Bigg Boss 4 : ബി​ഗ് ബോസ് സാമ്രാജ്യം അവസാനിച്ചു; നോമിനേഷനിടയിൽ തർക്കം, രണ്ടുപേർ ജയിലിലേക്ക്

By Web Team  |  First Published Jun 2, 2022, 10:40 PM IST

ഉരുണ്ടുകളി എന്നാണ് ടാസ്ക്കിന്റെ പേര്.


ബി​ഗ് ബോസ്(Bigg Boss) പ്രേക്ഷകർ ഏറെ കൗതുകത്തോടെ നോക്കിക്കാണുന്ന സെ​ഗ്മെന്റാണ് വീക്കിലി ടാസ്ക്കുകൾ. രസകരവും കായികപരവും ബുദ്ധിപരവുമായ ടാസ്ക്കുകളാകും ബി​ഗ് ബോസ് വീക്കിലി ടാസ്ക്കിനായി നൽകുക. ഈ ടാസ്ക്കിന്റെ അടിസ്ഥാനത്തിലാകും ആരൊക്കെ ജയിലിൽ പോകണമെന്നും ആര് ക്യാപ്റ്റൻസിക്ക് മത്സരിക്കണമെന്നും തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വാശിയോടെയാണ് ഓരോ മത്സരാർത്ഥിയും വീക്കിലി ടാസ്ക് ചെയ്യുന്നത്. ബി​ഗ് ബോസ് സാമ്രാജ്യം എന്നായിരുന്നു ഈ വാരത്തിലെ ടാസ്ക്. ഇതിനിടയിൽ റോബിൻ റിയാസിനെ തല്ലിയെന്ന ആരോപണത്തിൽ വൻ സംഭവ വികാസങ്ങളാണ് ബി​ഗ് ബോസിൽ അരങ്ങേറിയത്. എങ്കിൽ തന്നെയും രണ്ട് ദിവസം നീണ്ടുനിന്ന വീക്കിലി ടാസ്ക് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇന്ന് ജയിൽ നോമിനേഷനാണ് ബി​ഗ് ബോസിൽ നടക്കുന്നത്. 

ഗെയിമിൽ ആക്ടീവ് ആകാതിരുന്ന മൂന്ന് പേരെയാണ് മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്തത്. എന്നാൽ ദിൽഷ പറയാത്ത കാര്യം റിയാസ് പറഞ്ഞതോടെ തർക്കങ്ങൾക്ക് തുടക്കമായി. 'നിന്നെ പോലെ അച്ഛനെയും അമ്മയെയും വലിച്ചിഴക്കാൻ ഞാൻ സമ്മതിക്കില്ല' എന്ന് ദിൽഷ പറഞ്ഞുവെന്ന് റിയാസും ജാസ്മിനും സ്ഥാപിക്കുകയായിരുന്നു. എന്നാൽ ദിൽഷ അങ്ങനെ പറഞ്ഞില്ലെന്നത് എപ്പിസോഡിൽ നിന്നും വ്യക്തമാണ്. ഇതോടെ രംഗം കലുഷിതമായി.

Latest Videos

വീക്കിലി ടാസ്ക്കിൽ ബി​ഗ് ബോസ് സാമ്രാജ്യത്തിലെ രാജാവ് റിയാസ് ആയിരുന്നു. എന്നാൽ മാന്ത്രിക ലോക്കറ്റ് സൂക്ഷിക്കാൻ സാധിച്ചില്ലെന്ന് പറഞ്ഞാണ് ബ്ലെസ്ലി ജയിൽ നോമിനേഷനിൽ റിയാസിനെതിരെ രം​ഗത്തെത്തിയത്. ദണ്ഡ് മറന്നുവച്ചു തുടങ്ങിയ കാര്യങ്ങളാൽ 'കിഴങ്ങേശ്വരനായ രാജാവ് ആയിരുന്നു റിയാസ്. രാജാവ് എന്ന കഥാപാത്രമായി റിയാസ് അഭിനയിക്കുകയാണെന്ന് എനിക്ക് തോന്നിയില്ല. ജീവിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് വളരെ നല്ലൊരു പെർഫോമൻസ് ആയിരുന്നു റിയാസ് കാഴ്ച വച്ചത്', എന്ന് ബ്ലെസ്ലി പറയുന്നു. ഇതിനെതിരെ റിയാസ് ശബ്ദം ഉയർത്തിയെങ്കിലും അത് കേൾക്കാൻ ബ്ലെസ്ലി തയ്യാറായില്ല.

