

Latest Videos

undefined

ഹോട്ടല്‍ ടാസ്കില്‍ സെറീനയും സാഗറും ഒരേ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. അതിലെ പ്രകടനത്തെക്കുറിച്ച് സെറീനയോട് മോഹന്‍ലാല്‍ സംസാരിച്ചുകൊണ്ടിരിക്കവെ സാഗര്‍ തനിക്ക് സംസാരിക്കാനുണ്ടെന്ന് സൂചിപ്പിച്ച് കൈ ഉയര്‍ത്തുകയായിരുന്നു. സെറീനയുമായുള്ള സംവാദം പൊടുന്നനെ അവസാനിപ്പിച്ച മോഹന്‍ലാല്‍ സാഗര്‍ സംസാരം തടസ്സപ്പെടുത്തിയതിലെ അനിഷ്ടം അറിയിച്ചു. തുടര്‍ന്ന് സാഗറിനോട് സംസാരിക്കാനും ആവശ്യപ്പെട്ടു. ആദ്യം സാഗര്‍ അതിന് തയ്യാറായില്ലെങ്കിലും മോഹന്‍ലാല്‍ ഒന്നിലധികം തവണ പറഞ്ഞതോടെ സംസാരിച്ചു. കപട കലാകാരന്മാരായിരുന്നു സാഗറിന്‍റെയും സെറീനയുടെയും കഥാപാത്രങ്ങള്‍. ടാസ്കിനിടെ അതിഥിയായി എത്തിയ രജിത്ത് കുമാറില്‍ നിന്നും സാഗര്‍ പണം തട്ടിപ്പറിച്ചിരുന്നു. ജയില്‍ ചാടിയെത്തിയ ഒരാള്‍ ഇങ്ങനെ എല്ലാവരും കാണ്‍കെ പണം തട്ടിപ്പറിക്കുമോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. എന്നാല്‍ എന്തൊക്കെ ആയാലും അയാളുടെ ഉള്ളില്‍ അക്രമണവാസനയുണ്ടെന്നും അതിനാല്‍ തട്ടിപ്പറിക്കല്‍ ന്യായീകരിക്കാനാവുന്നതാണെന്നുമായിരുന്നു സാഗറിന്‍റെ ഭാഗം.

ALSO READ : 'ഈ സന്തോഷത്തില്‍ അച്ഛനും വേണമായിരുന്നു'; എസ്എസ്എല്‍സി ഫലം പങ്കുവച്ച് ഗൗരി പ്രകാശ്

click me!