Bigg Boss : 'അത് കേട്ടപ്പോൾ എന്റെ ഹൃദയം മുറിഞ്ഞുപോയി'; കണ്ണുനിറഞ്ഞ് ലക്ഷ്മി പ്രിയ

By Web TeamFirst Published Apr 1, 2022, 11:02 PM IST
Highlights

നിമിഷയെ കുറിച്ചായിരുന്നു ലക്ഷ്മി പറഞ്ഞത്. 

ബി​ഗ് ബോസ് സീസൺ 4 അതിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോഴെക്കും തർക്കങ്ങളും കണ്ണീരും ഷോയെ മുന്നോട്ട് നയിക്കുകയാണ്. ഇതിനോടകം മത്സരാർത്ഥികൾ ആരൊക്കെ ആണെന്നും അവരുടെ സ്ട്രാറ്റർജികൾ എന്തൊക്കെയാണെന്നും പ്രേക്ഷകർക്കും മനസ്സിലായി കഴിഞ്ഞു. ഷോയിൽ ആദ്യം മുതൽ തന്നെ ലക്ഷ്മിക്കെതിരെ ആയിരുന്നു വിമർശനങ്ങൾ ഉയർന്നത്. ഇന്നത്തെ എപ്പിസോഡിൽ തന്റെ മനസ്സിലെ വിഷമം ഡോ. റോബിനോട് പറയുകയാണ് ലക്ഷ്മി പ്രിയ. 

"ഇവിടെ വരുന്ന സമയത്ത് നമ്മൾ എല്ലാവരും പുതിയ ആൾക്കാരാണ്. ആദ്യം ഈ അടുക്കള ഓർ​ഗനൈസ്ഡ് ആയിരുന്നില്ല. പക്ഷേ ഇപ്പോൾ ആർക്ക് വേണമെങ്കിലും ഈ കിച്ചൺ ഹാൻഡിൽ ചെയ്യാം. ഇന്നും എല്ലാവരും കഴിച്ചത് ഞാൻ ഉണ്ടാക്കിയ ചോറാണ്. എന്നിട്ട് ആ കുട്ടി പറയുന്നത് കേട്ടോ ഇന്നാണ് എല്ലാവരും മനസ്സമാധാനമായി ഭക്ഷണം കഴിച്ചതെന്ന്. അതെന്താണ് അങ്ങനെ, എനിക്ക് മനസ്സിലാകുന്നില്ല. അത് കേട്ടപ്പോൾ എന്റെ ഹൃദയം മുറിഞ്ഞ് പോകുമ്പോലെ ആയിപ്പോയി", എന്ന് ലക്ഷ്മി പറയുന്നു. നിമിഷയെ കുറിച്ചായിരുന്നു ലക്ഷ്മി പറഞ്ഞത്. 

Latest Videos

ബി​ഗ് ബോസിൽ രണ്ടാമത്തെ ക്യാപ്റ്റൻസി ടാസ്ക്, ഏറ്റുമുട്ടി മൂന്ന് പേർ, ഒടുവിൽ പ്രഖ്യാപനം

ബി​ഗ് ബോസ് സീസൺ നാലിലെ രണ്ടാമത്തെ ക്യാപ്റ്റനെ തെര‍െ‍ഞ്ഞെടുത്തു. സുചിത്ര, നവീൻ, റോൺസൺ എന്നിവർക്കായിരുന്നുകൂടുതൽ വോട്ടുകൾ ലഭിച്ചത്. പിന്നാലെ നടന്ന പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ നവീനെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു.  

ബി​ഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല. ഇവിടെ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷന്‍ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി, അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ഇതിൽപ്രധാനം. അതുകൊണ്ട് തന്നെ യുക്തിയോടെ ക്യാപ്റ്റൻസി മത്സരാർത്ഥികളെ തെരഞ്ഞെടുക്കണെമെന്നായിരുന്നു ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. മൂന്ന് പേരാണ് ക്യാപ്റ്റൻസിക്കായി മത്സരിച്ചത്. നവീൻ, സുചിത്ര, റോൺസൺ എന്നിവർക്കായിരുന്നു വോട്ടുകൾ ലഭിച്ചത്. 

പിന്നാലെ ഹെവി ടാസ്ക് ആയിരുന്നു ബി​ഗ് ബോസ് മൂവർക്കും നൽകിയത്. ഗാർഡൻ ഏരിയിൽ മൂന്ന് തൂണുകൾ ഉണ്ടായിരിക്കും. ഇവയ്ക്ക് അരികെ മണൽ നിറച്ച വ്യത്യസ്ത കിഴികളും ഉണ്ടായിരിക്കും. ബസർ ശബ്ദം കേള്‍ക്കുമ്പോൾ ഈ കിഴികൾ തൂണിലെ തട്ടുകളിൽ തങ്ങി നിർത്തുക എന്നതായിരുന്നു ടാസ്ക്. പിന്നാലെ നടന്ന ക്യാപ്റ്റൻസി ടാസ്ക്കിൽ നവീൻ ഒന്നാം സ്ഥാനത്ത് എത്തുകയും അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തു. 

അശ്വിൻ ആയിരുന്നു ഷോയിലെ ആദ്യത്തെ ക്യാപ്റ്റൻ. ഷോയിൽ എത്താൻ യോ​ഗ്യതയില്ലാത്തവരെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളെ ഒന്നടങ്കം  ഞെട്ടിച്ച് കൊണ്ടായിരുന്നു അശ്വിനെ ബി​ഗ് ബോസ് ക്യാപ്റ്റനാക്കിയത്. 

click me!