അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക. നമ്മുടെ പോക്കറ്റിന്റെ കാര്യം നമുക്ക് മാത്രമെ അറിയാവൂ. കുതലുള്ളവരായി ജീവിക്കുക.
ബിഗ് ബോസ് സീസൺ(Bigg Boss) നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. തന്റേതായ നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും വീടിനകത്ത് ലക്ഷ്മിക്കെതിരെ പലരും രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയർന്ന ഒളിയമ്പുകളെ തരണം ചെയ്ത് ബിഗ് ബോസ് സീസൺ നാലിലെ ഫൈനൽ സിക്സിൽ എത്തിനിൽക്കുകയാണ് ലക്ഷ്മി പ്രിയ. ഇന്നിതാ തന്റെ ജീവിതത്തിലെ പണത്തിന്റെ വില പറയുകയാണ് ലക്ഷ്മി പ്രിയ.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ
പത്താം ക്ലാസിലെ വെക്കേഷൻ സമയത്ത് നാടകത്തിൽ അഭിനയിച്ച് തുടങ്ങിയ ഞാൻ, ഒരുനാടക നടിയായി മാറി. 230രൂപയാണ് എനിക്ക് ദിസവും കിട്ടിയിരുന്നത്. മിക്ക ദിവസങ്ങളിലും രണ്ട് പ്രോഗ്രാമുകൾ ഉണ്ടായിരിക്കും അപ്പോൾ എന്റെ ശമ്പളം എന്ന് പറയുന്നത് 460രൂപയാണ്. 60 രൂപ ഞാൻ എടുത്തിട്ട് ബാക്കി 400 രൂപ എന്റെ കുടുംബത്തിന്റെ കടം തീർക്കാൻ ചിട്ടികൂടുകയും ഒത്തിരികാശായപ്പോൾ അതുകൊണ്ട് എന്റെ പതിനാറാം വയസ്സിൽ കടം വീട്ടിയിട്ടുണ്ട്.
Bigg Boss Episode 96 Highlights : 10 ലക്ഷം ആരെടുക്കും ? പണത്തിന്റെ വില പറഞ്ഞ് മത്സരാർത്ഥികൾ
പിന്നീട് സിനിമയിലേക്ക് ഞാൻ വന്നു. മാധുവിനായി നമ്മൾ കാശൊക്കെ ശരിയാക്കി വച്ചിരുന്നു. പക്ഷേ 50 ഓളം ദിവസം എൻഐസിയുവിൽ തന്നെ മാധുവിനെ വച്ചിരിക്കേണ്ടിവന്നു. എന്റെ ട്രീറ്റ്മെന്റ് കൂടി ചേർത്ത് വലിയൊരു തുക ആയി. ആ കാശ് നമ്മുടെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും തിരിച്ചുവന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ജയേഷേട്ടന് കാർ അപകടമുണ്ടായി. ആ സമയത്ത് 60,000രൂപ മാത്രമായിരുന്നു എന്റെ ബാങ്ക് ബാലൻസ്. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന അദ്ദേഹത്തെ ഈ കാശ് കൊണ്ട് എങ്ങനെ തിരിച്ച് കൊണ്ടുവരണമെന്ന് എനിക്കറിയില്ല. പരിചയത്തിലുള്ള എല്ലാവർക്കും എന്റെ അക്കൗണ്ട് നമ്പറും ഡീറ്റേൽസും വച്ച് മെസേജ് ആയച്ചു. എനിക്ക് എന്തെങ്കിലും കാശിന് അത്യാവശ്യം വന്നിട്ടാണോ എന്ന് ചിലർ ചോദിച്ചു. അപ്പോൾ അറിയാണ്ട് മെസേജ് വന്നതാണെന്ന് പറയുമായിരുന്നു. പലരും നമ്മൾ പറയുന്നത് കള്ളത്തരമാണെന്ന് വിചാരിക്കും. നമുക്കൊരു സെലിബ്രിറ്റി ഇമേജ് ഉള്ളത് കൊണ്ടാണ് അത്. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കുക. നമ്മുടെ പോക്കറ്റിന്റെ കാര്യം നമുക്ക് മാത്രമെ അറിയാവൂ. കരുതലുള്ളവരായി ജീവിക്കുക.
പണത്തിന്റെ വിലയെ പറ്റി മത്സരാർത്ഥികൾ
മനുഷ്യരുടെ ജീവതത്തിൽ പണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. അതിസമ്പന്നരായി ജീവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെങ്കിൽ പോലും അടിസ്ഥാനപരമായി ഈ ആധുനിക സമൂഹത്തിൽ ഒപ്പമുള്ളവരുമായി മാന്യമായി ജീവിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഇല്ല. ജീവിതത്തിന്റെ പല മുഹൂർത്തങ്ങളിലും പണത്തിന്റെ അപര്യാപ്തത മൂലം തൃപ്തികരമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് കഴിയാതെ വരികയോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയോ ചെയ്തിട്ടുണ്ടാകാം. അത്തരത്തിൽ മത്സരാർത്ഥികളെ നൊമ്പരപ്പെടുത്തിയ തിക്താനുഭവങ്ങൾ പങ്കുവയ്ക്കുക എന്നതായിരുന്നു ടാസ്ക്. പിന്നാലെ ആറ് പേരും അവരവരുടെ ജീവിതത്തിലെ നൊമ്പരാനുഭവങ്ങൾ പങ്കുവച്ചു.