ഈ ഒരു വാരത്തിലെ പെർഫോമൻസ് വച്ചിട്ടാണ് എന്നെ ജഡ്ജ് ചെയ്തതെന്ന് തോന്നുന്നു. കഴിഞ്ഞ എൺപത് ദിവസവും ഞാൻ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് ജനത്തിനും എനിക്കും അറിയാം എന്നും അഖിൽ മാരാർ പറയുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ ടിക്കറ്റ് ടു ഫിനാലെ ആണ് കഴിഞ്ഞ വാരം അരങ്ങേറിയത്. ഇതിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നാദിറ ഫിനാലെയിൽ നേരിട്ട് പ്രവേശിക്കുകയും ചെയ്തു. പിടിവള്ളി, കുതിരപ്പന്തയം, അണ്ടര്‍വേള്‍ഡ്, ചിത്രം, ഗ്ലാസ് ട്രബിള്‍, കാർണിവൽ എന്നിങ്ങനെ ആയിരുന്നു ടാസ്കിന്റെ പേരുകൾ. എന്നാൽ ഇതിൽ ഒഴുക്കൻ മട്ടിൽ പെരുമാറിയ അഖിൽ മാരാരോട് ചോദ്യം ഉന്നയിക്കുകയാണ് മോഹൻലാൽ.
ടിക്കറ്റ് ടു ഫിനാലെ എങ്ങനെ ഉണ്ടായിരുന്നു എന്നാണ് മോഹൻലാൽ മാരാരോട് ചോദിക്കുന്നത്. വ്യക്തിപരമായി എനിക്ക് കളിച്ച് ജയിക്കണമെന്ന ആഗ്രഹം ഇല്ലായിരുന്നു എന്നാണ് അഖിൽ പറഞ്ഞത്. ഇതിന് അത്രയ്ക്ക് മോശമാണോ ടിക്കറ്റ് ടു ഫിനാലെ എന്നാണ് മോഹൻലാൽ ചോദിച്ചത്. ഒരിക്കലും ഇല്ലെന്നും ഈ ടാസ്ക് വിജയിച്ച് ഫിനാലെയിൽ പോകണം എന്നായിരുന്നില്ല എന്റെ ഒരു പ്ലാനെന്ന് അഖിൽ പറയുന്നു. അങ്ങനെ ആണെങ്കിൽ ഇങ്ങനെ ഒരു ഗെയിം വയ്ക്കണ്ടായിരുന്നല്ലോ. അത് മാരാരുടെ ഒരു ഓവർ കോൺഫിഡൻസ് ആണോ എന്ന് മോഹൻലാൽ ചോദിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു മോഹൻലാലിന്റെ സംസാരം.
undefined
ഞങ്ങൾ നിങ്ങൾക്ക് തന്നത് സിമ്പിൾ ഗെയിം അല്ല. നിങ്ങൾ അതിനെ മോശമായി കണ്ടുവെന്നാണ് ഞാൻ വിചാരിക്കുന്നത്. ഒരു കാറിനുള്ളിൽ ഇരുപത്തി നാല് മണിക്കൂർ ഇരിക്കുക എന്ന് പറഞ്ഞാൽ നിസാര കാര്യമല്ല. ആ ഗെയിം ചെയ്യുക എന്നതാണ് വലിയ കാര്യം എന്ന് മോഹൻലാൽ അഖിലിനോട് പറയുന്നു. ശേഷം മാരാരുടെ പോയിന്റ് ചോദിച്ച മോഹൻലാൽ, 60 പോയിന്റും വാങ്ങിക്കേണ്ട ആളാണ് എന്ന് പറയുന്നു.
ഞങ്ങൾ വലിയ ഫിസിക്കൽ ഗെയിം തന്നാൽ നിങ്ങൾ ആരും ജയിക്കില്ല. ഗെയിം ഈസിയായി കണ്ട് ഇറങ്ങിപ്പോകുന്നതാണോ മിടുക്ക്. ഫിസിക്കലായി ഒരാളെ തൊടാൻ പാടില്ല. കാറിന് പുറത്തിരുന്ന് ശോഭയെ ഇറിറ്റേറ്റ് ചെയ്യുന്നുണ്ട്. ഇത് അകത്തിരുന്ന് ചെയ്യണം. അതല്ലേ ടാസ്ക്. അതിൽ പത്ത് പോയിന്റ് നേടുക എന്നതാണ് ഗെയിം. മാരാരുടേത് ഓവർ കോൺഫിഡൻസ് ആണെന്നാണ് ഞാനും പ്രേക്ഷകരും മനസിലാക്കുന്നതെന്നും മോഹൻലാൽ പറയുന്നു. ഇതിന് തന്റേത് ഓവർ കോൺഫിഡൻസ് അല്ലെന്നും തന്റെ ക്യാരക്ടർ അങ്ങനെ അല്ലെന്നും മാരാർ പറഞ്ഞു. ഇത് മോഹൻലാലിനെ ചൊടിപ്പിച്ചു. അങ്ങനെയെങ്കിൽ ആ കപ്പ് മേടിച്ചിട്ട് ഇങ്ങ് വരൂ എന്ന് മോഹൻലാൽ പറഞ്ഞു. നിങ്ങൾ കാരണം ഒപ്പ കളിച്ച ഷിജുവും വിഷ്ണുവും ഇറങ്ങിവന്നെന്നും മോഹൻലാൽ പറഞ്ഞു.
