നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ അല്ലയോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറു ചോദ്യം.
ജാസ്മിന് നേരെ മോശം ആംഗ്യം കാണിച്ച സിബിനെ ചോദ്യം ചെയ്ത് മോഹൻലാൽ. ചില ആംഗ്യങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കി എന്ന് പറഞ്ഞ മോഹന്‍ലാല്‍, ക്വാളിറ്റി ഇല്ലാത്തവരുടെ ഷോ ആണിത് എന്ന് തോന്നുണ്ടോ എന്ന് അപ്സരയോടും അര്‍ജുനോടും മോഹന്‍ലാല്‍ ചോദിച്ചു. പിന്നാലെ സിബിനോടും ഈ ചോദ്യം ചോദിച്ചു. ഷോയില്‍ ക്വാളിറ്റി ഇല്ലാത്തവര്‍ ഉണ്ടെന്ന് തോന്നാറുണ്ട് എന്നാണ് സിബിന്‍ നല്‍കിയ മറുപടി.
നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ അല്ലയോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറു ചോദ്യം. എന്‍റെ ക്വാളിറ്റി ജഡ്ജ് ചെയ്യുന്ന ആള്‍ ഞാന്‍ അല്ല ലാലേട്ടാ എന്നാണ് സിബിന്‍റെ മറുപടി. എന്നാല്‍ ഞാന്‍ ജഡ്ജ് ചെയ്യട്ടെ എന്ന് പറഞ്ഞ മോഹന്‍ലാല്‍ നിങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ ചില മോശം ആംഗ്യം കാണിച്ചു. അത് ക്വാളിറ്റിയാണോ എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. അല്ലെന്ന് സിബിനും പറഞ്ഞു. ഇതിനിടയില്‍ സിബിന്‍ തന്‍റെ ഭാഗം പറയാന്‍ വന്നപ്പോള്‍ ദേഷ്യത്തില്‍ സംസാരിച്ച മോഹന്‍ലാല്‍ താന്‍ പറഞ്ഞിട്ട് പറയാമെന്ന് പറയുന്നുണ്ട്.
undefined
വീട്ടില്‍ നിങ്ങള്‍ ഇങ്ങനെ കാണിക്കുമോ എന്നാണ് മോഹന്‍ലാല്‍ ശേഷം സിബിനോട് ചോദിച്ചത്. "എത്ര ലക്ഷക്കണക്കിന് ആള്‍ക്കാര്‍ കണുന്നതാണ്. അപ്പോള്‍ നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ. അപ്പോള്‍ ക്വാളിറ്റി ഇല്ലാത്തവരെ പറഞ്ഞ് വിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും. അതൊരു മോശമായ കാര്യമാണ് സിബിന്‍. അങ്ങനെ ചെയ്യാന്‍ പാടില്ല. നമ്മള്‍ ആദ്യം നന്നാകണം. എന്നിട്ട് വേണം മറ്റുള്ളവരെ നന്നാക്കാന്‍. നിങ്ങളോട് ആരോടും എനിക്ക് ദേഷ്യമില്ല. പക്ഷേ പറയുന്ന വാക്കുകള്‍..ഈ ഷോ കണ്ട് അരച്ച് കലക്കി കുടിച്ചെന്ന് പറഞ്ഞ് അവിടെ പോയിട്ട് ഒരു ചെറിയ കാര്യം വരുമ്പോള്‍ നിങ്ങളുടെ മനസ് പതറുന്നു. എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്. നിങ്ങള്‍ കളിക്കാന്‍ വേണ്ടി പോയിരിക്കുവല്ലേ. ആരെയും പറയാന്‍ സമ്മതിക്കില്ല. നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ മനസിലാകുന്നില്ല. ദേഷ്യത്തെ അടക്കാനും കൂടിയുള്ള ജോലിയാണ് ഇത്. മാറ്റം ഉണ്ടാവണം. പറയേണ്ടത് പറയണം. ബഹുമാനം കൊടുത്താലെ കിട്ടൂ", എന്നും മോഹന്‍ലാല്‍ പറഞ്ഞു.
പിന്നീട് മോശം ആംഗ്യം ആരോടാണ് കാണിച്ചതെന്ന് സിബിനോട് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍, ആരോടുമായിട്ടല്ലെന്നാണ് സിബിന്‍ പറഞ്ഞത്. പിന്നീട് എന്തിനാണ് സോറി പറഞ്ഞതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. "ഞാനും ജാസ്മിനും ആയിരുന്നു തര്‍ക്കിച്ചത്. ഇതിനിടയില്‍ എന്‍റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സോഫയില്‍ ഇടിച്ചു. അപ്പോള്‍ ഷോ ഓഫ് എന്നൊക്കെ ജാസ്മിന്‍ പറഞ്ഞ് കൊണ്ടേയിരുന്നു. അറിയാതെ സംഭവിച്ച് പോയതാണ് ലാലേട്ടാ. ഞാന്‍ പ്രവോക്കിഡ് ആയിപ്പോയി. വളരെ വലിയൊരു തെറ്റാണ്", എന്ന് സിബിന്‍ പറയുന്നുണ്ട്.
ഓ ഹോ ഹോ ഓ നരൻ..ഞങ്ങൾ പാടും..ഡയറക്ടർ ഉറങ്ങും'; വർഷങ്ങൾക്ക് ശേഷം ടീമിന്‍റെ മിഡ്നൈറ്റ് ഫൺ
സിബിന്‍റെ ആക്ടിന് ശേഷം സോറി അക്സപ്റ്റ് ചെയ്തത് നല്ലത് എന്നാണ് ജാസ്മിനോട് മോഹന്‍ലാല്‍ പറഞ്ഞത്. പിന്നാലെ എന്ത് ശിക്ഷയാണ് സിബിന് കൊടുക്കേണ്ടത് എന്നാണ് മോഹന്‍ലാല്‍ ചോദിച്ചത്. ഒരു ശിക്ഷ സിബിന്‍ ഡയറക്ട് നോമിനേഷനില്‍ (അടുത്താഴ്ച)പോകും. അതുകൊണ്ട് പവര്‍ ടീമില്‍ നിന്നും സിബിന്‍ പുറത്താകുകയും ചെയ്തു. ഇങ്ങനെയുള്ള ആള്‍ക്കാരെ എങ്ങനെ പവര്‍ ടീമില്‍ വയ്ക്കും എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. പിന്നാലെ പവര്‍ റൂമില്‍ നിന്നും ഇറങ്ങാന്‍ ബിഗ് ബോസ് സിബിനോട് പറയുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..