പിന്നാലെ ജാസ്മിൻ ദിൽഷക്കെതിരെയും രം​ഗത്തെത്തി. ഇതോടെ ജയിൽ നോമിനേഷനിൽ തർക്കം രൂക്ഷമാകുക ആയിരുന്നു. 'ഏറ്റവും അയോഗ്യനാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയ വ്യക്തി. ഒരുപാട് ആൾക്കാരുടെ അച്ഛനെയും അമ്മയെയും വീട്ടിലുള്ള എല്ലാവരെയും ഇമോഷണലി, മെന്റലി, വെർബലി അപമാനിച്ച വ്യക്തി. എന്റെ അച്ഛനെ നന്താ എന്ന് വിളിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. കാരണം അച്ഛൻ എന്ന് വിളിക്കാൻ അയാൾ യോ​ഗ്യനല്ല. എന്ന് കരുതി വഴിയിൽ കൂടെ പോകുന്നവനും വരുന്നവനും എന്റെ തന്തയെ വിളിച്ചാൽ ഞാൻ എതിർക്കും. കാരണം അച്ഛൻ എന്ന വാക്കിനെ മാത്രം ഞാൻ ബഹുമാനിക്കുന്നു. ദിൽഷ നിന്റെ പ്രിവിലേജ് അത് നിന്റെ കയ്യിൽ വച്ചാൽ മതി. എന്റെ നെഞ്ചത്തേക്ക് വന്നാൽ, നിനക്ക് വേണ്ടത് തന്നെ കിട്ടും', എന്ന് ജാസ്മിൻ, ദിൽഷയോട് പറയുന്നു. 'ഞാൻ ഇനിയും അങ്ങനെ ചെയ്യും എന്നാണ് ദിൽഷ പറയുന്നത്. ഞാൻ എന്ത് പറയണം എന്ന് തീരുമാനിക്കേണ്ട അവകാശം നിനക്കില്ല. ഒരാൾ പറയുന്ന കാര്യത്തെ തെറ്റായ രീതിയിൽ വളച്ചൊടിക്കാൻ നിനക്കെ കഴിയുള്ളൂ ജാസ്മിൻ', എന്നാണ് ദിൽഷ പറയുന്നത്.   

Bigg Boss 4 : 'നായയോട് പോലും ഉപമിക്കപ്പെട്ട മനുഷ്യൻ': റോബിനെ ഓർത്ത് ലക്ഷ്മി പ്രിയ

ഇതിനിടയിൽ ക്യാപ്റ്റനായ സൂരജ് എല്ലാവരെയും സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതാരും കേൾക്കാൻ തയ്യാറായില്ല. ഈ അവസരത്തിലാണ് ദേഷ്യത്തോടെ അഖിൽ രം​ഗത്തെത്തുന്നത്. അവൻ ക്യാപ്റ്റനാണെന്നും എല്ലാവരുടെയും മുന്നിൽ ഓടിനടന്ന് പറയുന്നത് കേൾക്കണമെന്നും അഖിൽ പറയുന്നു. റിയാസും ജാസ്മിനും പറയുമ്പോൾ നിനക്ക് വിഷമമില്ലേ ഞങ്ങൾ പറയുമ്പോഴാണോ പ്രശ്നം എന്നാണ് ലക്ഷ്മി പ്രിയ അഖിലിനേട് ചോദിക്കുന്നത്. ശേഷം ജയിൽ ടാസ്ക് ബി​ഗ് ബോസ് അനൗൺസ് ചെയ്യുക ആയിരുന്നു. പിന്നാലെ നടന്ന വേട്ടെടുപ്പിൽ റിയാസ്, ബ്ലെസ്ലി, ലക്ഷ്മി പ്രിയ എന്നിവർ ജയിൽ ടാസ്ക്കിനായി തെരഞ്ഞെടുക്കപ്പെട്ടു.

റിയാസ്- ലക്ഷ്മി പ്രിയ, ദിൽഷ, ബ്ലെസ്ലി
ബ്ലെസ്ലി- റിയാസ്, വിനയ്, അഖിൽ
ധന്യ- ജാസ്മിൻ, റിയാസ്, വിനയ്
ലക്ഷ്മി പ്രിയ- റിയാസ്, ജാസ്മിൻ, വിനയ്
അഖിൽ- ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ
സൂരജ്- ജാസ്മിൻ, ബ്ലെസ്ലി, വിനയ്
ജാസ്മിൻ- ദിൽഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ
ദിൽഷ- റിയാസ്, ജാസ്മിൻ, റോൺസൺ
റോൺസൺ- ലക്ഷ്മി പ്രിയ, വിനയ്, ബ്ലെസ്ലി
വിനയ്- റിയാസ്, ധന്യ, ലക്ഷ്മി പ്രിയ

ഉരുണ്ടുകളി എന്നാണ് ടാസ്ക്കിന്റെ പേര്.  ​ഗാർഡൻ ഏരിയയിൽ ഒരു പ്ലൈവുഡ് പ്രതലവും അതിന് ചുറ്റും വിവിധ ദിശകളിൽ മത്സരാർത്ഥികൾക്കായി കട്ടകൾ അടങ്ങിയ മൂന്ന് വളയങ്ങളും ഉണ്ടാകും. ബസർ ശബ്​ദം കേൾക്കുമ്പോൾ പ്ലൈവുഡ് പ്രതലത്തിനരികിൽ കിടന്ന് ഉരുണ്ട് കട്ടകൾ അടങ്ങിയ തങ്ങളുടെ വളയങ്ങൾക്ക് അടുത്തെത്തി തിരികെ പ്രതലത്തിൽ ടവർ ഉണ്ടാക്കുക എന്നതാണ് ടാസ്ക്. ആരാണോ വേ​ഗത്തലും കൃത്യമായും ടവർ ഉണ്ടാക്കിയത് അവരാകും ടാസ്കിലെ വിജയി. പിന്നാലെ നടന്നത് വാശിയേറിയ മത്സരമായിരുന്നു.  ബ്ലെസ്ലി വിജയിക്കുകയും ലക്ഷ്മി പ്രിയ, റിയാസ് എന്നിവർ ജയിലിലേക്ക് പോകുകയും ചെയ്തു. 

click me!