ലക്ഷ്മി പ്രിയ മഹാറാണി ആയതിന് പിന്നാലെ വളരെ രസകരമായ മുഹൂർത്തങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്.
ബിഗ് ബോസ് സീസൺ(Bigg Boss) നാല് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കി. ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുകയെന്ന പ്രെഡിക്ഷനുകളുമായി പ്രേക്ഷകരും മുന്നിൽ തന്നെയുണ്ട്. ഇത്തവണത്തെ വീക്കിലി ടാസ്ക്കിലെ കോലാഹലങ്ങളും റോബിന്റെ പനിഷ്മെന്റുമാണ് ഇപ്പോൾ ചർച്ചാ വിഷയം. റോബിനെ തിരികെ എത്തിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുമ്പോൾ ബിഗ് ബോസ് സാമ്രാജ്യത്തിൽ പുതിയ അധികാര മാറ്റങ്ങൾ ഉണ്ടായിരിക്കുകയാണ്. ഇത്തവണ മഹാറാണിയാണ് ബിഗ് ബോസിനെ നയിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ തുടർച്ചയായിരുന്നു ഇന്ന് ബിഗ് ബോസ് എപ്പിസോഡിൽ ആദ്യം കാണിച്ചത്. പിന്നാലെ ഇന്നത്തെ വീക്കിലി ടാസ്ക്കിനുള്ള തയ്യാറെടുപ്പുകൾ ബിഗ് ബോസ് നടത്തുകയായിരുന്നു. ടാസ്കിന് മുന്നോടിയായി ലക്ഷ്മി പ്രിയയ്ക്ക് ഒരു സീക്രട്ട് ടാസ്ക് കൊടുത്തിരിക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് സാമ്രാജ്യത്തിന്റെ റാണിയാകാൻ ലക്ഷ്മി പ്രിയക്ക് അവസരം എന്നായിരുന്നു നിർദ്ദേശം. രാജാവിന്റെ അധികാര ചിഹ്നമായ ചെങ്കോൽ തന്ത്രപരമായി ടാസ്കിന് മുമ്പ് ശരിയാക്കി വയക്കണം എന്നതായിരുന്നു ടാസ്ക്. അതിന് സാധിച്ചാൽ വീക്കിലി ടാസ്ക്കിലെ മഹാറാണി ലക്ഷ്മിപ്രിയ ആകുമെന്നും ബിഗ് ബോസ് അറിയിച്ചു. ശേഷം വളരെ തന്ത്രപരമായി ചെങ്കോൽ ബ്ലെസ്ലിയിൽ നിന്നും വാങ്ങുകയും ചെയ്തു. ഒടുവിൽ ബിഗ്ബോസിലെ മഹാറാണിയായി ലക്ഷ്മി പ്രിയ മാറി. പുതിയ രാജാവിന്റെ മന്ത്രിമാരായി ദിൽഷയെയും ധന്യയെയും തെരഞ്ഞെടുത്തു. ബ്ലെസ്ലിക്ക് സർവ സൈന്യധിപൻ എന്ന പട്ടവും ലക്ഷ്മി പ്രിയ നൽകി. ആസ്ഥാന ഗായൻ- അഖിൽ, വിദൂഷകൻ- റോൺസൺ, അന്തപ്പുര കാവലാളായി സൂരജ്, വിനയ്- പാചകം എന്നിങ്ങനെയാണ് പദവികൾ ലക്ഷ്മി നൽകിയത്.
ലക്ഷ്മി പ്രിയ മഹാറാണി ആയതിന് പിന്നാലെ വളരെ രസകരമായ മുഹൂർത്തങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറിയത്. അമയും മുയലും കഥ പറഞ്ഞ് റോൺസൺ എല്ലാവരെയും ചിരിപ്പിച്ചു. പിന്നാലെ ഗായകനായി തെരഞ്ഞെടുത്ത അഖിലിന്റെ അടിപൊളി പാട്ടും ബിഗ് ബോസിന്റെ മാറ്റ് കൂട്ടി. പിന്നാലെ ഇതൊന്നും നമ്മുടെ പ്രതികാരമാണെന്ന് അവർക്ക് തോന്നുന്നില്ലല്ലോ എന്നാണ് ലക്ഷ്മി പ്രിയ ബ്ലെസ്ലി, ധന്യ, ദിൽഷ എന്നിവരോട് ചോദിക്കുന്നത്. ഏയ് ഒട്ടും ഇല്ല എന്ന് മൂവരും മറുപടിയും നൽകി. ഇവരുടെ ടാസ്ക് എന്താകുമെന്നും റോബിൻ ബിഗ് ബോസിനുള്ളിലേക്ക് വരുമോ ഇല്ലയോ എന്നും കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.