വിഷ്ണു, ഷിജു, അഖിൽ, മിഥുൻ, ലച്ചു, മനീഷ എന്നിവരായിരുന്നു ഒരു ടീം.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ മറ്റൊരു വീക്കിലി ടാസ്ക് കൂടി പൂർത്തിയായിരിക്കുകയാണ്. മാണിക്യക്കല്ല് എന്നായിരുന്നു ടാസ്കിന്റെ പേര്. അതിവിദഗ്ദമായും ഗെയിം പ്ലാനോടും കൂടി അഖിലും ടീമും ആണ് ടാസ്ക് വിജയിച്ചത്. വിഷ്ണു, ഷിജു, അഖിൽ, മിഥുൻ, ലച്ചു, മനീഷ എന്നിവരായിരുന്നു ഒരു ടീം. ഒടുവിൽ എല്ലാവരും കൂടി കല്ല് മനീഷയ്ക്ക് നൽകുകയും എട്ട് ആഴ്ചവരെ നോമിനേഷൻ ഫ്രീ ആകുകയും ചെയ്തു. ഇതിന് പിന്നാലെ അഖിലും സംഘവും പറഞ്ഞ കാര്യങ്ങളാണ് ബിഗ് ബോസ് പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങുന്നത്.
"പ്രിയപ്പെട്ട പ്രേക്ഷകർ എല്ലാവരും ഈ ഗെയിം കണ്ടിട്ടുണ്ടാകും. ആരൊക്കെയാണ് ഇതിന് പിന്നിൽ ചുക്കാൻ പിടിച്ചിട്ടുള്ളതെന്ന് കൃത്യമായി അറിഞ്ഞിട്ടുണ്ടാകും. ഞാൻ ഇവിടെ വീട്ടിലെ പണികളും ഭക്ഷണം ഉണ്ടാക്കി കൊടുക്കലും ഉറങ്ങലും ഒക്കെ തന്നെയായിരുന്നു. ലച്ചു സുഖമില്ലാതെ കിട്ടുക ആയിരുന്നു. പക്ഷേ എന്നാലും അവളും മാക്സിമം ശ്രമിച്ചിട്ടുണ്ടായിരുന്നു. ഇവിടെ നടന്നത് ഒരു വലിയ ബഹുമാനവും വഴിമാറികൊടുക്കലും ഒത്തൊരുമയും കരുതലും ഒക്കെയാണ്. എന്റെ മകളുടെ പിറന്നാൾ കൂടി ആയിരുന്നു ഇന്ന്. എല്ലാവരും കൂടി വലിയൊരു സമ്മാനമാണ് എനിക്ക് നൽകിയത്. വിഷ്ണു, ഷിജു, അഖിൽ, മിഥുൻ, ലച്ചു എന്നിവര്‍ ചേർന്നിട്ടുള്ള വിജയം ആണ്. ഇത് ഗ്രൂപ്പിന്റെ വിജയമാണ്", എന്നാണ് മനീഷ പറഞ്ഞത്.
undefined
അമ്പമ്പോ.. എന്തൊരു പ്ലാൻ; മാണിക്യക്കല്ലിൽ വിജയിച്ച് കയറി അഖിലും ടീമും
"ഇവിടെ എല്ലാവരും സ്വർത്ഥ താല്പര്യവും പറഞ്ഞ് ഓടിയ സമയത്ത്, മനീഷ ചേച്ചി ഒറ്റയ്ക്ക് നിന്നാണ് ഫുഡ് ഉണ്ടാക്കിയത്. ഇവിടെ ആരും ഭക്ഷണം കഴിച്ചില്ലെങ്കിലും അവർക്ക് ഒന്നുമില്ല. അവർക്ക് വേണമെങ്കിൽ ചപ്പാത്തിയും കഴിച്ച് കയറി കിടക്കാം. പക്ഷേ ഒറ്റയ്ക്ക് നിന്ന് എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി. ആ ഒരു സ്നേഹത്തിന്, ഞങ്ങളെ കരുതിയതിന്, മക്കളെ പോലെ, സഹോദരന്മാരെ പോലെ കണ്ടതിന് വേണ്ടിയാണിത്. വളരെ ബുദ്ധിപരമായി കല്ല് അടിച്ച് മാറ്റിയത് മിഥുൻ ആണ്. മറ്റുള്ളവരെ കബളിപ്പിച്ച് എന്നോട് വിവരം കൈമാറിയത് വിഷ്ണുവാണ്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഷിജു ചേട്ടൻ നോക്കി. ഞാൻ തന്ത്രപരമായി അതവിടെ നിന്നും മാറ്റുന്നു. ആരുടെ കയ്യിലാണ് കല്ലെന്ന് അറിയാതിരിക്കാൻ വേണ്ട ഗെയിം പ്ലാനായിരുന്നു ഇത്", എന്നാണ് അഖിൽ പറഞ്ഞത്. ഉത്തരവാദിത്വങ്ങൾ മറന്ന് പണത്തിന്റെ പുറകെ ഓടുന്ന മനുഷ്യരെ ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ് ഈ ഗെയിം. മനീഷ തന്നെയാണ് എന്തുകൊണ്ടും ഇതിന് അർഹ എന്നും അഖില്‍ പറഞ്ഞു.