ഇതിന് ഷിജു എക്സ്പ്ലനേഷൻ നൽകുന്നുണ്ടെങ്കിലും മോഹൻലാൽ അത് കേൾക്കാൻ കൂട്ടാക്കുന്നില്ല. കളിച്ച മറ്റുള്ളവർ മണ്ടന്മാർ ആണോ എന്നും മോഹൻലാൽ ചോദിക്കുന്നു. ഗെയിം കളിക്കയും ഇല്ല എന്നിട്ട് തന്റെ പ്ലാനിംഗ് ആണെന്നും പറയുന്നു. പോയിന്റ് വാങ്ങിക്കുന്നതല്ലേ നിങ്ങളുടെ മിടുക്ക്. ബിഗ് ബോസ് എന്നത് പ്രവചനാതീതം ആണെന്നും മോഹൻലാൽ പറയുന്നു. പിന്നാലെ ഓരോരുത്തരോടായി ഇക്കാര്യത്തെ പറ്റി ചോദിക്കുകയും ചെയ്തു. അഖിലിന്റെ പെരുമാറ്റം ബിഗ് ബോസിനെ അനുസരിക്കാത്തതിന് തുല്യമാണെന്ന് ശോഭ പറഞ്ഞു. പിന്നാലെ തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് അഖിൽ പറയുന്നുണ്ടെങ്കിലും അതൊരു റീസൺ ആണെന്ന് തോന്നുന്നില്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. കോൺഫിഡൻസും ഓവർ കോൺഫിഡൻസും നല്ലതാണെന്നും എന്നാൽ കളിക്കുന്നവരെ കളിക്കാൻ വിടണമെന്നും മോഹൻലാൽ പറഞ്ഞു.
ഈ ഒരു വാരത്തിലെ പെർഫോമൻസ് വച്ചിട്ടാണ് എന്നെ ജഡ്ജ് ചെയ്തതെന്ന് തോന്നുന്നു. കഴിഞ്ഞ എൺപത് ദിവസവും ഞാൻ എങ്ങനെയാണ് പ്രവർത്തിച്ചതെന്ന് ജനത്തിനും എനിക്കും അറിയാം എന്നും അഖിൽ മാരാർ പറയുന്നു. എല്ലാ ആഴ്ചയിലും ആണ് നിങ്ങളുടെ വോട്ടിങ്ങും കാര്യങ്ങളും നടക്കുന്നതെന്ന് മോഹൻലാൽ പറയുന്നു. ഇങ്ങനെയുള്ള ടാസ്കുകൾ ഞാൻ ചെയ്യില്ല സർ. ഞാൻ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഒരു മണിക്കൂറും അഞ്ച് മിനിറ്റും ഇരുന്നിട്ട് ഒരുപക്ഷേ ഞാൻ പരാജയപ്പെട്ടവനെ പോലെ ഇറങ്ങി വന്നേക്കാം. അല്ലാതെ ആ മത്സരം എനിക്ക് ഒരിക്കലും കളിച്ച് ജയിക്കാൻ പറ്റില്ല. പത്ത് മിനിറ്റെങ്കിലും നീയൊന്ന് അടങ്ങിയിരിക്കുമോ എന്ന് സ്കൂളിലെ ടീച്ചർമാർ ചോദിക്കുമായിരുന്നു. അതെന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അഖിൽ മാരാർ പറയുന്നു. ഇനി എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന് പറഞ്ഞ് മോഹൻലാൽ നിർത്തി.
ബിബിയിലെ ഗെയിം ചെയ്ഞ്ചർ, തന്ത്രശാലി, 'അണ്ണന്റെ പ്രിയ തമ്പി'; 'ഖൽ നായകിന്' തെറ്റിയതെവിടെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..