തിരുവല്ല സ്വദേശിയായ നേഹ അഭിനേത്രി എന്നതിന് പുറമെ തിരക്കേറിയ മോഡൽ കൂടിയാണ്.
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിയ ചില മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലുണ്ട്. അതിൽ ഏറെ ശ്രദ്ധേയനാണ് ജിന്റോ. ഇദ്ദേഹമാകും ബിഗ് ബോസ് സീസൺ ആറിലെ വിജയി എന്ന തരത്തിലാണ് ആരാധക പക്ഷം.
അടുത്തിടെ ജിന്റോ വിവാഹിതനാകാൻ പോകുന്നുവെന്ന തരത്തിൽ ചില വാർത്തകൾ വന്നിരുന്നു. ഫാമിലി വീക്കിൽ അമേരിക്കയിലെ ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്നും മോതിരം കൈമാറിയെന്നും ജിന്റോയുടെ അമ്മ പറഞ്ഞിരുന്നു. ഇതാണ് വാർത്തകൾക്ക് പിന്നിൽ. ഇതിന് പിന്നാലെ ജിന്റോയുടെ ആ കാമുകി മോഡലും നടിയുമായ നേഹ റോസ് എന്ന തരത്തിലും പ്രചരണം നടന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി നേഹ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
undefined
"ഞാനൊരു വീഡിയോ കണ്ടിരുന്നു. ജിന്റോ പറഞ്ഞ അമേരിക്കൻ കാമുകി ഇനി ഞാൻ ആയിരിക്കുമോ എന്ന തരത്തിൽ. അതിന് താഴത്ത് പോയി ഞാൻ കമന്റും ചെയ്തതാണ്. എനിക്ക് അമേരിക്കയുടെ സ്പെല്ലിംഗ് അറിയില്ല അവിടെ പോയിട്ടില്ല എന്നെല്ലാം. അമേരിക്കയിലെ ഒരാളുമായി മോതിര മാറ്റം നടന്നെന്ന കാര്യം ജിന്റോ ചേട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. എല്ലാം പറഞ്ഞ് നിശ്ചയിച്ച് വച്ചിരിക്കുകയാണെന്നും അറിയാം. പക്ഷേ അതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ എനിക്ക് അറിയില്ല. എനിക്കൊരു രണ്ട് വർഷത്തെ പരിജയം മാത്രമെ പുള്ളിയുമായി ഉള്ളൂ. ", എന്നാണ് നേഹ പറഞ്ഞത്.
ദി ഫൈനൽ ന്യൂസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു നേഹയുടെ പ്രതികരണം. ജിന്റോയുടെ ഗെയിമിനെ കുറിച്ചുള്ള ചോദ്യത്തിന് "പുള്ളി അടിപൊളിയായി കളിക്കുന്നുണ്ട്. വളരെ ഇന്റലിജന്റ് ആയിട്ട് കാര്യങ്ങൾ ചെയ്യുന്നുണ്ട്", എന്നാണ് നേഹ മറുപടി നൽകിയത്. ജിമ്മിൽ വച്ചാണ് ഞാനും ചേട്ടനും പരിചയപ്പെടുന്നതെന്നും നേഹ റോസ് കൂട്ടിച്ചേർത്തു.
അടുത്ത ഹിറ്റിനൊരുങ്ങി ഷെയ്ന്‍ നിഗം; ഒപ്പം മഹിമയും, 'ലിറ്റിൽ ഹാർട്സ്' തിയറ്ററുകളിലേക്ക്
തിരുവല്ല സ്വദേശിയായ നേഹ അഭിനേത്രി എന്നതിന് പുറമെ തിരക്കേറിയ മോഡൽ കൂടിയാണ്. നേഹയുടെ പല ഫോട്ടോ ഷൂട്ട് വീഡിയോകളും ഫോട്ടോകളും വൈറലാകാറുമുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ നേഹ, സോളമന്റെ തേനീച്ചകൾ, അൻഗാരഗൻ(തമിഴ്) തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..