Bigg Boss S 4 : ആറ് പേരിൽ ഒരാൾ പുറത്തേക്ക്; ബി​ഗ് ബോസിൽ എവിക്ഷൻ പ്രഖ്യാപിച്ചു

By Web Team  |  First Published Jun 12, 2022, 10:01 PM IST

ക്യാപ്റ്റനായിരിക്കെയാണ് അഖില്‍ എവിക്ട് ആകുന്നത്. 


തികച്ചും വ്യത്യസ്തരായ മത്സരാർത്ഥികളുമായി ആരംഭിച്ച ബി​ഗ് ബോസ് സീസൺ(Bigg Boss) നാല് രസകരവും തർക്കങ്ങളും വിടവാങ്ങലുകളുമൊക്കെയാണ് മുന്നേറുകയാണ്. ഇതുവരെ ഷോയിൽ നിന്നും പുറത്തായത് ആറ് പേരാണ്. ജാനകി, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ, ഡെയ്സി, നിമിഷ, സുചിത്ര എന്നിവരാണ് അവർ. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നത്. കഴിഞ്ഞ ആഴ്ച അപ്രതീക്ഷിതമായി റോബിനും ജാസ്മിനും ഷോയിൽ‌ നിന്നും പുറത്തു പോകുകയും ചെയ്തു. ഇന്നിതാ കുട്ടി അഖില്‍ കൂടി ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുകയാണ്. ക്യാപ്റ്റനായിരിക്കെയാണ് അഖില്‍ എവിക്ട് ആകുന്നത്. 

ഇത് രണ്ടാമത്തെ ആളാണ് ക്യാപ്റ്റനായിരിക്കെ ഷോയിൽ നിന്നും പുറത്തായത്. ആദ്യം സൂചിത്രയാണ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട് പിറ്റേദിവസം എവിക്ട് ആയിപ്പോയത്. റിയാസ്, സൂരജ്, റോണ്‍സണ്‍, വിനയ്, ലക്ഷ്മിപ്രിയ, ബ്ലെസ്‍ലി, അഖില്‍ എന്നിവരാണ് എവിക്ഷനിൽ ഉണ്ടായിരുന്നത്. ഇതിൽ കഴിഞ്ഞ ദിവസം തന്നെ ലക്ഷ്മി സേഫ് ആയിരുന്നു. 

Latest Videos

എവിക്ഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്‍റെ ക്യാപ്റ്റന്‍സി സൂരജിന് അഖില്‍ നല്‍കുകയും തന്‍റെയും സുചിത്രയുടെയും ചെടികള്‍ സൂരജിന് കൈമാറുകയും ചെയ്തു. എല്ലാവരും നല്ലപോലെ കളിക്കണം. ഫൈനല്‍ ഫൈവില്‍ നിങ്ങള്‍ നില്‍ക്കുമ്പോള്‍ മുന്നില്‍ ഞാന്‍ ഉണ്ടാകുമെന്നും അഖില്‍ പറയുന്നു. വളരെ ഇമോഷണലായ സൂരജിനെയാണ് ഷോയില്‍ പിന്നീട് കണ്ടത്. 

ബി​ഗ് ബോസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഖിൽ. തന്റെ കഴിവ് അനുയോജ്യമായ സന്ദർഭങ്ങളിൽ ഉപയോ​ഗിച്ച് മൂന്ന് തവണ ക്യാപ്റ്റൻസിയും സ്വന്തമാക്കാൻ അഖിലിന് സാധിച്ചു. ടോപ് ഫൈവിൽ എത്താൻ യോ​ഗ്യതയുള്ള വ്യക്തികളിൽ ഒരാളായിരുന്നു അഖിലെന്ന് പ്രേക്ഷകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

click me!