Bigg Boss : 'വിന്നറാകണ്ട, നൂറ് ദിവസം നിൽക്കണം, അതെന്റെ വാശിയാണ്'; ലക്ഷ്മി പ്രിയ

By Web Team  |  First Published Jun 22, 2022, 10:26 PM IST

വീക്കിലി ടാസ്ക്കില്‍ ദില്‍ഷയാണ് ഒന്നാമത് എത്തിയത്. 


ന്ത്രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ബി​ഗ് ബോസ്(Bigg Boss) സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ബി​ഗ് ബോസ് ടൈറ്റിൽ വിന്നർ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സോഷ്യൽ മീഡിയയിൽ ആരൊക്കെയാകും ടോപ് ഫൈവിൽ വരികയെന്ന പ്രെഡിക്ഷനുകളും നടക്കുകയാണ്. അക്കൂട്ടത്തിലെ ശക്തയായ മത്സരാർത്ഥിയാണ് ലക്ഷ്മി പ്രിയ. ഓരോ ദിവസം കഴിയുന്തോറും ലക്ഷ്മിയുടെ പ്രകടനങ്ങൾ മാറിമറിയുകയാണ്. വീക്കിലി ടാസ്ക്കായ ആൾമാറാട്ടത്തിൽ ബ്ലെസ്ലിയായി മികച്ച പ്രകടനമാണ് ലക്ഷ്മി കാഴ്ചവച്ചത്. 

വീക്കിലി ടാസ്കിൽ ഇവേള കിട്ടിയപ്പോഴാണ് നൂറ് ദിവസം നിൽക്കണമെന്ന ആ​ഗ്രഹം ധന്യയും ലക്ഷ്മിയും പങ്കുവയ്ക്കുന്നത്. വിന്നാറാകണം എന്നില്ല. ഇല്ലെങ്കിൽ ഭയങ്കര സങ്കടം ആയിരിക്കുമെന്നും ഡിപ്രഷൻ അടിച്ച് പോകുമെന്നുമാണ് ലക്ഷ്മി പ്രിയ പറയുന്നത്. നൂറ് ദിവസം നിൽക്കണമെന്നത് എന്റെ സ്വപ്നമാണ്. ആദ്യമൊന്നും അങ്ങനെ ഇല്ലായിരുന്നു. ഒത്തിരി ചവിട്ടിതേക്കലായപ്പോൾ എനിക്ക് വാശി ആയെന്നും ലക്ഷ്മി ധന്യയോട് പറയുന്നു. 

Latest Videos

Bigg Boss 4 Episode 88 Highlights : ആൾമാറാട്ടത്തിൽ ദില്‍ഷ ഒന്നാമത്; തർക്കിച്ച് ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും

ദിൽഷ- 2,  ധന്യ- 1, ബ്ലെസ്ലി- 1, റിയാസ് -1 എന്നിങ്ങനെയാണ് വീക്കിലി ടാസ്കിലെ പോയിന്റ് നില. ശേഷം പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരും പരസ്പരം മാര്‌‍ക്ക് നൽകാൻ ബി​ഗ് ബോസ് നിർദ്ദേശിക്കുകയും ചെയ്തു. ചർച്ചക്കിടയിൽ ബ്ലെസ്ലിയെ മോശമായാണ് ലക്ഷ്മി പ്രിയ അവതരിപ്പിച്ചതെന്നും തന്റെ നിലപാടുകളെ മാറ്റി പറഞ്ഞുവെന്നും ബ്ലെസ്ലി പറയുകയും ഇത് തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തു. ഒടുവിൽ ദിൽഷ, ധന്യ, റിയാസ് എന്നിവരാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ വന്നത്. ഒടുവിൽ വീക്കിലി ടാസ്ക് ആവസാനിച്ചുവെന്ന് ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. മൂന്ന് പോയിന്റുകളുമായി ദിൽഷയാണ് മുന്നിൽ നിൽക്കുന്നത്. 

click me!